മല്ലപ്പള്ളി

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

മല്ലപ്പള്ളി
Remove ads

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് മല്ലപ്പള്ളി. മല്ലപ്പള്ളി താലൂക്കിന്റെ ആസ്ഥാനവുമാണിത്. പത്തനംതിട്ടയിൽ നിന്നും ഏകദേശം 30 കി മീ ദൂരത്താണീ ഗ്രാമം.തിരുവല്ലയിൽ നിന്നും 14 കിലോമീറ്റർ.കോട്ടയം ജില്ലയുടെ പ്രവേശന കവാടം കൂടെയാണ് മല്ലപ്പള്ളി.മല്ലപ്പള്ളി എന്ന നാമം ശക്തിയുള്ളവൻ‌‌‌‌‌‌‌‌‌‌ എന്ന് അർത്ഥം വരുന്ന ‘മല്ലൻ‘ എന്നും വാസസ്ഥലം എന്ന് അർത്ഥം വരുന്ന ‘പള്ളി‘ എന്ന രണ്ട് വാക്കുകൾ ചേർന്നുണ്ടായതാണ് പള്ളി എന്ന നാമം മല്ലപ്പള്ളിയുടെ ബുദ്ധമത പാരമ്പര്യെയാണ് അടയാളെടുത്തുന്നത് പള്ളി എന്നാൽ വിഹാരം ബൗദ്ധരുടെ ഗ്രാമം എന്നാണ് അർത്ഥമാക്കുന്നത് കേരളത്തിൽ വ്യാപകമായി പ്രയോഗിക്കപ്പെട്ടിരുന്നത് വിഹാരം എന്ന തലത്തിലാണ് മല്ലപ്പള്ളിയോടു ചേർന്നു കാണുന്ന സ്ഥലനാമങ്ങൾ സൂചിപ്പിക്കുന്നതും ബൗദ്ധ ബന്ധങ്ങളെയാണ് കോട്ട പുതുശ്ശേരി മണിമല കോഴഞ്ചേരി ചിങ്ങവനം ചങ്ങനാശേരി തുടങ്ങി നിരവധി ചാലാപ്പള്ളി തുടങ്ങി നിരവധി പള്ളിനാമങ്ങളും മല്ലപ്പള്ളിയോടു ബന്ധപ്പെട്ടു കാണാവുന്നതാണ്.മല്ലപ്പള്ളി വലിയ പള്ളി ടൗണിലെ പ്രധാന ദേവാലയം, തിരുമാലിട മഹാദേവ ക്ഷേത്രം കീഴവയ്‌പുർ സുബ്രഹ്മണ്യസ്വാമീക്ഷേത്രം എന്നിവ പ്രസിദ്ധ ക്ഷേത്രങ്ങൾ ആണ്,.മണിമലയാറിന്റെ തീരത്തായാണ് ഈ ചെറുപട്ടണം സ്ഥിതി ചെയ്യുന്നത്[2].

വസ്തുതകൾ മല്ലപ്പള്ളി, രാജ്യം ...
Thumb
മല്ലപ്പള്ളി ടൗൺ
Remove ads

എത്തിച്ചേരുവാൻ

കോട്ടയം , പത്തനംതിട്ട നഗരങ്ങളെ ബന്ധിപ്പിക്കുന്ന സംസ്ഥാനപാത 9 മല്ലപ്പള്ളിയിലൂടെയാണ് കടന്നുപോകുന്നത്[3]. മല്ലപ്പള്ളി വഴി പത്തനംതിട്ട, കോട്ടയം, കറുകച്ചാൽ, തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളിലേക്ക് സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ ഉണ്ട്.ഒരു കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയും മല്ലപ്പള്ളിയിൽ ഉണ്ട്. ഇവിടെ നിന്നും കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലേക്ക് ബസ് സർവീസുകൾ ഉണ്ട്. തിരുവല്ല (12 കിലോമീറ്റർ), ചങ്ങനാശേരി (15 കിലോമീറ്റർ), ചെങ്ങന്നൂർ (20 കിലോമീറ്റർ) എന്നിവയാണ് അടുത്തുള്ള റെയിൽവെ സ്റ്റേഷനുകൾ.

Remove ads

പ്രധാനക്ഷേത്രങ്ങൾ

  • തിരുമാലിടമഹാദേവക്ഷേത്രം

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads