കുൽദീപ് യാദവ്
ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരൻ From Wikipedia, the free encyclopedia
Remove ads
ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ് കുൽദീപ് യാദവ്. ഇടംകൈ ചൈനാമാൻ ബൗളറായ കുൽദീപ് യാദവ് 204ലെ 19 വയസ്സിനു താഴെയുള്ളവരുടെ ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യൻ ടീം അംഗമായിരുന്നു. ലോകകപ്പിൽ സ്കോട്ട്ലന്റിനെതിരെ ഹാട്രിക് നേടിയിരുന്നു.
Remove ads
അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ
2014 ഒക്ടോബറിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയെങ്കിലും ഒരു കളിയിലും കളിക്കാൻ സാധിച്ചില്ല.[1] 2017 ഫെബ്രുവരിയിൽ ബംഗ്ലാദേശിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും അംഗമായിരുന്നു.[2] 2017 മാർച്ച് 25ന് ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മത്സരത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ധരംശാല ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഈ മത്സരത്തിലെ ആദ്യ ഇന്നിങ്ങ്സിൽ 4 വിക്കറ്റ് നേടിയിരുന്നു.[3] അരങ്ങേറ്റ മത്സരത്തിൽ 4 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ചൈനാമാൻ ബൗളറാണ് കുൽദീപ് യാദവ്. 2017 ജൂണിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടംനേടി.[4] 2017 ജൂൺ 23ന് വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിന ക്രിക്കറ്റ് മത്സരത്തിലെ അരങ്ങേറ്റം കുറിച്ചു.[5] എന്നാൽ ഇന്ത്യൻ ടീം ബാറ്റ് ചെയ്യുന്നതിനിടെ മഴ മൂലം മത്സരം റദ്ദാക്കിയതിനാൽ കളിക്കാനുള്ള അവസരം ലഭിച്ചില്ല. തുടർന്ന് വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മത്സരങ്ങളിൽ നിന്നും 3 വിക്കറ്റുകൾ നേടി.[6] 2017 ജൂലൈ 9 വെസ്റ്റ് ഇൻഡീസിനെതിരെ ട്വന്റി 20 ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു.[7]
2017 സെപ്റ്റംബർ 21ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ഏകദിന മത്സരത്തിൽ ഹാട്രിക് നേടി.[8] ചേതൻ ശർമ്മ, കപിൽ ദേവ് എന്നിവർക്കുശേഷം ഹാട്രിക് നേടുന്ന ഇന്ത്യൻ ബൗളറാണ് കുൽദീപ് യാദവ്.[9]
Remove ads
ഇന്ത്യൻ പ്രീമിയർ ലീഗ്
2012ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമായിരുന്നു. 2014ലെ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ ഇടം നേടുകയും 2014ലെ ചാമ്പ്യൻസ് ലീഗ് ട്വന്റി 20യിൽ കളിക്കുകയും ചെയ്തു.
2018ലെ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെ അംഗമാണ്.[10]
നേട്ടങ്ങൾ
ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ
മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ
ട്വന്റി 20 ക്രിക്കറ്റ് മത്സരങ്ങൾ
മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads