മാക് ബുക്ക് പ്രോ

From Wikipedia, the free encyclopedia

മാക് ബുക്ക് പ്രോ
Remove ads

2006 ജനുവരിയിൽ ആപ്പിൾ ഇൻകോർപ്പറേറ്റ് നിർമിച്ച മാക്കിന്റോഷ് നോട്ട്ബുക്ക് കമ്പ്യൂട്ടറുകളുടെ ഒരു നിരയാണ് മാക്ബുക്ക് പ്രോ. ഉപഭോക്തൃ കേന്ദ്രീകൃത മാക്ബുക്ക് എയറിനെക്കാൾ ഉയർന്ന നിലവാരമുള്ള മാക്ബുക്ക് കുടുംബത്തിലെ മോഡലാണിത്, ഇത് 13 ഇഞ്ച് 16 ഇഞ്ച് വെർഷൻ സ്ക്രീൻ സൈസുകളിൽ വിൽക്കുന്നു. 17 ഇഞ്ച്, 15 ഇഞ്ച് പതിപ്പ് യഥാക്രമം 2006 ഏപ്രിൽ മുതൽ 2012 ജൂൺ വരെയും ജനുവരി 2006 മുതൽ ജനുവരി 2020 വരെയും വിറ്റു. ആദ്യ തലമുറ മാക്ബുക്ക് പ്രോ പവർബുക്ക് ജി4 ന്റെ രൂപകൽപ്പന ഉപയോഗിച്ചു, പക്ഷേ പവർപിസി ജി4 ചിപ്പുകൾക്ക് പകരം ഇന്റൽ കോർ പ്രോസസ്സറുകൾ നൽകി, ഒരു വെബ്ക്യാം ഇതിനോടൊപ്പം ചേർത്തു, മാത്രമല്ല മാഗ് സേഫ് പവർ കണക്റ്റർ കൂടി അവതരിപ്പിച്ചു. 15 ഇഞ്ച് മോഡൽ 2006 ജനുവരിയിൽ അവതരിപ്പിച്ചു; ഏപ്രിലിൽ 17 ഇഞ്ച് മോഡലും. പിന്നീടുള്ളവയിൽ ഇന്റൽ കോർ 2 ഡ്യുവോ പ്രോസസ്സറുകളും എൽഇഡി ബാക്ക്ലിറ്റ് ഡിസ്പ്ലേകളും ചേർത്തു.

വസ്തുതകൾ ഡെവലപ്പർ, Manufacturer ...
Remove ads

രണ്ടാം തലമുറ മോഡൽ 2008 ഒക്ടോബറിൽ 13 ഇഞ്ചും 15ഇഞ്ചും വേരിയന്റുകളിൽ ഇറങ്ങി, 2009 ജനുവരിയിൽ 17 ഇഞ്ച് വേരിയന്റുകൂടി വന്നു. "യൂണിബോഡി" മോഡൽ എന്ന് വിളിക്കുന്നു, കാരണം അതിന്റെ കേസ് ഒരൊറ്റ അലുമിനിയത്തിൽ നിന്ന് മെഷീൻ വഴി ചെയ്തതാണ്, ഇതിന് നേർത്ത ഫ്ലഷ് ഡിസ്പ്ലേ, പുനർരൂപകൽപ്പന ചെയ്ത ട്രാക്ക്പാഡ്, അതിന്റെ മുഴുവൻ ഉപരിതലവും ഒരൊറ്റ ക്ലിക്ക് ചെയ്യാവുന്ന ബട്ടണും, പുനർരൂപകൽപ്പന ചെയ്ത കീബോർഡും ഉൾക്കൊള്ളുന്നു. തുടർന്നു വന്ന അപ്‌ഡേറ്റുകളിൽ ഇന്റൽ കോർ i5, i7 പ്രോസസ്സറുകൾ കൊണ്ടുവന്നു, ഇന്റലിന്റെ തണ്ടർബോൾട്ട് അവതരിപ്പിച്ചു.

2012 ൽ മൂന്നാം തലമുറ മാക്ബുക്ക് പ്രോ പുറത്തിറങ്ങി: 2012 ജൂണിൽ 15 ഇഞ്ച്, ഒക്ടോബറിൽ 13 ഇഞ്ച് മോഡൽ. ഇത് അതിന്റെ മുൻഗാമിയേക്കാൾ കനംകുറഞ്ഞതാണ്, സോളിഡ്-സ്റ്റേറ്റ് സ്റ്റോറേജ് (SSD) ഉള്ളത് അതിന്റെ നിലവാരം വർദ്ധിച്ചു, എച്ച്ഡിഎംഐ(HDMI), ഉയർന്ന റെസല്യൂഷൻ റെറ്റിന ഡിസ്പ്ലേ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഇഥർനെറ്റ്, ഫയർവെയർ പോർട്ടുകളും ഒപ്റ്റിക്കൽ ഡ്രൈവും ഇല്ലാതാക്കി.

Remove ads

മോഡലുകൾ

കൂടുതൽ വിവരങ്ങൾ കമ്പോണന്റ്, ഇൻറൽ കോർ 2 ഡ്യുവോ ...
Remove ads

അവലംബം

Loading content...

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads