ലിച്ചി

From Wikipedia, the free encyclopedia

ലിച്ചി
Remove ads

ഒരിനം നിത്യഹരിതവൃക്ഷമാണ് ലിച്ചി. സാപിൻഡേസിയേ(Sapindaceae) കുടുംബത്തിൽ പെട്ട ലിച്ചിയുടെ ശാസ്ത്രീയ നാമം “ലിച്ചി ചിനെൻസിസ്” (Lichi chinensis) എന്നാണ്. ചൈന ലോകത്തിനു സംഭാവന ചെയ്തിട്ടുള്ള ഫലങ്ങളിലൊന്നാണ്‌ ലിച്ചി. ഇന്ത്യയിൽ ബീഹാറിലാണ് ഏറ്റവും കൂടുതൽ ലിച്ചി കൃഷി ചെയ്യുന്നത്. [1] കേരളത്തിൽ ഇവ അപൂർവ്വമായി മാത്രം ഫലം തരുന്നു.

വസ്തുതകൾ ലിച്ചി, Scientific classification ...
Remove ads

സവിശേഷതകൾ

ഒൻപത് മുതൽ പന്ത്രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരുന്നതും ഇലഞെരുക്കമുള്ളതുമായ നിത്യഹരിതസസ്യമാണ്‌ ഈ വൃക്ഷം. കടും പച്ച നിറമുള്ള ഇലകളിൽ തളിരിലകൾക്ക് ചെമ്പ് നിറമാണുള്ളത്. ശരാശരി 30 എണ്ണം വരെ കായ്കൾ വീതമുള്ള കുലകളായി ശിഖരത്തിൻറെ അഗ്രങ്ങളിൽ കൂട്ടമായി കുലച്ചു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്‌. നീണ്ടുരുണ്ട പഴങ്ങളുടെ പുറത്തെ തൊലി പിങ്ക് കലർന്ന ചുവപ്പ് നിറത്തിൽ പരുക്കനായി കാണപ്പെടുന്നു. അകത്ത് മുന്തിരി പോലെ കാണപ്പെടുന്ന വിത്തുമാണ്‌ ഉള്ളത്. വിത്തിന്‌ ചുറ്റും കാണുന്ന കഴമ്പിന് നല്ല മധുരമാണ്. ധാരാളം ജീവകങ്ങളും പോഷക പദാർഥങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.

Remove ads

കൃഷിരീതി

നല്ല നീർവാഴ്ചയും വളക്കൂറുമുള്ള മണ്ണിൽ ലിച്ചി നന്നായി വളരാറുണ്ട്. വിത്തുതൈകൾ നടുന്നതിനായി തിരഞ്ഞെടുക്കാം. പക്ഷേ അവയ്ക്ക് മാതൃവൃക്ഷത്തിന്റെ ഗുണങ്ങൾ കാണാറില്ല. കൂടാതെ കായ്ഫലം നൽകുന്നതിന്‌ 5 വർഷം മുതൽ 15 വർഷം വരെ കാലതാമസം എടുക്കുകയും ചെയ്യും. മാതൃവൃക്ഷത്തിന്റെ കൊമ്പ് വായുവിൽ പതിവച്ച് എടുക്കുന്ന തൈകൾ മാതൃവൃക്ഷത്തിന്റെ ഗുണങ്ങൾ ഉള്ളവയും 2 വർഷം മുതൽ 5 വർഷം വരെയുള്ള കാലയളവിൽ കായ്ക്കുന്നതുമാണ്‌.

മൂന്ന് മീറ്റർ നീളവും നാലര മീറ്റർ വീതിയുമുള്ള തടങ്ങളിലാണ്‌ ലിച്ചി നടുന്നത്. തൈകൾ തമ്മിൽ 10 മീറ്റർ മുതൽ 12 മീറ്റർ വരെ അകലം ഉണ്ടായിരിക്കുകയും വേണം. ചുവട്ടിൽ പുതയിടുന്നത് ഈർപ്പം നിലനിർത്തുന്നതിന്‌ സഹായിക്കും. വർഷത്തിൽ രണ്ടുതവണ ജൈവവളപ്രയോഗം നടത്തുന്നത് വളർച്ചയെ ത്വരിതപ്പെടുത്തുന്നതിനും; കൊമ്പുകൾ കോതുന്നത് വലിയ കായ്കൾ പിടിക്കുന്നതിനും സഹായിക്കും.

Remove ads

വിളവെടുപ്പ്

കായ്കൾക്ക് പൂർണ്ണനിറമാകുമ്പോൾ വിളവെടുക്കാവുന്നതാണ്‌. പക്ഷേ, ദൂരെ സ്ഥലങ്ങളിലേക്ക് അയയ്ക്കാനായി പാതി നിറമെത്തിയ കായ്കളാണ്‌ വിളവെടുക്കുന്നത്. 5വർഷം പ്രായമായ മരത്തിൽ നിന്നും (വായുവിൽ പതി വച്ചവ) 500 ലിച്ചിപ്പഴങ്ങൾ വരെ വിളവെടുക്കാവുന്നതാണ്‌. 20 വർഷം വളർച്ചയെത്തിയ മരത്തിൽ നിന്നും 4000 മുതൽ 5000 എണ്ണം വരെ കായ്കൾ ലഭിക്കാറുണ്ട്.

സംഭരണം

വിളവെടുത്തതിനുശേഷം 3 ദിവസം മുതൽ 5 ദിവസം വരെ മാത്രമേ സ്വതസ്സിദ്ധമായ നിറം നിലനിർത്താൽ കഴിയുകയുള്ളൂ. ഇലകൾ, കടലാസു കഷണങ്ങൾ, പഞ്ഞി എന്നിവ നിറച്ച പോളിത്തീൻ കൂടുകളിൽ ലിച്ചിപ്പഴം രണ്ടാഴ്ചവരെ നിറം മങ്ങാതിരിക്കും. എന്നാൽ നനവ് ഏൽക്കാത്തതും ശീതീകരിച്ചതുമായ സംഭരണികളിൽ 2 വർഷം വരെ സൂക്ഷിക്കാവുന്നതുമാണ്‌. കയറ്റുമതിക്കായി സൂര്യപ്രകാശത്തിൽ ഉണക്കിയും ലിച്ചിപ്പഴം സൂക്ഷിക്കാം. ഇങ്ങനെ ഉണങ്ങിയ ലിച്ചിപ്പഴം ടിന്നുകളിൽ അടച്ച് മണം, രുചി എന്നിവയിൽ മാറ്റമില്ലാതെ സാധാരണ ഊഷ്മാവിൽ ഒരു വർഷം വരെയും സൂക്ഷിക്കാവുന്നതാണ്‌.

Remove ads

ചിത്രശാല‍

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads