മനാഗ്വ

From Wikipedia, the free encyclopedia

Remove ads

മനാഗ്വ നിക്കരാഗ്വയുടെ തലസ്ഥാന നഗരമാണ്. ജനസംഖ്യയിലും വിസ്തൃതിയിലും നിക്കരാഗ്വയിലെ ഏറ്റവും വലിയ നഗരവും ഇത് തന്നെ. മാനാഗ്വാ തടാകത്തിന്റെ തെക്ക് പടിഞ്ഞാറൻ കരയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1852 ൽ ഈ നഗരം ദേശീയ തലസ്ഥാനം ആയി പ്രഖ്യാപിക്കപ്പെട്ടു. അതിനുമുമ്പ് ലിയോൺ, ഗ്രനഡ എന്നീ പട്ടണങ്ങൾ മാറിമാറി തലസ്ഥാനമായി ഉപയോഗിച്ചിരുന്നു. 1972 ലെ നിക്കരാഗ്വ ഭൂമികുലുക്കവും 1980 കളിലെ ആഭ്യന്തരയുദ്ധങ്ങളും മനാഗ്വ പട്ടണത്തിൻറെ വളർച്ചയെ മുരടിപ്പിച്ചു. പട്ടണത്തിൻറെ പുനരുദ്ധാരണം 1990 കൾക്കു ശേഷമാണ് നടന്നത്. ഗ്വാട്ടിമാല സിറ്റി കഴിഞ്ഞാൽ മധ്യ അമേരിക്കയിലെ ഏറ്റവും ജനസംഖ്യ ഉള്ള നഗരമാണ് മനാഗ്വ.

വസ്തുതകൾ Managua Leal Villa de Santiago de Managua, Country ...

1819 ഇൽ രൂപീകരിച്ച ഈ നഗരത്തിന്റെ മുഴുവൻ പേര് "ലീൽ വിയ ഡി സാന്റിയാഗോ ഡി മനാഗ്വ " എന്നാണു. ( Leal Villa de Santiago de Managua ) . ആദ്യകാലത്ത് ഒരു ഉൾനാടൻ മത്സ്യ ബന്ധന നഗരം എന്ന രീതിയിലാണ് രൂപീകരണം നടന്നത്. 1824 ൽ , മധ്യ അമേരിക്കൻ രാജ്യങ്ങൾ സ്പെയിനിൽ നിന്നും സ്വതന്ത്രം ആയതോടെ , ഇവിടം രാജ്യ തലസ്ഥാനം ആക്കി മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. ഒരു ഭ്രംശ മേഖലയിൽ ആണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. അതിനാൽ അൻപതു വർഷത്തിൽ ഒരിക്കൽ എങ്കിലും ശക്തമായ ഭൂചലനങ്ങൾ ഇവിടെ ഉണ്ടാകും എന്ന് ഭൂകമ്പ വിജ്ഞാന വിദഗ്ദ്ധർ മുന്നറിയിപ്പ് തരുന്നു. [4] ഈ നഗരത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ് കച്ചവടം തന്നെയാണ്.കാപ്പി , പരുത്തി തുടങ്ങിയ കാര്ഷിക ഉൽപന്നങ്ങൾ വിപണനം ചെയ്യപ്പെടുന്നു. ബിയർ ,കാപ്പി,തീപ്പെട്ടികൾ,വസ്ത്രങ്ങൾ,ഷൂ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ഉത്പാദന വസ്തുക്കൾ . [4] അഗസ്തോ സി സാൻ ദിനോ എന്നാണ് ഇവിടത്തെ അന്തർ ദേശീയ വിമാനത്താവളം അറിയപ്പെടുന്നത്.

Remove ads

ജനസംഖ്യ

2015 ലെ കണക്കുകളനുസരിച്ച് ഈ പട്ടണത്തിൻറെ പരിധിയിലുള്ള ജനസംഖ്യ 1,048,134 ആണ്. സ്യൂഡാഡ് സാൻറിനോ, എൽ ക്രൂസെറോ, നിൻറിറി, ടിക്വാൻറെപ്പെ, ടിപ്പിടാപ്പ എന്നീ മുനിസിപ്പാലിറ്റികളും കൂടി ഉൾപ്പെട്ട മെട്രോപോളിറ്റൻ മേഖലയിലെ ആകെ ജനസംഖ്യ  1,337,709 ആണ്. 

നിരുക്തം

തദ്ദേശീയമായ "നഹ്വാട്ടിൽ ( Nahuatl ) " ഭാഷയിലെ മാനാ-ആഹ്വാക് ( Mana-ahuac ) എന്ന വാക്കിൽ നിന്നാണ് മനാഗ്വ എന്ന വാക്ക് ഉണ്ടായത്. ജലത്തിന് സമീപം ഉള്ളത് , ജലത്താൽ ചുറ്റപ്പെട്ടത് എന്നാണു ഈ വാക്കിന്റെ അർത്ഥം . [2]

ചരിത്രം

Thumb
2100 year old human footprints preserved in volcanic mud near the lake in Managua, Nicaragua.

6000 വർഷങ്ങൾക്കു മുൻപ് നിക്കരാഗ്വയിൽ പാലിയോ-ഇന്ത്യൻസ് ആയിരുന്നു താമസിച്ചിരുന്നത്. [5]മനാഗ്വാ തടാകത്തിനു സമീപത്ത് 2100 വർഷം പഴക്കമുള്ള മനുഷ്യരുടെ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. അഗ്നിപർവ്വത സ്ഫോടനം നടന്ന മണ്ണിലാണ് കാൽപ്പാടുകൾ പതിഞ്ഞിരുന്നത്. [6]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads