ലീ പോ

From Wikipedia, the free encyclopedia

ലീ പോ
Remove ads

ലീ പോ അല്ലെങ്കിൽ ലീ ബായ് (Chinese: ; pinyin: Lǐ Bái, or, Lǐ Bó) (ജനനം: 701 – മരണം: 762) ചൈനയിലെ ഒരു കവിയായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന കവി ഡു-ഫൂവിന്റെ ഒരു കവിതയിൽ വീഞ്ഞുകോപ്പയുടെ എട്ട് അമർത്ത്യന്മാർ (Eight Immortals of the Wine Cup) എന്നു വിശേഷിപ്പിച്ച പണ്ഡിതന്മാരുടെ ഗണത്തിൽ ഒരാളായിരുന്നു ലീ പോ. ലീ പോ, ഡൂ-ഫൂ എന്നിവരെ ചീനസാഹിത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മഹാന്മാരായ രണ്ടു കവികളായി കണക്കാക്കാറുണ്ട്. ലീ പോവിന്റെ 1100-ഓളം കവിതകൾ ഇന്ന് ലഭ്യമാണ്. പാശ്ചാത്യ ഭാഷകളിലൊന്നിലേക്കുള്ള അവയുടെ ആദ്യത്തെ പരിഭാഷ സാമൂഹ്യശാസ്ത്രജ്ഞൻ മാർക്വിസ് ഡി ഹെർവി ഡി സെന്റ് ഡെനിസ് 1862-ൽ ഫ്രഞ്ചുഭാഷയിലേക്കു നടത്തിയതാണ്.[1] ഹെർബർബർട്ട് അല്ലെൻ ഗൈൽസ് 1901-ൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച "ചൈനീസ് സാഹിത്യചരിത്രം", ലീ പോയുടെ കവിതകളുടെ ജപ്പാൻ ഭാഷാ പരിഭാഷയെ ആശ്രയിച്ച് അമേരിക്കൻ സാഹിത്യചിന്തകൻ എസ്രാ പൗണ്ട് 1915-ൽ നടത്തിയ ഇംഗ്ലീഷ് പരിഭാഷ തുടങ്ങിയവും ലീ പോയുടെ കവിതകളെ ബാഹ്യലോകത്തിന് പരിചയപ്പെടുത്താൻ ഉപകരിച്ചു. [2]

വസ്തുതകൾ ലീ പോ, തൊഴിൽ ...


ഭാവനയുടെ ധാരാളിത്തം, പിടിച്ചുനിർത്തുന്ന താവോയിസ്റ്റ് ബിംബങ്ങൾ എന്നിവ നിറഞ്ഞ കവിതകളുടെ പേരിലും വലിയ മദ്യപ്രേമത്തിന്റെ പേരിലും ലീ പോ അറിയപ്പെട്ടു. ഡു-ഫു വിനെപ്പോലെ അദ്ദേഹവും നാടോടിയായി ജീവിച്ചു. എന്നാൽ , ഡു-ഫുവിന്റെ യാത്രകൾ ദാരിദ്ര്യത്തിൽ നിന്ന് രക്ഷപെടാനായിരുന്നെങ്കിൽ ലീ പോയുടെ യാത്രകൾ സമ്പത്ത് അദ്ദേഹത്തെ അതിന് അനുവദിച്ചതുകൊണ്ടായിരുന്നു എന്ന വ്യത്യാസമുണ്ട്. മദ്യപനായി യാങ്ങ്ട്സി നദിയിൽ യാത്രചെയ്യുമ്പോൾ ജലത്തിലെ ചന്ദ്രബിംബത്തെ പുണരാൻ ശ്രമിച്ച് തോണിയിൽ നിന്നു വീണാണ് ലീ പോ മരിച്ചതെന്ന് പ്രസിദ്ധമായൊരു കഥയുണ്ടെങ്കിലും അതിൽ സത്യമില്ല.

Remove ads

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads