കിങ്ങ് ആർതർ
From Wikipedia, the free encyclopedia
Remove ads
മധ്യ കാലഘട്ടത്തിലെ അഞ്ച്-ആറ് നൂറ്റാണ്ടിലെ ബ്രിട്ടീഷ് നായകനാണ് കിങ്ങ് ആർതർ. സാക്സോൺ ആക്രമണകാരികൾക്കെതിരെ ആറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടിഷിനെ നയിച്ചു. ആർതറിനേ പറ്റി കൂടുതൽ അറിവുകളും നാടോടി പാട്ടുകളിൽ നിന്നും സാഹിത്യ രചനകളിൽ നിന്നുമണ്. അങ്ങനെയാണ് ചരിത്രത്തിൽ അദേഹത്തിന്റെ കാലത്തിനേ പറ്റി ആധുനിക ചരിത്രകാരന്മാർക്ക് അറിവ് ലഭിക്കുന്നത്. അന്നലെസ് കംബ്രിയയെ, ഹിസ്റ്റോറിയ ബ്രിട്ടൊനും ഗിൽദാസിന്റെ രചനകളിൽ നിന്നുമാണ് പ്രധാനമായും വിവരങ്ങൾ ലഭിക്കുന്നത്. വൈ.ഗോഡ്ഡോഡിനിൽ ആർതറിനെ പറ്റി പരാമർശിക്കുന്നുണ്ട്[1] വൈ.ഗോഡ്ഡോഡിൻ എന്നാണ് എഴുതിയതെന്ന് വ്യക്തമല്ല. ഇതിൽ ആറാം നൂറ്റാണ്ടിലെ സംഭവങ്ങൾ വിവരിക്കുന്നുണ്ട്. അതിനോടൊപ്പം ഒൻപത്,പത്ത് നൂറ്റാണ്ടിലെ സംഭവങ്ങളും വിവരിക്കുന്നുണ്ട്. എന്നാൽ അവശേഷൈക്കുന്നത് പതിമൂന്നാം നൂറ്റാണ്ടിന്റെ പകർപ്പ് മാത്രമാണ്.

ആർതറായിരുന്നു ബ്രിട്ടണിലെ ഇതിഹാസങ്ങളെ സൃഷ്ട്ടിക്കുന്നതിലെ പ്രധാന കേന്ദ്രം. അതിനാൽ ഇദ്ദേഹത്തെ മാറ്റ്ര് ഓഫ് ബ്രിട്ടണ് എന്ന് വിളിക്കുന്നു[3]. ആർതറിനെ അന്താരാഷ്ട്ര തലത്തിൽ ജനകീയനാക്കിയത് പന്ത്രണ്ടാം നൂറ്റാണ്ടിൽ ജിയഫ്ഫ്രെയ് എഴുതിയ ഹിസ്റ്റോറിയ റെഗും ബ്രിട്ടാന്നിയ എന്ന പുസ്തകമാണ്[4].ീന്നാൽ വെൽഷ്,ബ്രെട്ട്ൺ നാടോറ്റി കഥകളിലും കവിതകളിലും അതിനു മുൻപ് തന്നെ ആർതർ ഒരു വലിയ യോദ്ധാവും ബ്രിട്ടനെതിരെയുള്ള മാനുഷികവും അതിമാനുഷികമായ ശത്രുക്കൾക്കെതിരെ പോരാടുന്ന ധീരനായി ചിത്രീകരിച്ചിരുന്നു[5]. എന്നാൽ ഗോഡ്ഫ്രേയുടെ കൃതികൾക്ക് മുൻപുള്ള ആർതറിനെ പറ്റി പരാമർശിക്കുന്നവ ലഭ്യമല്ല.
Remove ads
അവലംബം
സ്രോതസ്സുകൾ
അധിക വായനയ്ക്ക്
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads