കോലാർ ജില്ല

കർണ്ണാടകസംസ്ഥാനത്തിലെ ജില്ല From Wikipedia, the free encyclopedia

കോലാർ ജില്ല
Remove ads

ഇന്ത്യയിലെ കർണാടക സംസ്ഥാനത്തെ ഒരു ജില്ലയാണ് കോലാർ.pronunciation) ജില്ലാ ആസ്ഥാനമാണ് കോലാർ. തെക്കൻ കർണാടകയിൽ സ്ഥിതി ചെയ്യുന്ന ഇത് സംസ്ഥാനത്തിന്റെ കിഴക്കേ അറ്റത്തുള്ള ജില്ലയാണ്. പടിഞ്ഞാറ് ബാംഗ്ലൂർ റൂറൽ ജില്ല, വടക്ക് ചിക്ബല്ലാപൂർ ജില്ല, കിഴക്ക് ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ല , തെക്ക് തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ല എന്നിവയാണ് ജില്ലയെ ചുറ്റിപ്പറ്റിയുള്ളത്. 2001 ഫെബ്രുവരിൽ നഷ്ടം കാരണം അടച്ചുപൂട്ടുന്നത് വരെ ഇന്ത്യയുടെ സ്വർണ്ണ ഖനി എന്ന് ആയിരുന്നു കോലാർ അറിയപ്പെട്ടിരുന്നത്.  കോലാർ സ്വർണ്ണഖനി (കെ ജി എഫ് ) എന്നും അറിയപ്പെടുന്നു. കോലാർ സ്വർണ്ണഖനികൾ കണ്ടെത്തിയതിനെത്തുടർന്ന് ഈ ജില്ല ഇന്ത്യയുടെ "സുവർണ്ണഭൂമി" എന്നറിയപ്പെട്ടു. 2007 സെപ്റ്റംബർ 10 ന് ചിക്കബല്ലാപൂരിലെ പുതിയ ജില്ലയായി ഇത് വിഭജിക്കപ്പെട്ടു.[1]

വസ്തുതകൾ Kolar district, Country ...

കർണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂരിൽ നിന്നും 60 കി മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന നഗരമാണ് കോലാർ.

സ്വർണ്ണ ഖനികളിൽ പ്രകാശം എത്തിക്കുവാൻ വേണ്ടി ഇന്ത്യയിൽ തന്നെ ആദ്യത്തെ വൈദ്യത നിലയം ശിവനസമുദ്രയിൽ സ്ഥാപിക്കപ്പെട്ടത് ഒരു ചരിത്രമാണ്.

ചരിത്രപരമായും സാംസ്കാരികമായും  ഒരുകാലത്തു കർണാടകയിൽ തന്നെ മുൻപന്തിയിൽ നിന്നിരുന്ന സ്ഥലമാണ് കോലാർ. ബ്രിട്ടീഷ് ഭരണകാലത്തിന്റെ അവശേഷിപ്പുകൾ ഇന്നും ഇവിടെ ഉണ്ട് ലിറ്റിൽ ഇംഗ്ലണ്ട് എന്ന് അപരനാമം ഉള്ള സ്ഥലം പോലും അവിടെ ഉണ്ട്, ചില സ്ഥലങ്ങളുടെ പേരുകൾ ഇന്നും പണ്ട് ബ്രിട്ടീഷ്കാർ നൽകിയ പേരുകൾ തന്നെ ആണ്.

ഒരുകാലത്തു പല സമീപനാടുകളിൽ  നിന്നും സ്വർണ്ണ ഖനികളിൽ ജോലിക്കായി കുടിയേറി പാർത്തവർ  ആണ് കോലാറിലെ ജനങ്ങളിൽ ബഹുഭൂരിപക്ഷവും

ആഴങ്ങളിൽ നിന്നുള്ള ഗംഗ എന്ന അർത്ഥമുള്ള അന്തരഗംഗ എന്ന മല ട്രെക്കിങ്ങിനു പേരുകേട്ട ഇടമാണ്, ആ മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ശിവന്റെ പേരിൽ ഉള്ള കാശി വിശ്വേശ്വര ക്ഷേത്രത്തിൽ ഉള്ള കുളത്തിൽ സ്ഥാപിച്ചിരിക്കുന്ന കാളയുടെ വായിൽ കൂടി വരുന്ന എല്ലാകാലത്തും വറ്റാതെ വരുന്ന  ജല ശ്രോതസ്സ് ഒരു അത്ഭുതമാണ് , ക്ഷേത്രത്തിന്റെ പിന്നിലായി ഉള്ള അന്തരാഗംഗ ഗുഹ  ഒരത്ഭുതമാണ്

ഏഷ്യയിലെ എന്നാവില്ല ലോകത്തിലെ തന്നെ  ഏറ്റവും വലിയ ശിവലിംഗം സ്ഥാപിച്ചിരിക്കുന്ന കോടിലിംഗ്വേശ്വര ക്ഷേത്രവും സന്ദർശിക്കേണ്ട ഒരു സ്ഥലമാണ്, ഇവിടെ ഉള്ള ഒരുകോടി ശിവലിംഗങ്ങൾ എന്ന അർത്ഥത്തിൽ ആണ് കോടിലിംഗേശ്വര ക്ഷേത്രമെന്ന പേരുണ്ടായത്

ട്രക്കിങ്ങിനു പറ്റിയ മറ്റനേകം മലകളും സന്ദർശിക്കാൻ പറ്റിയ മനോഹരമായ സ്ഥലങ്ങളും കോലാറിൽ  ഉണ്ട്‌

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads