മാക്യുല ലൂട്ടിയ
From Wikipedia, the free encyclopedia
Remove ads
മനുഷ്യ നേത്രത്തിലെ റെറ്റിനയുടെ മധ്യഭാഗത്തുള്ള ഒരു ഓവൽ ആകൃതിയിലുള്ള പിഗ്മെന്റ് പ്രദേശമാണ് മാക്യുല അഥവാ മാക്യുല ലൂട്ടിയ. മനുഷ്യരിലെ മാക്യുലയുടെ വ്യാസം 5.5 മി.മീ ആണ്. ഫോവിയോള, ഫോവിയൽ അവാസ്കുലാർ മേഖല, ഫോവിയ, പാരാഫോവിയ, പെരിഫോവിയ എന്നിങ്ങനെ മാക്യുലയെ പലഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. [1]
അനാട്ടമിക്കൽ മാക്യുല വലുപ്പം (5.5മി.മീ), അനാട്ടമിക്കൽ ഫോവിയയുമായി യോജിക്കുന്ന ക്ലിനിക്കൽ മാക്യുലയേക്കാൾ (1.5മി.മീ) വളരെ വലുതാണ് . [2] [3] [4]
നല്ല വെളിച്ചത്തിൽ സാധ്യമാകുന്ന മികച്ച കാഴ്ചയ്ക്കും, വർണ്ണ ദർശനത്തിനും മാക്യുലയാണ് സഹായിക്കുന്നത്. മാക്കുലയ്ക്ക് കേടുപാടുകൾ സംഭവിക്കുകയാണെങ്കിൽ (ഉദാഹരണത്തിന് മാക്യുലാർ ഡീജനറേഷൻ) ഇത്തരത്തിലുള്ള കാഴ്ച തകരാറിലാകും. ഒഫ്താൽമോസ്കോപ്പി അല്ലെങ്കിൽ റെറ്റിനൽ ഫോട്ടോഗ്രഫി പോലെയുള്ള സങ്കേതങ്ങൾ ഉപയോഗിച്ച് ക്ലിനിക്കൽ മാക്യുല പരിശോധന സാധ്യമാണ്.
റെറ്റിനയിൽ റോഡ് കോശങ്ങൾ, കോൺ കോശങ്ങൾ എന്നിങ്ങനെ രണ്ട് തരം ഫോട്ടോസെൻസിറ്റീവ് കോശങ്ങളുണ്ട്. വ്യക്തമായ കാഴ്ചയ്ക്കും, വർണ്ണ ദർശനത്തിനും സഹായിക്കുന്നത് കോൺ കോശങ്ങളാണ്. കോൺ കോശങ്ങളുടെ സാന്ദ്രത ഏറ്റവും കൂടിയിരിക്കുന്ന മാക്ക്യുലയിലെ ഒരു ചെറിയ കുഴി പോലെയുള്ള പ്രദേശമാണ് ഫോവിയ എന്നറിയപ്പെടുന്നത് .
മാക്യുല (അർഥം: പുള്ളിക്കുത്ത്), ല്യൂട്ടിയ (അർഥം: മഞ്ഞ) എന്നീ ലാറ്റിൻ വാക്കുകളിൽ നിന്നാണ് മാക്യുല ലൂട്ടിയ എന്ന പദം ഉദ്ഭവിച്ചത്.
Remove ads
ഘടന


നിറം
മാക്യുല മഞ്ഞ നിറത്തിലായതിനാൽ ഇത് കണ്ണിലേക്ക് പ്രവേശിക്കുന്ന, കൂടിയ നീല പ്രകാശം, അൾട്രാവയലറ്റ് പ്രകാശം എന്നിവയെ ആഗിരണം ചെയ്യുകയും പ്രകൃതിദത്ത സൺബ്ലോക്കായി (സൺഗ്ലാസുകൾക്ക് സമാനമായി) പ്രവർത്തിക്കുകയും ചെയ്യുന്നു. മാക്യുലയുടെ ഉള്ളിൽകാണപ്പെടുന്ന, ഭക്ഷണത്തിൽ നിന്ന് ഉരുത്തിരിയുന്ന മഞ്ഞ സാന്തോഫിൽ കാരോട്ടിനോയിഡുകളായ ല്യൂട്ടിൻ, സിയക്സാന്തിൻ എന്നിവയാണ് മാക്യുലയുടെ മഞ്ഞ നിറത്തിന് കാരണം. മാക്യുലയിൽ സിയാക്സാന്തിൻ അളവ് പ്രബലമാണ്, റെറ്റിനയിലെ മറ്റ് ഭാഗങ്ങളിൽ ല്യൂട്ടിനും പ്രബലമാണ്. ഈ കരോട്ടിനോയിഡുകൾ പിഗ്മെന്റ് പ്രദേശത്തെ ചിലതരം മാക്യുലാർ ഡീജനറേഷനിൽ നിന്ന് സംരക്ഷിക്കുന്നു എന്നതിന് ചില തെളിവുകളുണ്ട്. 10 മി.ഗ്രാം ല്യൂട്ടിൻ, 2 മി.ഗ്രാം സിയക്സാന്തിൻ അടങ്ങിയ ഫോർമുലേഷൻ പ്രായവുമായി ബന്ധപ്പെട്ട മാക്കുലാർ ഡീജനറേഷൻ കൂടുതൽ പ്രശ്നങ്ങളുണ്ടാകുന്ന ഘട്ടങ്ങളിലേക്ക് പുരോഗമിക്കുന്നത് തടയുന്നതായി തെളിഞ്ഞിട്ടുണ്ട്, പക്ഷെ രോഗം വരാതെ തടയാൻ ഇത് ഫലപ്രദമല്ല. [5]
മരണം അല്ലെങ്കിൽ എന്യൂക്ലിയേഷന് (കണ്ണ് നീക്കംചെയ്യൽ) ശേഷം മാക്കുല മഞ്ഞയായി കാണപ്പെടുന്നു, ഈ മഞ്ഞ നിറം പക്ഷെ ചുവപ്പ് ഫിൽട്ടർ പ്രകാശം കൊണ്ട് കാണുമ്പോഴല്ലാതെ ജീവനുള്ള കണ്ണിൽ കാണാൻ കഴിയില്ല. [6]
പ്രദേശങ്ങൾ
- ഫോവിയ - 1.55മി.മീ
- ഫോവിയൽ അവാസ്കുലർ സോൺ (FAZ) - 0.5-0.6മി.മീ
- ഫോവിയോള - 0.35മി.മീ
- ഉംബോ - 0.15മി.മീ
Remove ads
പ്രവർത്തനം
നല്ല പ്രകാശത്തിലെ ഉയർന്ന അക്വിറ്റി കാഴ്ചയ്ക്ക് സഹായിക്കുന്ന റെറ്റിനയിലെ പ്രദേശമാണ് മാക്യുല. മാക്യുലയ്ക്കുള്ളിൽ ഫോവിയയിലും ഫോവിയോളയിലും നല്ല പ്രകാശത്തിലെ ഉയർന്ന കാഴ്ചയ്ക്കും, വർണ്ണ കാഴ്ചയ്ക്കും സഹായിക്കുന്ന കോൺ കോശങ്ങളുടെ സാന്ദ്രത കൂടുതലാണ്.
പരാമർശങ്ങൾ
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads