ഒലുഗാൻഡ ഭാഷ

From Wikipedia, the free encyclopedia

Remove ads

ഉഗാൻഡയിലെ പ്രധാന ഭാഷയാണ് ഗാൻഡ /ˈɡændə/[4] ഭാഷ, അല്ലെങ്കിൽ ലുഗാൻഡ (ഗാൻഡ: ഒലുഗാൻഡ [oluɡaːnda][missing tone]). ദക്ഷിണ ഉഗാൻഡയിലെ ഒരുകോടി അറുപതിലക്ഷത്തിലധികം ഗാൻഡ ജനവിഭാഗത്തിൽപെട്ട ആൾക്കാരും മറ്റുള്ളവരും മറ്റുള്ളവരും ഈ ഭാഷ സംസാരിക്കുന്നുണ്ട്. തലസ്ഥാനമായ കമ്പാലയിലെയും പ്രധാന ഭാഷ ഇതാണ്. നൈജർ-കോംഗോ കുടുംബത്തിലെ ‌ബാന്റു ശാഖയിലെപ്പെട്ട ഭാഷയാണിത്.

വസ്തുതകൾ ഗാൻഡ, ഉത്ഭവിച്ച ദേശം ...
Ganda
PersonMuganda
PeopleBaganda
Language(O)Luganda
CountryBuganda

ബുഗാൻഡ പ്രദേശത്ത് എഴുപതുലക്ഷം ആൾക്കാർ ഒന്നാം ഭാഷയായി ഇതുപയോഗിക്കുന്നുണ്ട്. ഏകദേശം ഒരു കോടി ആൾക്കാർക്ക് ഇത് മാതൃഭാഷയല്ലെങ്കിൽപ്പോലും ഉപയോഗിക്കാനുള്ള അറിവുണ്ട്. ഉഗാണ്ടയിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഭാഷയാണിത്. രണ്ടാം ഭാഷ എന്ന നിലയിൽ ഇതിന്റെ സ്ഥാനം ഇംഗ്ലീഷിനു പിന്നിലും സ്വാഹിലിയ്ക്ക് മുന്നിലുമായാണ്. ഉഗാണ്ടയിലെ പ്രാഥമിക ഔദ്യോഗിക ഭാഷയായ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനു മുൻപായി ചില പ്രൈമറി വിദ്യാലയങ്ങളിൽ ഈ ഭാഷയിലാണ് അദ്ധ്യയനം നടത്തുന്നത്. 1960-കൾ വരെ ഗാൻഡ കിഴക്കൻ ഉഗാണ്ടയിലെ പ്രൈമറി സ്കൂളുകളിലെയും അദ്ധ്യയന മാദ്ധ്യമമായിരുന്നു.

Remove ads

അവലംബം

ഗ്രന്ഥസൂചി

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads