ലിനക്സ് ഫൗണ്ടേഷൻ
From Wikipedia, the free encyclopedia
Remove ads
സുസ്ഥിരവും വികസനാത്മകവുമായ സമൂഹങ്ങൾ തുറന്ന സ്രോതസ്സ് പദ്ധതികൾ ഉപയോഗിച്ച് നടപ്പിലാക്കുന്നതിനും അതുവഴി സാങ്കേതികവിദ്യാവികസനവും വ്യാവസായിക സ്വീകരണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് ലിനക്സ് ഫൌണ്ടേഷൻ. ലോകത്തിലെ ഏറ്റവും വലിയ തുറന്ന സ്രോതസ് സംഘടനയാണ് ലിനകസ് ഫൌണ്ടേഷൻ. ഈ സംഘടന ലിനക്സിന്റെ ഉപയോഗവും വികസവും പ്രോത്സാഹിപ്പിക്കുകയും "ലോകചരിത്രത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ സമ്പത്തിനെ" പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത് ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയർ പ്രോജക്‌റ്റുകളുടെ സഹകരണപരമായ വികസനം ഹോസ്റ്റുചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.[2][3][4] ലിനക്സിലും വിശാലമായ ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ കമ്മ്യൂണിറ്റിയിലും വൈവിധ്യങ്ങളെ ഉൾപ്പെടുത്തലും മറ്റും പ്രോത്സാഹിപ്പിക്കുന്ന പ്രധാന ശക്തിയാണ്.[5]


2000 ഓപ്പൺസോഴ്സ് ഡെവലപ്മെന്റ് ലാബ്സ് ആയിട്ടാണ് ആണ് ആരംഭിച്ചത്. പിന്നീട് ഇത് ഫ്രീ സ്റ്റാന്റേഡ്സ് ഗ്രൂപ്പുമായി ലയിച്ചു ലിനക്സ് ഫൌണ്ടേഷൻ ആയി മാറി. ലിനക്സിന്റെ കർത്താവായ ലിനസ് ടോർവാൾഡ്സിന്റെയും പ്രധാന പരിപാലകനായ ഗ്രെഗ് ക്രൊവാഹ് ഹാർട്ട്മാന്റെയും പ്രവർത്തനങ്ങൾ ഈ സംഘടന പിൻതുണയ്ക്കുന്നു. ഇത് എടി ആന്റ് ടി, സിസ്കോ, ഫുജിറ്റ്സു, ഹിറ്റാച്ചി, ഹ്വാവേ, ഐബിഎം, ഇന്റൽ, മൈക്രോസോഫ്റ്റ്, എൻഇസി, ഒറാക്കിൾ, ക്വാൾക്കോം, സാംസങ്ങ്, വിഎംവെയർ തുടങ്ങിയ കമ്പനികളുടെയും ലോകമാകമാനമുള്ള ഡവലപ്പർമാരുടെയും സഹായത്താൽ നടത്തുന്നു.
സമീപകാലത്ത് ലിനക്സ് ഫൌണ്ടേഷൻ അതിന്റെ സേവനങ്ങൾ വിപുലീകരിക്കുകയുണ്ടായി. വിവിധ പരിപാടികൾ, പരിശീലനങ്ങൾ, സർട്ടിഫിക്കറ്റുകൾ, സ്വതന്ത്ര പദ്ധതികൾ തുടങ്ങിയവ ലിനക്സ് ഫൌണ്ടേഷൻ നടത്തുന്നു. ലിനക്സ് ഫൗണ്ടേഷനിൽ ഹോസ്റ്റ് ചെയ്ത പ്രോജക്ടുകളിൽ ലിനക്സ് കേർണൽ പ്രോജക്റ്റ്, കുബർനെറ്റ്സ്, ഓട്ടോമോട്ടീവ് ഗ്രേഡ് ലിനക്സ്, ഓപ്പൺ നെറ്റ്‌വർക്ക് ഓട്ടോമേഷൻ പ്ലാറ്റ്ഫോം (ONAP), ഹൈപ്പർലെഡ്ജർ, ക്ലൗഡ് നേറ്റീവ് കംപ്യൂട്ടിംഗ് ഫൗണ്ടേഷൻ, ക്ലൗഡ് ഫൗണ്ടറി ഫൗണ്ടേഷൻ, സെൻ പ്രോജക്റ്റ് എന്നിവയും മറ്റ് പലതും ഉൾപ്പെടുന്നു.
Remove ads
ലക്ഷ്യങ്ങൾ
സാങ്കേതിക വികസനവും വാണിജ്യപരമായ ദത്തെടുക്കലും ത്വരിതപ്പെടുത്തുന്നതിന് ഓപ്പൺ സോഴ്‌സ് പ്രോജക്റ്റുകൾക്ക് വേണ്ടി സുസ്ഥിരമായ ഇക്കോസിസ്റ്റങ്ങൾ നിർമ്മിക്കുന്നതിന് ലിനക്സ് ഫൗണ്ടേഷൻ പ്രതിജ്ഞാബദ്ധമാണ്. ഫൗണ്ടേഷൻ നിലവിൽ ലിനക്‌സ് സ്രഷ്‌ടാവായ ലിനസ് ടോർവാൾഡ്‌സിന്റെയും ലീഡ് മെയിന്റനർ ഗ്രെഗ് ക്രോഹ-ഹാർട്ട്‌മാന്റെയും പ്രവർത്തനങ്ങൾ സ്പോൺസർ ചെയ്യുന്നു, കൂടാതെ ലിനക്‌സ് കേർണൽ വികസിപ്പിക്കൽ പരിരക്ഷിക്കാനും ത്വരിതപ്പെടുത്താനും കഴിയുന്ന ഒരു ന്യൂട്രൽ ഹോം നൽകാൻ ലക്ഷ്യമിടുന്നു.[6]
Remove ads
References
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads