മലബാർ എക്സ്പ്രസ്സ്
From Wikipedia, the free encyclopedia
Remove ads
മംഗലാപുരം മുതൽ തിരുവന്തപുരം വരെ പോകുന്ന ദിവസേനയുള്ള തീവണ്ടിയാണ് മലബാർ എക്സ്പ്രസ്. രാത്രി സഞ്ചാരികളെ ഉദ്ദേശിച്ചു തുടങ്ങിയ മലബാർ എക്സ്പ്രസ്സ് തിരുവനന്തപുരത്തേക്കും അവിടെനിന്നും തിരിച്ചു മംഗലാപുരത്തേക്കും രാത്രിയിലാണ് യാത്രചെയ്യുന്നത്. 16630 വണ്ടി മംഗലാപുരത്ത് നിന്നും വൈകുന്നേരം 6.25 ന് പുറപ്പെട്ട് കോട്ടയം വഴി സഞ്ചരിച്ച് രാവിലെ 9.05 ന് തിരുവന്തപുരത്തെത്തും.[1] 16629 വണ്ടി വൈകുന്നേരം 6 .30 ന് തിരുവന്തപുരത്ത് നിന്നും പുറപ്പെട്ട് രാവിലെ 10.00 ന് മംഗലാപുരത്തെത്തും. ദൂരം 634 കിലോമീറ്റർ.[2]വടക്കൻ കേരളത്തെ തലസ്ഥാന നഗരിയുമായി ബന്ധിപ്പിക്കുന്ന പ്രധാന പ്രതിദിന ട്രയിനുകളിലൊന്നാണ് മലബാർ എക്സ്പ്രസ്സ്.
Remove ads
നിർത്തുന്ന തീവണ്ടി നിലയങ്ങൾ
- മംഗലാപുരം സെൻട്രൽ
- ഉള്ളാൾ
- മഞ്ചേശ്വരം
- ഉപ്പള
- കുമ്പള
- കാസർഗോഡ്
- കോട്ടിക്കുളം
- പള്ളിക്കര(ബേക്കൽ കോട്ട)
- കാഞ്ഞങ്ങാട്
- നീലേശ്വരം
- ചെറുവത്തൂർ
- തൃക്കരിപ്പൂർ
- പയ്യന്നൂർ
- ഏഴിമല
- പഴയങ്ങാടി
- കണ്ണപുരം
- വളപട്ടണം
- കണ്ണൂർ
- തലശ്ശേരി
- വടകര
- കൊയിലാണ്ടി
- കോഴിക്കോട്
- ഫറോക്ക്
- പരപ്പനങ്ങാടി
- താനൂർ
- തിരൂർ
- കുറ്റിപ്പുറം
- പട്ടാമ്പി
- ഷൊറണൂർ ജങ്ക്ഷൻ
- തൃശ്ശൂർ
- ഇരിഞ്ഞാലക്കുട
- ചാലക്കുടി
- അങ്കമാലി
- ആലുവ
- എറണാകുളം ടൗൺ
- പിറവം റോഡ്
- കോട്ടയം
- ചങ്ങനാശ്ശേരി
- തിരുവല്ല
- ചെങ്ങന്നൂർ
- മാവേലിക്കര
- കായംകുളം ജങ്ക്ഷൻ
- കരുനാഗപ്പള്ളി
- ശാസ്താംകോട്ട
- കൊല്ലം ജങ്ക്ഷൻ
- പരവൂർ
- വർക്കല ശിവഗിരി
- കടയ്ക്കാവൂർ
- ചിറയൻ കീഴ്
- മുരുക്കുംപുഴ
- കഴക്കൂട്ടം
- തിരുവനന്തപുരം പേട്ട
- തിരുവനന്തപുരം സെൻട്രൽ[3]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads