കുളു ജില്ല

ഹിമാചൽ പ്രദേശിലെ ജില്ല From Wikipedia, the free encyclopedia

കുളു ജില്ലmap
Remove ads

കുളു ജില്ല ഇന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ ഒരു ജില്ലയാണ്. തെക്ക് ഷിംല ജില്ലയും, പടിഞ്ഞാറ് മാണ്ഡി, കാൻഗ്ര ജില്ലകളും, വടക്കും കിഴക്കും [[ലാഹൗൾ ആൻറ് സ്പിതി ജില്ല|ലഹൗൾ, സ്പിതി ജില്ലയുമാണ് ഇതിന്റെ അതിർത്തികൾ. മലനിരകളാൽ നിറഞ്ഞ ഈ ജില്ലയിലെ ഏറ്റവും വലിയ താ‌ഴ്‌വര കുളു താ‌ഴ്‌വരയാണ്. സമുദ്രനിരപ്പിൽ നിന്ന് 833 മീറ്റർ മുതൽ 3330 മീറ്റർ വരെ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ബിയാസ് നദിയുടെ വലതുവശത്തായി സ്ഥിതി ചെയ്യുന്ന കുളു പട്ടണം കുളു ജില്ലയുടെ ഭരണ കേന്ദ്രമായി പ്രവർത്തിക്കുന്നു. കുളു ജില്ലയിൽ പാർവതി, സൈഞ്ച്, തീർത്ഥൻ നദികൾ ഉൾപ്പെടെ ബിയാസ് നദിയുടെ നിരവധി പോഷക നദീതട താഴ്‌വരകളും കുളു താഴ്‌വരയിൽ നിന്ന് കുറച്ച് അകലെയുള്ള ചില പ്രദേശങ്ങളും ഉൾപ്പെടുന്നു. ജില്ലയുടെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും ഹോർട്ടികൾച്ചർ, കൃഷി, ടൂറിസം, പരമ്പരാഗത കരകൗശല വസ്തുക്കൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

വസ്തുതകൾ കുളു ജില്ല, Country ...
Remove ads

ചരിത്രം

കുളു രാജ്യത്തിലെ രാജാക്കന്മാരുടെ പുരാതന ആസ്ഥാനം ഇന്നത്തെ കുളു പട്ടണത്തിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ വടക്കുള്ള നഗ്ഗർ കാസിൽ ആയിരുന്നു. ഇത് പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. രാജാ ജഗത് സിംഗ് (1637-72 കാലഘട്ടത്തിൽ കുളു ഭരിച്ചു) 17-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നഗ്ഗറിൽ നിന്ന് ഇന്നത്തെ കുളു പട്ടണത്തിനുള്ളിലെ സുൽത്താൻപൂരിലേക്ക് തലസ്ഥാനം മാറ്റി സ്ഥാപിച്ചു.[1] 1839-ൽ മഹാരാജ രഞ്ജിത് സിങ്ങിന്റെ ആക്രമണത്തെത്തുടർന്ന് ഒരു സ്വതന്ത്ര രാജ്യമെന്ന നിലയിലുള്ള കുളുവിൻറെ അസ്തിത്വം അവസാനിച്ചു. സിഖ് സാമ്രാജ്യം ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിലായതോടെ കുളു 1846-ൽ സിഖുകാർ ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുക്കുകയും തുടർന്ന് അത് ബ്രിട്ടീഷ് ഭരണത്തിലുള്ള കാൻഗ്ര ജില്ലയുടെ ഒരു തഹസിൽ ആയി മാറുകയും ചെയ്തു (അതാകട്ടെ, ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയുടെ ഒരു ഭാഗം).[2] കുളുവിന്റെ രാജകുടുംബത്തിന്റെ പ്രമുഖന് സിഖ് ചക്രവർത്തി നൽകിയിരുന്ന 'റായി' എന്ന സ്ഥാനപ്പേര് ബ്രിട്ടീഷ് കാലഘട്ടത്തിലുടനീളം തുടർന്നു.[3]

Remove ads

ജനസംഖ്യാ ശാസ്ത്രം

2011 ലെ സെൻസസ് പ്രകാരം 437,903 ജനസംഖ്യയുണ്ടായിരുന്ന കുളു ജില്ല, ഏകദേശം മാൾട്ട രാജ്യത്തിലെ ജനസംഖ്യയ്ക്ക് തുല്യമായിരുന്നു. ഇത് ഇന്ത്യയിൽ ആകെയുള്ള 640- ജില്ലകളിൽ ഇതിന്  553-ാം റാങ്ക് നൽകുന്നു. ജില്ലയിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ 79 നിവാസികൾ (200/ചതുരശ്ര മൈൽ) എന്ന രീതിയിൽ ജനസാന്ദ്രതയുണ്ട്. 2001-2011 ദശകത്തിൽ ഇവിടുത്തെ ജനസംഖ്യാ വളർച്ചാ നിരക്ക് 14.65% ആയിരുന്നു. ഓരോ 1000 പുരുഷന്മാർക്കും 942 സ്ത്രീകൾ എന്ന ലിംഗാനുപാതമുള്ള കുളു ജില്ലയിലെ, സാക്ഷരതാ നിരക്ക് 80.14% ആണ്. ജില്ലയിലെ ജനസംഖ്യയുടെ 9.45%  നഗരപ്രദേശങ്ങളിലാണ് താമസിക്കുന്നത്. ജനസംഖ്യയുടെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ യഥാക്രമം 28.01%, 3.84% എന്നിങ്ങനെയാണ്.

2011-ലെ സെൻസസ് സമയത്ത് ഈ ജില്ലയിലെ ജനസംഖ്യയുടെ 44% കുലുയിയെ ഒന്നാം ഭാഷയായി പ്രഖ്യാപിച്ചപ്പോൾ 23% പഹാരി 10% സെറാജി,  7.8% - ഹിന്ദി, 3.2% - മണ്ടേലി, 2.5% - നേപ്പാളി, 2.3 % - ലഹൗലി, 0.92% - പഞ്ചാബി, 0.87% - കാംഗ്രി, 0.84% ​​- കിന്നൗരി, 0.41% - ടിബറ്റൻ ഭാഷകൾ തങ്ങളുടെ ഒന്നാം ഭാഷകളായി തിരഞ്ഞെടുത്തിരുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads