മധുര

From Wikipedia, the free encyclopedia

മധുരmap
Remove ads

9.8°N 78.10°E / 9.8; 78.10 തെക്കേ ഇന്ത്യയിലെ തമിഴ്നാട്ടിൽ വൈഗൈ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു പൗരാണിക നഗരമാണ് മധുര (Tamil: மதுரை, IPA: [mɐd̪urəj]). 2001-ലെ സെൻസെസ് പ്രകാരം 922,913 ജനസംഖ്യയുള്ള ഈ നഗരസഭയുടെ സാംസ്കാരിക ചരിത്രം 2500 വർഷങ്ങൾ പിന്നിട്ടുനിൽക്കുന്നു. നൂറ്റാണ്ടുകളോളം പാണ്ഡ്യരാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു മധുര. പാണ്ഡ്യരാജാവായിരുന്ന കുലശേഖരൻ നിർമ്മിച്ച ‌മധുരയിലെ മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമാണ്. മനോഹരവും ഗംഭീരവുമായ ഒരു ഭഗവതി ക്ഷേത്രമാണ് ഇത്. ചരിത്രപ്രശസ്തവുമാണ്‌ ഈ നഗരം.

വസ്തുതകൾ
Remove ads

പ്രധാന ആകർഷണങ്ങൾ

മതുരൈ മീനാക്ഷി ക്ഷേത്രം

പന്ത്രണ്ടാം നൂറ്റാണ്ടിൽ പാണ്ഡ്യരാജാവായ ചടയവർമ്മൻ സുന്ദരപാണ്ഡ്യന്റെ ഭരണകാലത്താണ് മധുര മീനാക്ഷി ക്ഷേത്രം നിർമ്മിക്കുന്നത്. പിന്നീട് പതിമൂന്നും പതിനാറും നൂറ്റാണ്ടുകൾക്കിടയിൽ ഇതിന്റെ ഒമ്പതു നിലകൾ പണികഴിക്കപ്പെട്ടു. പാണ്ഡ്യരാജാവായ കുലശേഖര പാണ്ഡ്യനാണ് ക്ഷേത്രനഗരം പണിതത്. വാസ്തുശില്പ മാതൃക കൊണ്ട് ശ്രദ്ധേയമായ ഈ ക്ഷേത്രനഗരം 14 ഏക്കർ സ്ഥലത്ത് പരന്നു കിടക്കുന്നു.

നാലു വലിയ ഗോപുരങ്ങളും എട്ട് ചെറിയ ഗോപുരങ്ങളും ചേർന്നതാണ് ക്ഷേത്രത്തിന്റെ കെട്ടിടം. കൂടാതെ ആയിരംകാൽ ‍മണ്ഡപം, അഷ്‌ടശക്‌തിമണ്ഡപം, പുതുമണ്ഡപം, തെപ്പക്കുളം, നായ്‌ക്കൽ മഹൽ എന്നിവവും ഈ ക്ഷേത്രത്തിന്റെ ഭാഗങ്ങളാണ്.

തെപ്പക്കുളം

നാലുവശവും റോഡുകളോടു കൂടിയതും ഒത്ത നടുഭാഗത്ത് ഒരു ചെറു ദ്വീപെന്ന് വിശേഷിപ്പിക്കാവുന്നതുമായ ഒരു ക്ഷേത്രവും ഉൾക്കൊള്ളുന്ന ഒരു വലിയ കുളമാണിത്.

എക്കോ പാർക്ക്

മധുരയിലെ പട്ടണത്തിനകത്തു നിലനിർത്തിയിരിക്കുന്ന പാർക്കാണിത്. ഈ പാർക്കിൽ രാത്രികാലങ്ങളിൽ വർണവിളക്കുകൾ തെളിയിക്കുകയും ചെയ്യും.

തിരുപ്പുരം കുന്റ്രം

മധുരയിൽ നിന്ന് പത്തു കി. മീ. തെക്കുഭാഗത്ത്‌ ഉള്ള ഒരു മനോഹരമായ ക്ഷേത്രമാണ് തിരുപ്പുരം കുന്റ്രം. ഒരു ഗുഹാ ക്ഷേത്രം ആണിത്. ഇന്ദ്രന്റെ പുത്രിയായ ദേവസേനയെ സുബ്രമണ്യൻ ഇവിടെ വെച്ചാണ് വിവാഹം കഴിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ശിവൻ, വിഷ്ണു, ദുർഗ, ഗണപതി, വേദവ്യാസൻ തുടങ്ങി ധാരാളം വിഗ്രഹങ്ങൾ ഈ ക്ഷേത്രത്തിൽ കാണാം.

അഴഗർ കോവിൽ

മധുരയിൽ നിന്ന് പത്തൊമ്പത് കി. മീ. കിഴക്കുഭാഗത്ത്‌ കാണാവുന്ന ശില്പഭംഗിയുള്ള ഒരു ക്ഷേത്രമാണ് അഴഗർ കോവിൽ. വിഷ്ണുവാണ് ഈ ക്ഷേത്രത്തിലെ ഈശ്വരൻ. സുന്ദരരാജ പ്രതിഷ്ഠയാണ് ഇവിടെ ഉള്ളത്.

Remove ads

ചിത്രശാല

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads