കൂവപ്പള്ളി

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

Remove ads

കേരളത്തിൽ കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽപ്പെടുന്ന പാറത്തോട് പഞ്ചായത്തിലെ ഒരു ചെറുഗ്രാമമാണ് കൂവപ്പള്ളി. കാഞ്ഞിരപ്പള്ളിയിൽനിന്നും എരുമേലിയ്ക്ക് പോകുന്ന വഴിയിലാണ് കൂവപ്പള്ളി സ്ഥിതി ചെയ്യുന്നത്. റബ്ബർ തോട്ടങ്ങൾക്ക് പേരുകേട്ടതാണ് ഈ പ്രദേശം. ഒരു എഞ്ചിനീയറിംഗ് കോളേജുൾപ്പെടെ ഇവിടെ നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഗ്രാമത്തിന്റെ പോസ്റ്റൽ കോഡ് 686518 ആണ്. ഏറ്റവും അടുത്തുള്ള പട്ടണങ്ങൾ കാഞ്ഞിരപ്പള്ളിയും എരുമേലിയുമാണ്. ഗ്രാമീണർ പ്രധാനമായും ക്രിസ്ത്യൻ, ഹിന്ദു, മുസ്ലീം വിഭാഗക്കാരാണ്. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഇവിടുത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ്.

വസ്തുതകൾ കൂവപ്പള്ളി, Country ...
Remove ads

ചരിത്രം

20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ തീരെ ജനവാസമില്ലാത്ത ഒരു പ്രദേശമായിരുന്ന കൂവപ്പള്ളി, കൊടുംവനങ്ങളാൽ മൂടപ്പെട്ടിരുന്നു. 1900 കളുടെ തുടക്കത്തിലെ കാർഷിക വികാസം കാഞ്ഞിരപ്പള്ളി പട്ടണത്തിൽ നിന്നും സമീപ ദേശങ്ങളിൽ നിന്നും ധാരാളം സിറിയൻ കത്തോലിക്കാ ക്രിസ്ത്യൻ കുടുംബങ്ങളെ ഇവിടേയ്ക്ക് കൊണ്ടുവരികയും അവർ കൂവപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും കോളനികൾ സ്ഥാപിക്കുകയും ചെയ്തു. ആദ്യകാലത്തെ കുടിയേറ്റ കർഷകർ തെങ്ങ്, നെല്ല്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കൃഷിയിൽ വ്യാപൃതരായിരുന്നുവെങ്കിലും പിന്നീട് ഈ പ്രദേശം റബ്ബർ തോട്ടങ്ങളായി മാറി. വിവിധ ജാതിമത വിഭാഗത്തിൽപ്പെട്ട കൂടുതൽ ആളുകൾ ഈ പ്രദേശത്തേക്ക് കുടിയേറുകയും അവരുടെ പ്രധാന ഉപജീവനമാർഗ്ഗം കൃഷിയുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. കാഞ്ഞിരപ്പള്ളിയിലെ കത്തീഡ്രൽ പള്ളിക്ക് കൂവപ്പള്ളിക്ക് ചുറ്റുമായി 'കൂവപ്പള്ളി കുരിശുമല' ഉൾപ്പെടെയുള്ള പ്രദേശത്ത് നൂറുകണക്കിന് ഏക്കർ റബ്ബർ തോട്ടങ്ങളുണ്ട്.

Remove ads

ഭൂമിശാസ്ത്രം

കൂവപ്പള്ളി ഗ്രാമത്തിന്റെ ആകെ വിസ്തീർണ്ണം 30.47 ചതരുശ്ര കിലോമീറ്റർ ആണ്.

ജനസംഖ്യ

2011 ലെ കനേഷുമാരി പ്രകാരമുള്ള കൂവപ്പള്ളി ഗ്രാമത്തിലെ ജനസംഖ്യ 3197 പുരുഷന്മാരും 3250 സ്ത്രീകളും ഉൾപ്പെടെ 6,447 ആയിരുന്നു. 0-6 വയസ്സിനിടയിലുള്ള കുട്ടികളുടെ ജനസംഖ്യ 481 ആണ്, ഇത് മൊത്തം ജനസംഖ്യയുടെ 7.46% ആണ്.

പള്ളികൾ

  • കൂവപ്പള്ളി സെന്റ് ജോസഫ് പള്ളി
  • സെന്റ് ജോസഫ്സ് സിഎംഎസ് ആംഗ്ലിക്കൻ ചർച്ച്, പള്ളിപ്പടി, കൂവപ്പള്ളി
  • ഫാത്തിമ മാതാ പള്ളി, കാരികുളം

പൊതുസ്ഥാപനങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads