കോവളം

From Wikipedia, the free encyclopedia

കോവളംmap
Remove ads

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിന് 14 കിലോമീറ്റർ അകലെയായി അറബിക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു തീരദേശ പട്ടണമാണ് കോവളം. കോവളത്തിലും ചുറ്റുമായി ധാരാളം കടൽപ്പുറങ്ങളും വിശ്രമ സങ്കേതങ്ങളും ഉണ്ട്. വിഴിഞ്ഞം തുറമുഖം 3 കിലോമീറ്റർ അകലെയാണ്. വിഴിഞ്ഞം കണ്ടെയ്നർ പദ്ധതി സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന സ്ഥലവും കോവളത്തിന് അടുത്താണ്. കോവളത്തിന് ചുറ്റുമുള്ള ബീച്ചുകൾ ആഭ്യന്തര, അന്തർദേശീയ യാത്രികർക്ക് പ്രിയപ്പെട്ട അവധിക്കാല സങ്കേതങ്ങളാണ്.[1]

വസ്തുതകൾ കോവളം, Country ...
Thumb
കോവളം കടൽത്തീരം, തിരുവനന്തപുരം
Remove ads

പേരിനു പിന്നിൽ

കോവളം കോ= വളഞ്ഞ, അളം=പ്രദേശം.

കോവൽ കുളം എന്നായിരുന്നു കോവളത്തിന്റെ ആദ്യകാലത്തെ പേർ. അത് ലോപിച്ച് കോവകുളമായും കോവളവുമായി മാറിയതാവാം എന്ന് വി.വി.കെ. വാലത്ത് കരുതുന്നു. രാജാവിന്റേതെന്നർത്ഥത്തിൽ കോന് + അളം എന്നത് ലോപിച്ചാൺ കോവളമായതെന്നും ഒരു വാദമുണ്ട്. രാജധാനിയിൽ നിന്ന് 13 കി.മീ. മാറിയാൺ ഈ സ്ഥലമെന്നതും രാജാവുപയോഗിച്ചിരുന്ന ഭാഗം ഇന്നത്തെ ശംഖുമുഖം സമുദ്രതീരമായിരുന്നു എന്നതും കന്യകുമാരിക്കടുത്ത് മറ്റൊരു കോവളം ഉണ്ട് എന്നതും ഈ വാദത്തിൻ എതിരു നിൽകുന്നു.

വെള്ളായണി ശുദ്ധജല തടാകവും വെള്ളായണിയിലെ കാർഷിക കലാലയവും കോവളത്തിന് വളരെ അടുത്താണ്.

കോവളം കടൽപ്പുറത്തെ മണൽത്തരികൾക്ക് ഭാഗികമായി കറുത്ത നിറമാണ്. ഇൽമനൈറ്റ്, തോറസൈറ്റ് ധാതുക്കളുടെ സാന്നിദ്ധ്യമാണ് ഇതിനു കാരണം. കോവളത്ത് ഒരു ഉയരമുള്ള തിട്ടകൊണ്ട് വേർതിരിച്ച രണ്ടു കടൽത്തീരങ്ങളുണ്ട്. ഹവ്വാബീച്ചിൽ ഒരു ചെറിയ വിളക്കുമാടം (ലൈറ്റ് ഹൌസ്) ഉണ്ട്.

കോവളം സന്ദർശിക്കുവാനുള്ള ഏറ്റവും നല്ല സമയം നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ്.

Remove ads

എത്തിച്ചേരാനുളള വഴി

Remove ads

ചിത്രശാല

പുറത്തുനിന്നുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads