കോലത്തിരി രാജവംശം

From Wikipedia, the free encyclopedia

Remove ads

കോലത്ത് നാട്ടിലെ പ്രാചീന രാജവംശമായ മൂഷകരാജവംശത്തിലെ ഏറ്റവും മുതിർന്ന കാരണവരുടെ സ്ഥാനപ്പേര്. മൂഷകരാജവംശത്തിന്റെ ക്ഷയത്തെത്തുടർന്ന് അതിന്റെ തുടർച്ചയായി കോലത്ത് നാട്ടിൽ ഉദയംകൊണ്ട രാജവംശമാണിത്. കോലസ്വരൂപം എന്നും ഈ രാജകുടുംബം അറിയപ്പെട്ടിരുന്നു. (കോലാൻ)യാദവ വിഭാഗത്തിൽ പെട്ടവരാണ് കോലത്തിരിമാർ എന്ന ഒരു വാദവും ഉണ്ട് .കോലത്തിരി തുളുനാട്ടിൽനിന്നും വന്ന ബണ്ട് സമുദായത്തിൽ നിന്നുള്ളവരാണെന്ന് ആന്ത്രോപ്പോളജിസ്റ്റായ അയിനാപ്പള്ളി അയ്യപ്പൻ പറയുന്നു 1 എന്നാൽ മറ്റൊരു പക്ഷം കൊലയൻ എന്നാ യാദവർ ആണ് എന്നും പറയപ്പെടുന്നു ഇതിന് തെളിവ് ആയി കോലത്തിരി തായി പരദേവത ആയ കാപ്പാട് ഭഗവതിയെ എടുക്കാം. മണിയാണികളുടെ പ്രധാന കഴകത്തിൽ ഉള്ള തെയ്യം കോലത്തിരി രാജാവിന്റെ പ്രധാന ആരാധന മൂർത്തി ആണ്.

ചിറക്കൽ കോവിലകത്തിലെ രാജാക്കന്മാരും കോലത്തിരിമാർ എന്നറിയപ്പെട്ടിരുന്നു. പന്ത്രണ്ടാം ശതകത്തിൽ മഹോദയപുരത്തെ കുലശേഖരപെരുമാളിന്റെ കാലശേഷം ഏറ്റവും ശക്തരായ രാജവംശം ഏഴിമല ആസ്ഥാനമാക്കിയ ഈ രാജകുടുംബത്തിന്റേതായിരുന്നു എന്ന് കറുത്തപെടുന്നുണ്ട്.

ഉദയവർമ്മൻ കോലത്തിരിയുടെ ആസ്ഥാന കവിയായിരുന്നു ചെറുശ്ശേരി.ചെറുശ്ശേരി കോലത്തിരിയുടെ സുഹൃത്തായിരുന്നു. കേരളോൽപ്പത്തി, കേരളമാഹാത്മ്യം എന്നീ കൃതികളിൽ കോലത്തിരിയുടെ ആവിർഭാവത്തെക്കുരിച്ച് പരാമർശമുണ്ട്

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads