ലേ
ലഡാക്കിലെ ഒരു ജില്ല From Wikipedia, the free encyclopedia
Remove ads
ഇന്ത്യയുടെ വടക്കേ അതിർത്തിയിലെ കേന്ദ്ര പ്രദേശമായ ലഡാക്കിലെ ഒരു ജില്ലയാണ് ലേ. ഹിമാലയ രാജ്യമായ ലഡാക്കിന്റെ തലസ്ഥാനമായിരുന്നു ജില്ലയിലെ ലേ നഗരം. പഴയ ലഡാക് രാജവംശത്തിന്റെ ലേ കൊട്ടാരം ഇപ്പോഴും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. 45,110 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇത് വിസ്തൃതിയുടെ കാര്യത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ ജില്ലയാണ് (ഗുജറാത്തിലെ കച്ചിനു ശേഷം). ജില്ലയുടെ വടക്ക് ഭാഗത്ത് പാക്കിസ്താൻ കൈവശത്തിലുള്ള ഇന്ത്യൻ പ്രദേശമായ ഗിൽഗിറ്റ്-ബാൾട്ടിസ്ഥാനിലെ ഖർമാംഗ്, ഘാഞ്ചെ ജില്ലകളും ചരിത്രപരമായ കരകോറം ചുരം വഴി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന സിൻജിയാങ്ങിലെ കഷ്ഗർ, ഹോതാൻ ഉപമേഖലകളുമാണ്. ഇതിന്റെ കിഴക്ക് ചൈനയുടെ അനധികൃത നിയന്ത്രണത്തിലുള്ള ലഡാക്കിന്റെതന്നെ ഭാഗമായ അക്സായി ചിൻ, ടിബറ്റ് എന്നിവയും പടിഞ്ഞാറ് കാർഗിൽ ജില്ല, തെക്ക് ലാഹുൽ, സ്പിറ്റി എന്നിവയുമാണുള്ളത്. ജില്ലാ ആസ്ഥാനം ലേ പട്ടണത്തിലാണ്. ഇത് 32 മുതൽ 36 ഡിഗ്രി വരെ വടക്കൻ അക്ഷാംശത്തിനും 75 മുതൽ 80 ഡിഗ്രി കിഴക്കൻ രേഖാംശത്തിനും ഇടയിലാണ് സ്ഥിതിചെയ്യുന്നത്.
1979 ജൂലൈ 1 ൻ കാർഗിൽ, ലേ ഭരണ ജില്ലകൾ സൃഷ്ടിക്കപ്പെടുന്നതുവരെ ലഡാക്ക് മുഴുവൻ ലേയുടെ ഭരണത്തിൻ കീഴിലായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ബുദ്ധമതക്കാരും മുസ്ലീങ്ങളും തമ്മിലുള്ള മതപരമായ തർക്കങ്ങളാണ് ഈ വിഭജനത്തിന് കാരണമായത്.
Remove ads
ഭൂമിശാസ്ത്രം
സമുദ്ര നിരപ്പിൽനിന്നും 3,500 മീറ്റർ (11,483 അടി) ഉയരത്തിലാണ് ലേ സ്ഥിതി ചെയ്യുന്നത്. ഏകദേശം 90 മി.മി മഴ ഓരോ വർഷവും ഇവിടെ ലഭിക്കാറുണ്ട്. മഞ്ഞുകാലത്ത് ഇവിടുത്തെ താപനില −28 °സെൽഷ്യസ് വരെയും താഴാറുണ്ട്. വേനൽ താപനില 33 ° വരെയും എത്താറുണ്ട്. 434 കി. മി നീളമുള്ള ശ്രീനഗർ- ലേ ദേശിയ പാതയും, 473 കി. മി നീളമുള്ള മനാലി - ലേ ദേശിയ പാതയുമാണ് ലേയെ റോഡ് വഴി ബന്ധിപ്പിക്കുന്ന പ്രധാന പാതകൾ. രണ്ട് പാതകളും കാലാവസ്ഥ പ്രശ്നങ്ങൾ കൊണ്ട് പ്രത്യേകസമയങ്ങളിൽ മാത്രമേ തുറക്കാറുള്ളു.[1]
Remove ads
ചരിത്രം
17 -ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സെംഗ്ഗെ നംഗ്യാൽ രാജാവാണ് ഇവിടുത്തെ ലേ കൊട്ടാരം പണിതത്. ഇവിടെയാണ് രാജ പരിവാരങ്ങൾ താമസിച്ചിരുന്നത്. പിന്നീട് ഈ കൊട്ടാരം 19 ആം നൂറ്റാണ്ടിൽ കാശ്മീരി സേനകൾ പിടിച്ചെടുത്തു. രാജ പരിവാരങ്ങൾ പിന്നീട് ഇപ്പോഴത്തെ വീടായ സ്റ്റോക് കൊട്ടാരത്തിലേക്ക് മാറി. ലേ കൊട്ടാരത്തിന് 9 നിലകളുണ്ട്. രാജകുടുംബം മുകളിലത്തെ നിലകളിലാണ് താമസിക്കുന്നത്.
സ്ഥിതി വിവര കണക്കുകൾ
1981 ലെ സെൻസസ് പ്രകാരം 81.18 % ലേ ജനത ബുദ്ധമതക്കാരാണ്. കൂടാതെ 15.32 % മുസ്ലിമുകളും, 2.99 % ഹിന്ദുക്കളും, 0.27% സിഖുകാരും, 0.23 % ക്രിസ്ത്യാനികളുമാണ്. 2001 ലെ സെൻസസ് പ്രകാരം ലേയിലെ ജനസംഖ്യ 27513 ആണ്. ഇതിൽ 61% പുരുഷന്മാരും 39% സ്ത്രീകളുമാണ്. ഇവിടുത്തെ സാക്ഷരതാ നിരക്ക് 75% ആണ്. ഇതിൽ പുരുഷ് സാക്ഷരത 82% വും, സ്ത്രീ സാക്ഷരത 65% വുമാണ്. ജനസംഖ്യയിൽ 9% ആറു വയസ്സിൽ താഴെയുള്ളവരാണ്.
ചിത്രങ്ങൾ
- ലേ
- നശിപ്പിക്കപ്പെട്ട ലേ രാജകൊട്ടാരം
- 1983-ൽ നിർമ്മിച്ച ശാന്തി സ്തൂപം
- ലേ കൊട്ടാരം
- ലേ പള്ളി
- ലേ പഴയ അങ്ങാടി
- നഗരക്കാഴ്ച്ച
പുറത്തേക്കുള്ള കണ്ണികൾ
Wikimedia Commons has media related to Leh.
- വിക്കി ട്രാവലിൽ
- ജനസംഖ്യ കണക്കുകൾ
- ലഡാക്കിലെ മുസ്ലിമുകളെ കുറിച്ച് Archived 2016-06-06 at the Wayback Machine
- City of Leh Thrives as Oasis of Peace in Kashmir
- ലേയിനെ കുറിച്ചുള്ള സിനിമ
- ലഡാക്ക് പഠനത്തിനായുള്ള അന്താരാഷ്ട്ര സഖ്യഥ്റ്റിൻറെ 11ആം സമ്മേളനം ലേ, 21-25 ജൂലൈ 2003[പ്രവർത്തിക്കാത്ത കണ്ണി]
- ലേയുടെയും ലധാക്കിന്റെയും ഫോട്ടോകൾ , 1280x960
- ലധാക്കിലെ വിശുദ്ധ സ്ഥലങ്ങൾ Archived 2009-01-31 at the Wayback Machine
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads