കേരള സംസ്ഥാന ജലഗതാഗത വകുപ്പ്
From Wikipedia, the free encyclopedia
Remove ads
ആലപ്പുഴ, കോട്ടയം, കൊല്ലം, എറണാകുളം, കണ്ണൂ൪, കാസ൪ഗോഡ് എന്നീ ജില്ലകളിലെ ജനങ്ങൾക്ക് ജലമാർഗ്ഗം യാത്രാസൗകര്യം ലഭ്യമാക്കുന്ന കേരള സർക്കാറിന്റെ കീഴിലുള്ള വകുപ്പ് ആണ്, കേരള സംസ്ഥാന ജലഗതാഗത വകുപ്പ്. 162 ലക്ഷത്തോളം ആളുകളാണ് ജലഗതാഗതവകുപ്പിന്റെ ബോട്ടുകളിൽ സഞ്ചരിക്കുന്നത്. തടി, ഉരുക്ക്, ഫൈബർ എന്നിവ കൊണ്ടുനിർമ്മിച്ച ബോട്ടുകളാണ് ഉപയോഗിക്കുന്നത്.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
Remove ads
തുടക്കം
1968ൽ ആണ് ജലഗതാഗതവകുപ്പ് ആരംഭിച്ചത്. ആലപ്പുഴയാണ് ആസ്ഥാനം. ഡയറക്ടർ ആണ് വകുപ്പു മേധാവി. തുടക്കത്തിൽ ആലപ്പുഴ, കോട്ടയം, കൊല്ലം എന്നിവിടങ്ങളിൽ മാത്രമായിരുന്നു പ്രവർത്തനം.
പ്രവർത്തനം
ഇന്ന് 14 സ്റ്റേഷനുകൾ ജലഗതാഗത വകുപ്പിനുണ്ട്. ആലപ്പുഴ[1], കോട്ടയം, കൊല്ലം[2], എടത്വ[3], പുളിങ്കുന്ന്[4], നെടുമുടി, മുഹമ്മ[5], വൈക്കം[6], പാണാവള്ളി[7], തൃക്കരിപ്പൂർ[8], ചങ്ങനാശ്ശേരി[9], കാവാലം[10], എറണാകുളം[11], പറശ്ശിനിക്കടവ് എന്നിവിടങ്ങളിൽ ആണു സ്റ്റേഷനുകൾ ഉള്ളത്. സ്റ്റേഷൻ മാസ്റ്റർ സ്റ്റേഷനുകൾ നിയന്ത്രിക്കുന്നു. വകുപ്പിന്റെ പ്രവ൪ത്തനം മൂന്ന് തലങ്ങളിലായി വിഭജിച്ചിരിക്കുന്നു 1) ഭരണ നി൪വ്വഹണം (മാനേജ്മെ൯റ്) 2) നടത്തിപ്പ് (ബോട്ട് സ൪വ്വീസ് ഓപ്പറേഷ൯) 3) അറ്റകുറ്റ പണികളും സംരക്ഷണവും (റിപ്പയ൪ആ൯റ് മെയി൯റന൯സ്)
Remove ads
ജലഗതാഗതത്തിന്റെ മേന്മ
റോഡ്/റയിൽ ഗതാഗതത്തെ അപേക്ഷിച്ച് ജലഗതാഗതം കൂടൂതൽ ലാഭകരവും, മലിനീകരണമുക്തവും ആണ്. [12]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads