പായസം

ഇന്ത്യയിലെ ഒരു മധുര വിഭവം From Wikipedia, the free encyclopedia

പായസം
Remove ads

മധുരമുള്ള ഒരു വിഭവമാണ് പായസം. ഇത് പൊതുവെ ഒരു തെന്നിന്ത്യൻ വിഭവമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഒരു വേവുള്ളതിനെ പായസം എന്നും രണ്ടു വേവുള്ളതിനെ പ്രഥമൻ എന്നും പറയുന്നു. കേരളത്തിൽ വിശേഷ അവസരങ്ങളിൽ പായസം ഉണ്ടാക്കാറുണ്ട്. [1]

വസ്തുതകൾ പായസം ഖീർ, ഉത്ഭവ വിവരണം ...
Remove ads
Thumb
പരിപ്പു പായസം

ഖീർ (Kheer )(Punjabi : ਖੀਰ Sanskrit: क्षीर/ksheera, Hindi :खीर, Urdu: کھیر/kheer) എന്ന പേരിലും ഇത് അറിയപ്പെടുന്നു. സാധാരണ ഇത് ഉണ്ടാക്കുന്നതിനു അരിയാണ് ഉപയോഗിക്കുന്നത്. പക്ഷേ ഇതിന്റെ പല തരങ്ങളിൽ ഗോതമ്പ്, പരിപ്പ്, കടല, പയർ, എള്ള്, നിലക്കടല, ഓട്സ്, ചക്ക, പപ്പായ, പിസ്ത തുടങ്ങിയ പോഷക സമൃദ്ധമായ ഭക്ഷ്യ വസ്തുക്കൾ ഉപയോഗിക്കുന്ന പതിവുണ്ട്. സദ്യകളിൽ സാധാരണ ഭക്ഷണം കഴിച്ചതിനു ശേഷം അവസാനം ആണ് പായസം വിളമ്പുന്നത്. അമിതമായി മധുരം അടങ്ങിയതിനാൽ പായസം കുറച്ചു ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് അഭികാമ്യം എന്ന്‌ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. പഴയ രീതിയിൽ നിന്ന് വ്യത്യസ്തമായി മധുരം കുറച്ചു പായസം തയ്യാറാക്കുന്ന രീതിയും ഇന്ന് സാർവ്വത്രികമാണ്.

അന്നജ പ്രധാനമായ അരി കൊണ്ടുള്ള പായസത്തേക്കാൾ കടല, പയർ, പരിപ്പ്, പിസ്ത, ഓട്സ്, എള്ള് മുതലായ പ്രോട്ടീൻ, വിറ്റാമിൻ സമൃദ്ധമായ വസ്തുക്കൾ കൊണ്ടുള്ള പായസമാണ് താരതമ്യേനെ ഗുണകരം.

Remove ads

ആരോഗ്യം, പോഷകങ്ങൾ

പൊതുവേ പായസത്തിൽ പോഷകങ്ങൾ കുറവാണ്. പായസം വല്ലപ്പോഴും മാത്രം ഉപയോഗിക്കേണ്ട ഒരു മധുരമാണ് എന്ന്‌ പറയാം. അമിതമായി പഞ്ചസാരയോ ശർക്കരയോ തുടങ്ങിയ മധുരം ചേർത്ത പായസം ഉപയോഗിച്ചാൽ അത് ആരോഗ്യത്തെ മോശമായി ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ മിതമായി മാത്രം മധുരം പായസത്തിൽ ചേർക്കുന്നതാണ് അഭികാമ്യം. വെളുത്ത അരി അന്നജ പ്രധാനമായതിനാലും അതിൽ മറ്റു പോഷകങ്ങൾ കുറവായതിനാലും അരി പായസം ധാരാളം ഉപയോഗിക്കുന്നത് ഗുണകരമല്ല. വെളുത്ത അരിയും പഞ്ചസാരയും ചേർത്ത പായസം ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ കഴിവതും ഒഴിവാക്കുന്നത് നന്നായിരിക്കും.

പഞ്ചസാര ചേർത്ത പായസത്തേക്കാൾ ശർക്കര പായസമാണ് കൂടുതൽ ഗുണകരം എന്ന്‌ വിദഗ്ദർ പറയുന്നു. വെളുത്ത അരി, ഗോതമ്പ് മുതലായവ കൊണ്ടുള്ള പായസത്തേക്കാൾ കടല, പയർ, പരിപ്പ്, പിസ്ത, ഓട്സ്, എള്ള്, നിലക്കടല, ചക്ക, പപ്പായ, ഓട്സ് മുതലായ പോഷക സമ്പുഷ്ടമായ വസ്തുക്കൾ കൊണ്ടുള്ള പായസമാണ് ആരോഗ്യത്തിന് ഗുണകരം.

Remove ads

തരങ്ങൾ

  • അരിപ്പായസം
  • സേമിയപായസം
  • പാലട പ്രഥമൻ
  • അട പ്രഥമൻ
  • പഴ പ്രഥമൻ
  • പാൽ പായസം
  • ഗോതമ്പ് പായസം
  • ചക്ക പ്രഥമൻ
  • ഓട്സ് പായസം
  • പരിപ്പ് പായസം
  • കടല പായസം
  • പയർ പായസം
  • എള്ള് പായസം
  • പിസ്ത പായസം

ഉത്തരേന്ത്യയിൽ ഇത് ഖീർ എന്നു തന്നെയാണ് പൊതുവെ അറിയപ്പെടുന്നത്. ബാർളി ഉപയോഗിച്ചും ഇവിടങ്ങളിൽ ഖീർ ഉണ്ടാക്കുന്നു. ഇത് കൂടാതെ വെർമിസെല്ലി അഥവാ സേമിയ ഉപയോഗിച്ചും പായസം ഉണ്ടാക്കുന്നു. ഉത്തരേന്ത്യയിൽ ഇത് പ്രധാനമായും അരി, ബാർളി എന്നിവയിൽ നിന്നാണ് ഉണ്ടാക്കുന്നത്.

Thumb
Ingredients of kheer

ഖീർ (Kheer), പായസം എന്നീ പദങ്ങൾ സംസ്കൃതത്തിൽ നിന്നാണ് വന്നിട്ടുള്ളത്. [2]

Remove ads

ചിത്രശാല

പുറത്തേക്കുള്ള കണ്ണികൾ

വസ്തുതകൾ

അവലംബം

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads