കൊഡവ ഭാഷ

From Wikipedia, the free encyclopedia

Remove ads

തെക്കൻ കർണാടകത്തിലെ കൊടക് ജില്ലയിൽ സംസാരിക്കുന്ന ഒരു ഭാഷയാണ് കൊഡവ (കന്നഡ ലിപിയിൽ:  ಕೊಡವ ತಕ್ಕ್) അഥവാ കൊടക് ഭാഷ അല്ലെങ്കിൽ കൂർഗ് ഭാഷ. ദ്രാവിഡഭാഷാകുലത്തിൽ പെടുന്ന ഒരു ഭാഷയാണ് കൊഡവ. പ്രധാനമായും കൊടവ ജനസമൂഹത്തിന്റെ ഭാഷയാണ് ഇത് എങ്കിലും, മറ്റ് ഗോത്ര സമുദായങ്ങളിൽ പെടുന്നവരും ഈ ഭാഷ ഉപയോഗിക്കുന്നുണ്ട്. കൊഡവ ഭാഷക്ക് രണ്ട് ഭാഷാഭേദങ്ങളുണ്ട്: മെന്ദേലെ (വടക്കൻ, മധ്യ കൊടകു മേഖലകളിൽ) കിഗ്ഗാത്ത് (കിഗ്ഗാത്ത്നാട് എന്നറിയപ്പെടുന്ന തെക്കൻ കൊടകിൽ) എന്നിവയാണവ.

വസ്തുതകൾ കൊഡവ (കൊടവ), ഉത്ഭവിച്ച ദേശം ...
Remove ads

താരതമ്യം

ഭാഷാപരമായി, മറ്റ് ദ്രാവിഡഭാഷകളിൽനിന്നും ചില വ്യത്യാസങ്ങൾ കൊടക് ഭാഷയിൽ കാണപ്പെടുന്നു. ഉദാഹരണത്തിന്, മിക്ക ദ്രാവിഡ ഭാഷകളിലും 5 ഹ്രസ്വ സ്വരങ്ങളും, 5 ദീർഘസ്വരങ്ങളുമാണുള്ളത്. എന്നാൽ കൊഡവയിൽ ഇവക്ക് പുറമെ രണ്ട് സ്വരാക്ഷരങ്ങൾകൂടുതലായുണ്ട്.

ചലചിത്രം

കൊഡവ സിനിമ മേഖല വളരെ ചെറുതാണ്. കൊഡവരുടെപ്രാദേശികമായ ആചാരങ്ങളും സംസ്കാരവും വിഷയമാക്കിയുള്ള ചില സിനിമകൾ കൊഡവ ഭാഷയിൽ നിർമിച്ചിട്ടുണ്ട്. 1972-ൽ എസ്.ആർ രാജൻ സംവിധാനം ചെയ്ത 'നഡ മാൻ നഡ കൂൾ' ആണ് ആദ്യത്തെ കൊഡവ സിനിമ.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads