മെയ്ൻ
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
Remove ads
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ് മെയ്ൻ. ഐക്യനാടുകളുടെ വടക്ക് കിഴക്കൻ ഭാഗത്ത് ന്യൂ ഇംഗ്ലണ്ട് പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. തെക്ക് കിഴക്ക് അറ്റ്ലാന്റിക് സമുദ്രം, തെക്ക് പടിഞ്ഞാറ് ന്യൂ ഹാംഷെയർ, വടക്ക് പടിഞ്ഞാറ് കാനഡയുടെ പ്രവിശ്യയായ ക്യുബെക്, വടക്ക് കിഴക്ക് ന്യൂ ബ്രൺസ്‌വിക്ക് എന്നിവയുമായി അതിർത്തി പങ്കിടുന്നു. ന്യൂ ഇംഗ്ലണ്ടിന്റെ ഏറ്റവും വടക്കുള്ള പ്രദേശവും വൻകരാ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഏറ്റവും കിഴക്കുള്ള സംസ്ഥാനവുമാണിത്. പ്രകൃതിഭംഗിയും ബ്ലൂബെറിയും ലോബ്സ്ട്ടരും മറ്റു കടൽ ഭക്ഷണവും ഈ സംസ്ഥാനത്തെ പ്രശസ്തമാക്കുന്ന പ്രധാന ഘടകങ്ങളാണ്
Remove ads
പേരിൻറെ ഉത്ഭവം
"മെയ്ൻ" എന്ന പേരിന്റെ ഉത്ഭവത്തിന് കൃത്യമായ വിശദീകരണമൊന്നുമില്ല, എന്നിരുന്നാലും ഏറ്റവും സാധ്യതയുള്ളത് ആദ്യകാല പര്യവേക്ഷകർ ഫ്രാൻസിലെ മുൻ പ്രവിശ്യയായ മെയ്നിന്റെ പേര് നൽകിയെന്നതാണ്. ഉത്ഭവം എന്തുതന്നെയായാലും, 1665-ൽ ഇംഗ്ലീഷ് രാജാവിന്റെ കമ്മീഷണർമാർ "മെയിൻ പ്രവിശ്യ" ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്താൻ ഉത്തരവിട്ടപ്പോൾ ഇംഗ്ലീഷ് കുടിയേറ്റക്കാർ ഈ പേര് നിശ്ചയിച്ചു.[1] 2001-ൽ സ്റ്റേറ്റ് ലെജിസ്ലേച്ചർ ഫ്രാങ്കോ-അമേരിക്കൻ ദിനം സ്ഥാപിക്കുന്നതിനുള്ള ഒരു പ്രമേയം അംഗീകരിക്കവേ മുൻ ഫ്രഞ്ച് പ്രവിശ്യയായ മെയ്നിന്റെ പേരിലാണ് സംസ്ഥാനത്തിന് പേരിട്ടതെന്ന് പ്രസ്താവിച്ചു.[2]
Remove ads
ഭൂമിശാസ്ത്രം
സംസ്ഥാനത്തിൻ തെക്കും കിഴക്കും മെയ്ൻ ഉൾക്കടലും പടിഞ്ഞാറ് ന്യൂ ഹാംഷെയർ സംസ്ഥാനവുമാണുള്ളത്. കനേഡിയൻ പ്രവിശ്യയായ ന്യൂ ബ്രൺസ്‌വിക്ക് വടക്കും വടക്കുകിഴക്കും ക്യൂബെക്ക് പ്രവിശ്യ വടക്കുപടിഞ്ഞാറുമാണ്. ന്യൂ ഇംഗ്ലണ്ടിലെ ഏറ്റവും വടക്കേയറ്റത്തുള്ള സംസ്ഥാനമായ മെയ്ൻ, ഈ പ്രദേശത്തിന്റെ മുഴുവൻ ഭൂവിസ്തൃതിയുടെ പകുതിയോളം വരുന്നു. മറ്റൊരു അമേരിക്കൻ സംസ്ഥാനത്തിന്റെ (ന്യൂ ഹാംഷെയർ) നേർ അതിർത്തിയിലുള്ള ഒരേയൊരു സംസ്ഥാനമാണ് മെയ്ൻ.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads