നീലി ചിത്രശലഭങ്ങൾ

From Wikipedia, the free encyclopedia

നീലി ചിത്രശലഭങ്ങൾ
Remove ads

ലൈക്കെനിഡേ എന്ന പദം സൂചിപ്പിക്കുന്നത് പോലെ പൊതുവേ നീലിമയാർന്ന ശലഭങ്ങളാണ് ഈ കുടുംബത്തിൽ ഉള്ളത്. ഭൂമുഖത്ത് ആറായിരം ഇനവും ഇന്ത്യയിൽ 450 എണ്ണവും കേരളത്തിൽ 95 എണ്ണവും രേഖപ്പെടുത്തിയിട്ടുണ്ട്. വളരെ ചെറുതും തറയോടു ചേർന്ന് പറക്കുന്ന സ്വഭാവമുള്ളവയുമാണ് ഈ ശലഭങ്ങൾ. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ശലഭമായ രത്നനീലി (Grass Jewel) ഈ കുടുംബത്തിൽപ്പെട്ടതാണ്. ആൺ ശലഭങ്ങൾ പൊതുവേ തിളങ്ങുന്ന നീലയും പെൺ ശലഭങ്ങൾ തവിട്ടോ മങ്ങിയതോ ആയിരിക്കും. മുട്ടയ്ക്ക് മത്തങ്ങയുടെ ആകൃതിയാണ്. ലാർവയ്ക്ക് മരപ്പേനിന്റെ(Wood louse) ആകൃതിയും. ലാർവ സ്രവിക്കുന്ന മധുരമുള്ള ദ്രാവകത്തിൽ(honey dew) ആകൃഷ്ടരായി ഉറുമ്പുകൾ എത്തുകയും ഇവ ലാർവകളുമായി സഹവർത്തിക്കുകയും ചെയ്യുന്നു. മർക്കടശലഭത്തിന്റെ(Apefly) ലാർവകൾ ആഹരിക്കുന്നത് നീരൂറ്റിക്കുടിക്കുന്ന മീലിമുട്ടകളെയും(Mealy bugs) ശല്ക്കപ്രാണികളെയും(Scale insect) ആണ്.[1]

വസ്തുതകൾ ലൈക്കെനിഡേ Lycaenidae, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads