ലെ കൂർബസിയേ
From Wikipedia, the free encyclopedia
Remove ads
'ലെ കൂർബസിയേ എന്ന് അറിയപ്പെട്ട ചാൾസ്-എഡ്വാർഡ് ഷാണ്ണറെ (ഒക്ടോബർ 6, 1887 – ഓഗസ്റ്റ് 27, 1965) ഒരു ഫ്രെഞ്ച്, സ്വിസ്സ്-വംശജനായ വാസ്തുശില്പിയും എഴുത്തുകാരനും ആയിരുന്നു. ആധുനിക വാസ്തുവിദ്യയ്ക്ക് നൽകിയ സംഭാവനകൾക്ക് ലെ കൂർബസിയേ ആദരിക്കപ്പെടുന്നു.
ആധുനിക രൂപകല്പനയിൽ ആദ്യമായി താത്വിക പഠനങ്ങൾ നടത്തിയവരിൽ ഒരാളായിരുന്നു ലെ കൂർബസിയേ. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതസൌകര്യങ്ങൾ എങ്ങനെ ഒരുക്കാം എന്നതിൽ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. അഞ്ചു പതിറ്റാണ്ട് നീണ്ട തന്റെ വാസ്തുശില്പ ജീവിതത്തിൽ അദ്ദേഹം മദ്ധ്യ യൂറൊപ്പിലെമ്പാടും, ഇന്ത്യയിലും റഷ്യയിലും പല പ്രധാന കെട്ടിടങ്ങളും നിർമ്മിച്ചു. വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും ഓരോ കെട്ടിടങ്ങൾ വീതം അദ്ദേഹം നിർമ്മിച്ചു. ഒരു നഗര ആസൂത്രകനും ചിത്രകാരനും ശില്പിയും എഴുത്തുകാരനും ആധുനിക തടിസാമാനങ്ങളുടെ ശില്പിയുമായിരുന്നു അദ്ദേഹം.
Remove ads
നാഗരിക വാസ്തുശില്പി
പാരീസിലെ ചേരികളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിൽ പല വർഷങ്ങളായി ഫ്രഞ്ച് ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവരികയായിരുന്നു. ഈ നാഗരിക ഗാർഹിക പ്രതിസന്ധിക്കു പരിഹാരമായി ലെ കൂർബസിയേ ധാരാളം ആളുകളെ പാർപ്പിക്കുവാനുള്ള കാര്യക്ഷമമായ മാർഗ്ഗങ്ങൾ ആവിഷ്കരിച്ചു. തന്റെ നൂതനമായ ആധുനിക വാസ്തുശില്പ നിർമ്മിതികൾ താഴെക്കിടയിലുള്ള ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുവാനുള്ള ഒരു പുതിയ ഉത്തരം നൽകും എന്ന് ലെ കൂർബസിയേ വിശ്വസിച്ചു. അദ്ദേഹത്തിന്റെ ഇമ്യൂബ്ല് വില്ല (1922) ഇത്തരത്തിലുള്ള ഒരു പദ്ധതി ആയിരുന്നു. ഇഷ്ടികപോലെ ഒന്നിനു മുകളിൽ ഒന്നായി അടുക്കിയ വീടുകളിൽ ഒരു സ്വീകരണമുറി, കിടപ്പുമുറികൾ, അടുക്കള, ഒരു പൂന്തോട്ട മച്ച് എന്നിവ അദ്ദേഹം വിഭാവനം ചെയ്തു.
1960-കൾ വരെ വിപ്ലവകരമായ നിർമ്മാണ പദ്ധതികൾ ലെ കൂർബസിയേ വിഭാവനം ചെയ്തു. അദ്ദേഹത്തിന്റെ വാസ്തുവിദ്യാ ശൈലി രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കാലഘട്ടത്തിൽ മാറി എങ്കിലും ചരിത്ര നഗരങ്ങളെ മൊത്തമായി തകർത്ത് അവയ്ക്കു പകരം വലിയ വാസ്തുവിദ്യാ ചിഹ്നങ്ങളെ സ്ഥാപിക്കുന്ന ശൈലി ലെ കൂർബസിയേ തുടർന്നു. രണ്ടു തവണ മാത്രമേ ഒരു നഗരം രൂപകല്പന ചെയ്യുവാൻ ലെ കോർബസിയേയ്ക്ക് അവസരം ലഭിച്ചിട്ടുള്ളൂ. ഇതിൽ ആദ്യത്തേത് ഒന്നും ഇല്ലാത്തിടത്തു നിന്ന് ഒരു നഗരം പൂർണ്ണമായി നിർമ്മിക്കുന്ന ജോലിയായിരുന്നു - ഇന്ത്യൻ നഗരമായ ചണ്ഡിഗഢിന്റെ രൂപകല്പനയിൽ. ചണ്ഡിഗഢിന്റെ നിർമ്മാണം പുരോഗമിക്കവേ തന്നെ ലെ കൂർബസിയേ ഒറീസ്സയുടെ തലസ്ഥാനമായ ഭുവനേശ്വറിനു വേണ്ടി നഗരാസൂത്രണവും പല കെട്ടിടങ്ങളും രൂപകല്പന ചെയ്തു. ചണ്ഡിഗഢിൽ ഒരു സൈറ്റ് എഞ്ജിനിയർ ആയ നേക് ചന്ദ് കൂർബസിയേയുടെ നഗരനിർമ്മിതിയിൽ നിന്നുള്ള നിർമ്മാണ വസ്തുക്കൾ കൊണ്ട് രഹസ്യമായി ഒരു ശില്പോദ്യാനം നിർമ്മിച്ചു. നേക് ചന്ദിന്റെ ശൈലി ലെ കൂർബസിയേയുടെ ശൈലിക്ക് നേരെ വിപരീതമായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഒരു പ്രശസ്ത വാസ്തുശില്പിയായി ഇത് നേക് ചന്ദിനെ പ്രതിഷ്ഠിച്ചു.
Wikimedia Commons has media related to Le Corbusier.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads