ലെറ്റീഷ്യ ടൈലർ

From Wikipedia, the free encyclopedia

ലെറ്റീഷ്യ ടൈലർ
Remove ads

ലെറ്റീഷ്യ ക്രിസ്റ്റ്യൻ ടൈലർ (ജീവിത കാലം : നവംബർ 12, 1790 – സെപ്റ്റംബർ 10, 1842), ഐക്യനാടുകളടെ പ്രസിഡൻറായിരുന്ന ജോൺ ടൈലറുടെ ഭാര്യയും 1841 മുതൽ മരണമടയുന്നതുവരെ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു.[1]

വസ്തുതകൾ ലെറ്റീഷ്യ ടൈലർ, First Lady of the United States ...
Remove ads

ആദ്യകാലജീവിതം

വിർജീനിയയിലെ ന്യൂ കെൻറ് കൌണ്ടിയിലുള്ള സെഡാർ ഗ്രോവ് പ്ലാൻറേഷനിലാണ് ലെറ്റീഷ്യ ക്രിസ്റ്റ്യൻ ടൈലർ ജനിച്ചത്. ഒരു പ്രമുഖ തോട്ടമുടമയായിരുന്ന കേണൽ റോബർട്ട് ക്രിസ്റ്റ്യൻറെയും മേരി ബ്രൌൺ ക്രിസ്റ്റ്യൻറെയും മകളായിരുന്നു. [2]ലജ്ജാശീലയും സൌമ്യയും ഈശ്വരഭക്തയും എന്നതിലുമുപരി കുടുംബത്തിനുവേണ്ടി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു ലെറ്റീഷ്യയുടേത്.[3]

സ്വകാര്യ ജീവിതം

ഒരു നിയമവിദ്യാർത്ഥിയായിരുന്ന ജോൺ ടൈലറെ 1808 ലാണ് ലെറ്റീഷ്യ ക്രിസ്റ്റ്യൻ കണ്ടുമുട്ടിയത്. ലെറ്റീഷ്യയുടെ വസതിയായ സെഡാർ ഗ്രോവിൽ വച്ച് ജോൺ ടൈലർക്ക് 23 വയസുള്ളപ്പോൾ അവർ വിവാഹതരായി. 29 വർഷങ്ങൾ നീണ്ടുനിന്ന അവരുടെ ദാമ്പത്യം സന്തോഷകരമായിരുന്നു. ജോൺ ടൈലറുടെ രാഷ്ട്രീയ ഉയർച്ചകളുടെ കാലത്ത് ലെറ്റീഷ്യ എപ്പോഴും തിരശ്ശീലയ്ക്കു പിന്നിൽ നിന്നതേയുള്ളു. ഒരു പൊതുജീവിതത്തിലേയ്ക്കിറങ്ങിച്ചെല്ലുന്നതിനേക്കാൾ കുടുംബകാര്യങ്ങൾ നോക്കിനടത്തുന്നതിലായിരുന്നു അവർക്ക് താൽപര്യം. ജോൺ ടൈലർ പ്രതിനിധിസഭയിലെ ഔദ്യോഗികകൃത്യനിർവ്വഹണം നടത്തുന്ന കാലത്ത് 1828-1829 ലെ ശിശിരകാലത്ത് ഒരിക്കൽമാത്രമാണ് അവർ വാഷിങ്ടൺ സന്ദർശിച്ചത്. മറ്റുള്ള സമയും അവർ വിർജീനിയയിൽ ഒതുങ്ങിക്കഴിഞ്ഞു. 1839 ൽ അവർക്ക് പക്ഷവാതം പിടിപെട്ടു. 1841 ൽ ജോൺ ടൈലർ പ്രസിഡൻറ് പദവിയിലെത്തിയപ്പോൾ ഒരു പ്രഥമവനിതെന്ന നിലയിൽ അവർ വൈറ്റ് ഹൌസിൻറെ മുകൾനിലയിൽ കഴിഞ്ഞു. 1842-ൽ അവരുടെ മകളായ എലിസബത്തിൻറെ വിവാഹം നടക്കുന്ന സമയത്ത് ഒരിക്കൽ മാത്രമാണ് അവർ താഴേയ്ക്കിറങ്ങിയത്. 

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads