കൊച്ചി മെട്രോ റെയിൽവേ
From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലെ റെയിൽ ഗതാഗതമാണ്]] കൊച്ചി മെട്രോ റെയിൽവേ. ഇന്ത്യയിൽ ആദ്യം ആസൂത്രണം ചെയ്ത പദ്ധതികളിൽ ഒന്നായിരുന്നു ഇത്. 1999-ൽ ഇ. കെ. നായനാർ സർക്കാരായിരുന്നു കേരളത്തിൽ മെട്രോ റെയിൽ പദ്ധതി സാധ്യത പഠനം നടത്തിയത്. തുടർന്ന് ആദ്യ ഉമ്മൻചാണ്ടി സർക്കാർ 2004 ൽ പദ്ധതിയ്ക്ക് വിശദ പ്രോജക്ട് റിപ്പോർട്ട് (DPR) തയ്യാറാക്കി. 2007 ൽ വിഎസ് അച്യുതാനന്ദൻ മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നൽകുകയും സ്പെഷ്യൽ ഓഫീസറായി ദക്ഷിണ റയിൽവേ റിട്ട. അഡീഷനൽ ജനറൽ മാനേജർ ആർ. ഗോപിനാഥൻ നായരെ നിയമിക്കുകയും ചെയ്തു. രണ്ടാം ഉമ്മൻ ചാണ്ടി സർക്കാരാണ് കൊച്ചി മെട്രോ റയിലിന്റെ ആദ്യ ഘട്ടത്തിലെ പ്രധാന നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഡെൽഹി മെട്രോ അഥവാ ഡി.എം.ആർ.സി. എന്ന സ്ഥാപനമാണ് ഇതിന്റെ ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. സംസ്ഥാന സർക്കാരും കേന്ദ്ര നഗര വികസന മന്ത്രാലയവും സംയുക്തമായി രൂപവൽക്കരിച്ച കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആണ് കൊച്ചി മെട്രോയുടെ ചുമതല നിർവ്വഹിക്കുന്നത്.

2017 ജൂൺ 17 ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദി കൊച്ചിമെട്രോയുടെ ആദ്യഘട്ടം ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായിവിജയൻ, മുഖ്യ ആസൂത്രകൻ ഇ. എം. ശ്രീധരൻ എന്നിവർ പങ്കെടുത്തു. ജൂൺ 19 ന് പൊതുജനങ്ങൾക്ക് കൊച്ചി മെട്രോ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
Remove ads
പദ്ധതി ആസൂത്രണം
ഇ.കെ. നായനാർ മുഖ്യമന്ത്രി ആയിരുന്ന 1999 ലാണ് കൊച്ചി മെട്രോ എന്ന ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് [5]. 1999 ജൂലൈ 21ന് നടന്ന മന്ത്രിസഭാ യോഗത്തിൽ വെച്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സിന് കൊച്ചിയിൽ ഒരു മെട്രോ റാപ്പിഡ് സിസ്റ്റം സ്ഥാപിക്കുന്നതിന്റെ സാധ്യതാ പഠനം നടത്തുന്നതിനായി ചുമതലപ്പെടുത്തി [6]. പഠനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ റൈറ്റ്സ് അത് പൂർത്തിയാക്കുകയും [7] സംസ്ഥാന സർക്കാരിന് റിപ്പോർട് സമർപ്പിക്കുകയും ചെയ്തു.[8].
ഉമ്മൻചാണ്ടി സർക്കാർ 2004 ൽ അധികാരത്തിലിരുന്നപ്പോഴാണ് പദ്ധതിയ്ക്ക് വിശദ പ്രോജക്ട് റിപ്പോർട്ട് (DPR) തയ്യാറാക്കിയത്. 2006 ൽ നിർമ്മാണം തുടങ്ങി 2010 ൽ പ്രവർത്തനം തുടങ്ങാനായിരുന്നു പരിപാടി. എന്നാൽ പദ്ധതി സ്വകാര്യപങ്കാളിത്തത്തോട വേണം എന്ന നിർദ്ദേശത്തോടെ കേന്ദ്ര സർക്കാർ പദ്ധതിയെ എതിർത്തു. 2007 ഫെബ്രുവരി 28-ന് കൊച്ചി മെട്രോ റെയിൽ പദ്ധതിക്കു വിഎസ് അച്യുതാനന്ദൻ മന്ത്രിസഭ അംഗീകാരം നൽകുകയും സ്പെഷ്യൽ ഓഫീസറായി ദക്ഷിണ റയിൽവേ റിട്ട. അഡീഷനൽ ജനറൽ മാനേജർ ആർ. ഗോപിനാഥൻ നായരെ നിയമിക്കുകയും ചെയ്തു. 2008 ജനുവരി 1-ന് കേരള നിയമസഭ മൂവായിരം കോടി പദ്ധതിക്ക് അംഗീകാരം നൽകുകയും കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്തു. 2009 മാർച്ച് 06-ന് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കു തുടക്കമായി. കൊച്ചി മെട്രോയുടെ പ്രോജക്ട് ഡയറക്ടറായി ചീഫ് എൻജിനീയർ പി. ശ്രീറാമിനെ ഡിഎംആർസി നിയമിച്ചു. 2012 ൽ പദ്ധതി പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. 2012 ജൂൺ 14-ന് കൊച്ചി മെട്രോ റയിലിനു ‘കോമറ്റ്’ (KOMET) എന്ന പേരിടാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് തീരുമാനിച്ചു ടോം ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക കമ്പനി ഇല്ലാതാകുകയും ആഗസ്റ്റ് 14 ന് പുതിയ ഡയറക്ടർ ബോർഡ് നിലവിൽ വരികയും ചെയ്തു. 2012 സെപ്റ്റംബർ 13-ന് പദ്ധതിയ്ക്ക് ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തറക്കല്ലിട്ടു.[9] 2012 ജൂലൈ 3-നു് കൊച്ചി മെട്രോ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി.[10] കൊച്ചി മെട്രോ റയിലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഒരു മാസത്തിനകം തുടങ്ങുമെന്ന് കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 2013 ഏപ്രിൽ 30-ാം തിയതി അറിയിച്ചു.[11] 2016 ജനുവരി 23-ാം തിയതി ആദ്യ പരീക്ഷണ ഓട്ടം നടത്തി.[12] മെട്രോയുടെ ഓരോ സ്റ്റേഷനുകൾക്കും അകത്തളങ്ങൾ മോടി പിടിപ്പിച്ചിരിക്കുന്നത് ഓരോ സ്ഥലത്തിന്റെയും സവിശേഷതകൾ അടിസ്ഥാനമാക്കിയാണ്.[13]
Remove ads
പദ്ധതി ചെലവ്
5182 കോടി രൂപയാണ് കൊച്ചി മെട്രോ പദ്ധതിയുടെ ആകെ ചിലവ്. കേന്ദ്ര സർക്കാരിന്റെ സഹായമായി എഴുന്നൂറ്റി എഴുപത്തി എട്ട് (15%) കോടി രൂപയുണ്ടാകും. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ 15% വീതം ഓഹരി പങ്കാളിത്തം വഹിക്കുന്ന പദ്ധതിക്ക് ജപ്പാൻ അന്താരാഷ്ട്ര സഹകരണ ഏജൻസി (ജൈക്ക= ജപ്പാൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ) യുടെ വായ്പയും ലഭ്യമാകും. 2170 കോടി രൂപയുടെ ജൈക്ക വായ്പയാണ് ഈ പദ്ധതിക്ക് ലഭ്യമാകുക.
മെട്രോ പാത

26 കി. മി. നീളത്തിൽ തൃപ്പൂണിത്തൂറ മുതൽ ആലുവ വരെയാണ് കൊച്ചി മെട്രോയുടെ പാത ആസൂത്രണം ചെയ്തിരിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് കണക്ട് ചെ യ്യും. തൂണുകളിൽ ഉയർത്തിയ 'U' ആകൃതിയുള്ള ഗർഡറുകളും അവയിൽ മെട്രോയുടെ പാളങ്ങളും സ്ഥാപിക്കുന്നു. മൂന്നു കോച്ചുകളുള്ള റോളിംഗ് സ്റ്റോക്ക് എന്ന സാങ്കേതികനാമമുള്ള തീവണ്ടിയ്ക്ക് അറുനൂറു പേരെ വഹിക്കാൻ കഴിയും.[14] ശരാശരി വേഗം മണിക്കൂറിൽ നാൽപ്പത് കിലോമീറ്ററാണ്.
Remove ads
വിവാദങ്ങൾ
കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ പലതവണയുണ്ടായി. 2016 ജനുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മെട്രോയുടെ ആദ്യ ട്രെയിനിൻറെ പരീക്ഷണയാത്ര ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പിന് മുമ്പ് ധൃതിപിടിച്ചുള്ള ഉദ്ഘാടനമെന്ന വിമർശം എൽഡിഎഫ് ഉയർത്തി. 2017 ജൂൺ 17-ന് നിശ്ചയിച്ച ഉദ്ഘാടന വേദിയിൽ മെട്രോമാൻ ഇ ശ്രീധരനും ജനപ്രതിനിധികൾക്കും പ്രധാനമന്ത്രിയുടെ ഓഫീസ് ഇടം നിഷേധിച്ചതോടെ വീണ്ടും വിവാദം. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് ഇ ശ്രീധരൻ, രമേശ് ചെന്നിത്തല എന്നിവർക്ക് വേദിയിൽ ഇടം നേടി കൊടുത്തു.
Remove ads
ഇതുകൂടി കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads

