കേരള കോൺഗ്രസ് (സെക്യുലർ)

From Wikipedia, the free encyclopedia

Remove ads

പി.സി. ജോർജ്ജിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിലവിലുണ്ടായിരുന്ന ഒരു രാഷ്ട്രീയ കക്ഷിയാണ് കേരള കോൺഗ്രസ് (സെക്യുലർ). ടി.എസ്. ജോൺ, ജേക്കബ് തോമസ് അരികുപുറം എന്നിവരായിരുന്നു പാർട്ടിയിലെ മറ്റു പ്രധാന നേതാക്കൾ. ഇപ്പോൾ ഭാരതീയ ജനതാ പാർട്ടി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ മുന്നണിയിൽ അംഗമാണ്[അവലംബം ആവശ്യമാണ്].

വസ്തുതകൾ കേരള കോൺഗ്രസ്‌ സെക്യുലർ, മുഖ്യകാര്യാലയം ...


2009 ഒക്റ്റോബറിൽ പാർട്ടി കേരള കോൺഗ്രസ് (മാണി) വിഭാഗവുമായി ലയിച്ചു[2]. ഇതിനുശേഷവും പാർട്ടിയുടെ ഒരു വിഭാഗം കേരള കോൺഗ്രസ് (സെക്യുലാർ) എന്ന പേരിൽ തന്നെ നിലനിൽക്കുന്നുണ്ടായിരുന്നു. ഇവർ കോൺഗ്രസ് (എസ്) പാർട്ടിയിൽ ലയിക്കാൻ തീരുമാനിക്കുകയുണ്ടായി[3] മാണി ഗ്രൂപ്പുമായി പി.സി. ജോർജ്ജ് ലയിച്ച ശേഷം പൂഞ്ഞാറിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കേരള കോൺഗ്രസ് സെക്യുലർ നേതാവായ മോഹൻ തോമസായിരുന്നു ഇടതുമുന്നണി സ്ഥാനാർത്ഥി[4] .

Remove ads

കേരള കോൺഗ്രസ് ഐക്യത്തിനായുള്ള ശ്രമം

ഐക്യജനാധിപത്യ മുന്നണിക്കകത്തുള്ള കേരള കോൺഗ്രസ് ഗ്രൂപ്പുകളെ ഒന്നിപ്പിക്കാനുള്ള ശ്രമം 2008-ൽ നടക്കുകയുണ്ടായി[5] . ഐക്യ കേരള കോൺഗ്രസിൽ കേരള കോൺഗ്രസ് (മാണി), കേരള കോൺഗ്രസ് (ബാലകൃഷ്ണപിള്ള), കേരള കോൺഗ്രസ് (ജേക്കബ്), കേരള കോൺഗ്രസ് (സെക്യുലർ) എന്നീ കക്ഷികളെ ഉ‌ൾപ്പെടുത്താനായിരുന്നു ശ്രമം. എന്നാൽ ഇത് ഫലവത്തായില്ല. കേരള കോൺഗ്രസ് (ജോസഫ്), കേരള കോൺഗ്രസ് (സെക്യുലർ) എന്നീ വിഭാഗങ്ങൾ മാണി ഗ്രൂപ്പിനൊപ്പം ലയിക്കുകയുണ്ടായി.

Remove ads

പുതിയ നീക്കങ്ങൾ

മാണിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പി.സി. ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനിച്ചതോടെ കേരള കോൺഗ്രസ് സെകുലർ പുനരുജ്ജീവിപ്പിക്കുമെന്നു പി.സി. ജോർജ് പ്രഖ്യാപിച്ചു.[6][7][8] തിരുവനന്തപുരത്ത് പഴയ നേതാക്കളുടെ യോഗം വിളിച്ചു ചേർത്ത് അതിനുള്ള നീക്കങ്ങൾ ആരംഭിച്ചു.[9]

വിവിധ കേരളാ കോൺഗ്രസുകൾ

തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യേപ്പെട്ട കേരളാ കോൺഗ്രസുകൾ [10]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads