കൊല്ലം - തിരുവനന്തപുരം തീവണ്ടിപ്പാത

കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടയിലുള്ള റെയിൽപ്പാത From Wikipedia, the free encyclopedia

കൊല്ലം - തിരുവനന്തപുരം തീവണ്ടിപ്പാത
Remove ads

ദക്ഷിണ റെയിൽവേയുടെ ഭാഗമായി കൊല്ലത്തെയും തിരുവനന്തപുരത്തെയും ബന്ധിപ്പിക്കുന്ന പാതയാണ് കൊല്ലം-തിരുവനന്തപുരം തീവണ്ടിപ്പാത. കൊല്ലം-ചെങ്കോട്ട റെയിൽപ്പാതയുടെ തുടർച്ചയായി 1918 ജനുവരി 4-ന് ആരംഭിച്ചതാണ് ഈ പാത.

Thumb
കൊല്ലം-തിരുവനന്തപുരം പാതയിലെ സ്റ്റേഷനുകൾ
വസ്തുതകൾ കൊല്ലം-തിരുവനന്തപുരം തീവണ്ടിപ്പാത, അടിസ്ഥാനവിവരം ...
Remove ads

ചരിത്രം

1902-ൽ ദക്ഷിണേന്ത്യൻ റെയിൽവേ കമ്പനി തിരുവിതാംകൂറിന്റെ വ്യാവസായിക തലസ്ഥാനമായിരുന്ന കൊല്ലത്തെയും മദ്രാസിനെയും ബന്ധിപ്പിച്ചുകൊണ്ട് കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാത ആരംഭിച്ചു. കൊല്ലം നഗരത്തിന്റെ വാണിജ്യ പ്രാധാന്യം മനസ്സിലാക്കിയ ബ്രിട്ടീഷുകാർ കശുവണ്ടിയും കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും സുഗമമായി കൊണ്ടുപോകുന്നതിനായാണ് ഇങ്ങനെയൊരു പാത തുടങ്ങിയത്.[1] ദക്ഷിണേന്ത്യൻ റെയിൽവേ കമ്പനി കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാതയെ 1918 ജനുവരി 4-ന് തിരുവനന്തപുരത്തെ ചാല വരെയും 1931-ൽ തിരുവനന്തപുരം സെൻട്രൽ (തമ്പാനൂർ) വരെയും ദീർഘിപ്പിച്ചു.[2] തിരുവനന്തപുരം റെയിൽവേ ഡിവിഷനാണ് കൊല്ലം - തിരുവനന്തപുരം തീവണ്ടിപ്പാതയുടെ നിയന്ത്രണ ചുമതല വഹിക്കുന്നത്.[2][3]

Remove ads

സ്റ്റേഷനുകൾ

കൂടുതൽ വിവരങ്ങൾ നം., സ്റ്റേഷൻ ...
Remove ads

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads