എംഐടി അനുമതിപത്രം
From Wikipedia, the free encyclopedia
Remove ads
മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (എംഐടി) നിർമ്മിച്ച സോഫ്റ്റ്‌വെയർ അനുമതിപ്പത്രമാണ് എംഐടി അനുമതിപത്രം. ജിപിഎല്ലിൽ നിന്നും ഇത് താരതമ്യേന കർശന സ്വഭാവം ഇല്ലാത്തതാണ് എംഐടി ലൈസൻസ്. ഇത് സ്വകാര്യ സോഫ്റ്റ്‌വെയറുകളുടെ കൂടെയും ഉപയോഗിക്കാനുള്ള അനുമതി നൽകുന്നുണ്ട്. എന്നാലും സ്വതന്ത്ര സോഫ്റ്റ്‌വെയർ സമിതി അംഗീകരിച്ച അനുമതിപത്രങ്ങളിൽ ഒന്നാണിത്.[1]ഒരു അനുവദനീയമായ ലൈസൻസ് എന്ന നിലയിൽ, അത് പുനരുപയോഗത്തിന് വളരെ പരിമിതമായ നിയന്ത്രണം മാത്രമേ ഏർപ്പെടുത്തുന്നുള്ളൂ, അതിനാൽ ഉയർന്ന ലൈസൻസ് അനുയോജ്യതയുണ്ട്.[2][3] വിക്കിപീഡിയ, വിക്കിമീഡിയ കോമൺസ് പ്രോജക്ടുകൾ എക്സ്പാറ്റ് ലൈസൻസ് എന്ന ഇതര നാമം ഉപയോഗിക്കുന്നു.
Remove ads
ഗ്നു ജനറൽ പബ്ലിക്ക് ലൈസൻസ് (GNU GPL) പോലെയുള്ള നിരവധി കോപ്പിലെഫ്റ്റ് ലൈസൻസുകളുമായി എംഐടി ലൈസൻസ് പൊരുത്തപ്പെടുന്നു. എംഐടി ലൈസൻസിന്റെ നിബന്ധനകൾക്ക് കീഴിൽ ലൈസൻസുള്ള ഏത് സോഫ്‌റ്റ്‌വെയറും ഗ്നു ജിപിഎൽ നിബന്ധനകൾക്ക് കീഴിൽ ലൈസൻസുള്ള സോഫ്റ്റ്‌വെയറുമായി സംയോജിപ്പിക്കാൻ കഴിയും.[4]കോപ്പിലെഫ്റ്റ് സോഫ്റ്റ്‌വെയർ ലൈസൻസുകളിൽ നിന്ന് വ്യത്യസ്തമായി, സോഫ്‌റ്റ്‌വെയറിന്റെ എല്ലാ പകർപ്പുകളും അല്ലെങ്കിൽ അതിന്റെ പ്രധാന ഭാഗങ്ങളും എംഐടി ലൈസൻസിന്റെ നിബന്ധനകളുടെ ഒരു പകർപ്പും ഒരു പകർപ്പവകാശ അറിയിപ്പും ഉൾക്കൊള്ളുന്നുവെങ്കിൽ, എംഐടി ലൈസൻസ് കുത്തക സോഫ്‌റ്റ്‌വെയറിനുള്ളിൽ വീണ്ടും ഉപയോഗിക്കാൻ അനുവദിക്കുന്നു.
എക്സ്പാറ്റ്, പുട്ടി, മോണോ ലൈബ്രറി ക്ലാസുകൾ, റൂബി ഓൺ റെയിൽസ്, കേക്ക് പി.എച്ച്.പി, സിംഫണി, ലൂഅ, എക്സ് ജാലകസംവിധാനം എന്നിവയാണ് എംഐടി അനുമതിപത്രം ഉപയോഗിക്കുന്ന പ്രധാന സോഫ്റ്റ്‌വെയറുകൾ.
Remove ads
വിവിധ രൂപങ്ങൾ
എക്സ്പാറ്റ് ലൈബ്രറി ഉപയോഗിക്കുന്ന എംഐടി അനുമതിപത്രത്തിന്റെ മറ്റൊരു രൂപമാണ് എക്സ്പാറ്റ് അനുമതിപത്രം.[5] എംഐടി എക്സ് കൺസോർഷ്യം വികസിപ്പിക്കുന്ന എക്സ് ജാലകസംവിധാനത്തിലുള്ള അനുമതിപത്രമാണ് എംഐടി/എക്സ് കൺസോർഷ്യം അനുമതിപത്രം എന്നറിയപ്പെടുന്ന എക്സ്11 അനുമതിപത്രം.[6] എന്നാൽ ഓപ്പൺ സോഴ്സ് സംരംഭത്തിന്റെ ഔദ്യോഗിക വെബ് സൈറ്റിലുള്ള എംഐടി അനുമതിപത്രം എക്സ്പാറ്റ് അനുമതിപത്രം തന്നെയാണ്.[7]
എക്സ് ഫ്രീ86 പ്രൊജക്ട് ഉപയോഗിക്കുന്നത് എംഐടി അനുമതിപത്രത്തിന്റെ നവീകരിച്ച ഒരു രൂപമാണ്. ഇത് നാല് ഉപവകുപ്പ് ബിഎസ്ഡി അനുമതിപത്രത്തിന്റെ ചില സവിശേഷതകൾ കാണിക്കുന്നുണ്ട്.[8] ഇത് ജിപിഎല്ലിന്റെ രണ്ടാം പതിപ്പുമായി ഒത്തു പോകുന്നതല്ലെങ്കിലും മൂന്നാം പതിപ്പുമായി ചേർന്ന് പോകും.[9]
Remove ads
താരതമ്യം
എംഐടി അനുമതിപത്രം നവീകരിച്ച ബിഎസ്ഡി അനുമതിപത്രത്തോട് സാദൃശ്യം കാണിക്കുന്നുണ്ട്. പകർപ്പവകാശ ഉടമസ്ഥന്റെ പേര് ചേർക്കുന്നതിനെ ബിഎസ്ഡി അനുമതിപത്രം എതിർക്കുമ്പോൾ എംഐടിയിൽ അത്തരം ഒരു നിർദ്ദേശം ഇല്ല എന്നതാണ് ഈ രണ്ട് അനുമതിപത്രങ്ങൾ തമ്മിലുള്ള വ്യത്യാസം. എന്നാൽ എംഐടി അനുമതിപത്രത്തിന്റെ ചില പതിപ്പുകളിൽ ഈ ഭാഗവും കാണാവുന്നതാണ്.
എക്സ് ഫ്രീ86 പ്രൊജക്റ്റ് ഉപയോഗിക്കുന്ന എംഐടി അനുമതിപത്രത്തിൽ യഥാർത്ഥ ബിഎസ്ഡി അനുമതിപത്രത്തിൽ ഉണ്ടായിരുന്ന പരസ്യപ്പെടുത്തൽ ഉപവകുപ്പ്( ബെർക്കിലീ സർവകലാശാല പിന്നീട് ഒഴിവാക്കിയത്[10]) ചേർത്തിട്ടുണ്ട്.
എംഐടി അനുമതിപത്രം ഉപയോക്താവിന് ഒരു സോഫ്റ്റ്‌വെയർ അല്ലെങ്കിൽ ലൈബ്രറി ഉപയോഗിക്കാനും, പകർപ്പെടുക്കാനും, നവീകരിക്കാനും, കൂട്ടിച്ചേർക്കാനും, വിതരണം ചെയ്യാനും ഉപഅനുമതിപത്രം നിർമ്മിക്കാനും, വിൽക്കാനും ഉള്ള അനുമതികൾ നൽകിയിരിക്കുന്നു.
ലഘൂകരിച്ച ബിഎസ്ഡി അനുമതിപത്രവും എല്ലാതരത്തിലും എംഐടി അനുമതിപത്രവുമായി സാദൃശ്യം കാണിക്കുന്നുണ്ട്. കാരണം ലഘൂകരിച്ച ബിഎസ്ഡി അനുമതിപത്രത്തിൽ പരസ്യത്തെ സംബന്ധിക്കുന്ന ഉപവകുപ്പോ, പകർപ്പവകാശ ഉടമസ്ഥന്റെ പേരുപയോഗിക്കുന്നതിനെ എതിർക്കുകയോ ചെയ്തിട്ടില്ല.
ഇല്ലിനോയ്സ് സർവകലാശാല / എൻസിഎസ്എ ഓപ്പൺ സോഴ്സ് അനുമതിപത്രം എംഐടി, ബിഎസ്ഡി അനുമതിപത്രങ്ങളെ സമന്വയിപ്പിച്ച് നിർമ്മിച്ചതാണ്. പ്രധാന ഭാഗങ്ങൾ എംഐടി അനുമതിപത്രത്തിലേതാണ്.
ഏകദേശം ഒരേപോലെയുള്ള നിയമങ്ങളടങ്ങിയ ഐ.എസ്.സി അനുമതിപത്രത്തിൽ താരതമ്യേന ലളിതമായ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്.
Remove ads
ഇതും കൂടി കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads