ക്ഷത്രിയൻ
From Wikipedia, the free encyclopedia
Remove ads
ഹിന്ദുമതത്തിലെ ചാതുർവർണ്ണ്യ വ്യവസ്ഥയിലെ രണ്ടാം വിഭാഗമാണ് ക്ഷത്രിയർ. സമൂഹത്തിലെ ഭരണവർഗവും രാജവംശങ്ങളും ആയിരുന്നു ഇവർ. ഇവർക്ക് പിൽക്കാലത്ത് വംശനാശം വന്നതായും യഥാർത്ഥ ക്ഷത്രിയർ നിലവിൽ ഇല്ല എന്നും ചിലർ വിശ്വസിക്കുന്നു. എന്നാൽ തങ്ങളുടെ പരമാധികാരം ഊട്ടിയുറപ്പിക്കാനായി ബ്രാഹ്മണർ കൊണ്ട് വന്ന വാദമായിട്ടും അത് കരുതപ്പെടുന്നുണ്ട്.സൂര്യ,ചന്ദ്ര വംശ ക്ഷത്രിയർക്ക് വംശനാശം വന്നിട്ടില്ല എന്ന് വാദമുണ്ട്.ഇതിന് പുറമേ അഗ്നി കുല, നാഗ കുല ക്ഷത്രിയർ എന്നിവരും ഉണ്ട്. കേരളത്തിലെ നായമ്മാരിലെ കിരിയത്ത് നായർ, സാമാന്തൻ നായർ, സ്വരൂപത്തിൽ നായർ, ഇല്ലത്ത് എന്നിവരും കർണാടകത്തിലെ ബണ്ട് സമുദായക്കാരും ഇതിൽപ്പെട്ടവരാണ്. ഇവർ വൈഷ്ണവം ശാക്തേയം ശൈവം എന്നിവ പിന്തുടരുന്നവരും കശ്യപഗോത്രത്തിൽ പെട്ടവരും ആണ്.
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഉത്തരേന്ത്യൻ ക്ഷത്രിയ ജാതികൾ കൂടുതലായും (രജപുത്രർ മുതലായവ) പിൽക്കാലത്ത് കുടിയേറിയ സിതിയൻ/ഹൂണ വർഗങ്ങൾ ആണ്.
സർക്കാർ രേഖകളിൽ കൃത്യമായി ക്ഷത്രിയരെ നിർവചിച്ചിട്ടില്ല.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads