ലാതിറസ് സറ്റൈവസ്
ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
ഗ്രാസ്സ് പീ, ബ്ലൂ സ്വീറ്റ് പീ, ചിക്ക്ലിങ് പീ, ചിക്ക്ലിങ് വെച്ച്, ഇൻഡ്യൻ പീ[1], വൈറ്റ് പീ[2], വൈറ്റ് വെച്ച്[3] എന്നീ സാധാരണ നാമങ്ങളിലറിയപ്പെടുന്ന ലാതിറസ് സറ്റൈവസ് (Lathyrus sativus) പയറുവർഗ്ഗങ്ങൾ (legume) ഉൾപ്പെടുന്ന ഫാബേസീ സസ്യകുടുംബത്തിൽപ്പെട്ട സപുഷ്പികളാണ്. ഏഷ്യ, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ മനുഷ്യ ഉപഭോഗത്തിനും കന്നുകാലികൾക്കും വേണ്ടി സാധാരണയായി വളർത്തുന്നു.[4] വരൾച്ചയ്ക്കും ക്ഷാമത്തിനും സാധ്യതയുള്ള പ്രദേശങ്ങളിൽ ഇത് വളരെ പ്രധാനപ്പെട്ട വിളയാണ്. മറ്റെല്ലാ വിളകളും പരാജയപ്പെടുമ്പോൾ വിശ്വസനീയമായ വിളവ് ഉല്പാദിപ്പിക്കുന്നതിനാൽ 'ഇൻഷ്വറൻസ് വിള'മായി കരുതപ്പെടുന്നു. വിത്തുകൾ ദീർഘകാലത്തേക്ക് ഒരു പ്രാഥമിക പ്രോട്ടീൻ ഉറവിടമായി ഉപയോഗിക്കുമ്പോൾ വിത്തുകളിൽ അടങ്ങിയിരിക്കുന്ന ന്യൂറോടോക്സിൻ ന്യൂറോഡിജനറേറ്റീവ് രോഗം ഉണ്ടാകാൻ കാരണമാകുന്നു .
Remove ads
ഇതും കാണുക
അവലംബങ്ങൾ
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads