മാർക് ട്വയിൻ

അമേരിക്കയിലെ പ്രശസ്ത ജനപ്രിയ സാഹിത്യകാരൻ From Wikipedia, the free encyclopedia

മാർക് ട്വയിൻ
Remove ads

അമേരിക്കയിലെ പ്രശസ്ത ജനപ്രിയ സാഹിത്യകാരനാണ് സാമുവെൽ ലാങ്ങ്‌ഹോൺ ക്ലെമെൻസ്[1] (നവംബർ 30, 1835 - ഏപ്രിൽ 21, 1910)[2] (തൂലികാ നാമം: മാർക് ട്വയിൻ ). എഴുത്തുകാരൻ ആവുന്നതിനു മുൻപ് മിസോറി നദിയിലെ ഒരു ബോട്ട് ഡ്രൈവറായും മാർക് ട്വയിൻ ജോലിചെയ്തു. പത്രപ്രവർത്തകനും ആക്ഷേപഹാസ്യകാരനും അദ്ധ്യാപകനും ആയും മാർക് ട്വയിൻ പ്രവർത്തിച്ചു. ട്വയിന്റെ ഏറ്റവും പ്രശസ്തമായ രണ്ടു കൃതികൾ അഡ്വെഞ്ചെർസ് ഓഫ് ഹക്കിൾബെറി ഫിൻ[3], (ദ് ഗ്രേറ്റ് അമേരിക്കൻ നോവൽ എന്ന് ഈ കൃതി പിൽക്കാലത്ത് അറിയപ്പെട്ടു, [4]), ദ് അഡ്വെഞ്ചെർസ് ഓഫ് റ്റോം സായർ എന്നിവയാണ്. തന്റെ ഉദ്ധരണികൾക്കും മാർക് ട്വയിൻ പ്രശസ്തനായിരുന്നു.[5][6] തന്റെ ജീവിതകാലത്ത് മാർക് ട്വയിൻ പല പ്രസിഡന്റുമാരുടെയും കലാകാരന്മാരുടെയും വ്യവസായികളുടെയും യൂറോപ്യൻ രാജകുടുംബാംഗങ്ങളുടെയും സുഹൃത്തായി.

വസ്തുതകൾ സാമുവെൽ ലാങ്ങ്‌ഹോൺ ക്ലെമെന്സ്, ജനനം ...
മാർക് ട്വയിൻ (1909)

ക്ലെമെൻസ് വളരെ ജനപ്രിയനായിരുന്നു. അദ്ദേഹത്തിന്റെ കുറിക്കുകൊള്ളുന്ന ഹാസ്യവും കീറിമുറിക്കുന്ന ആക്ഷേപഹാസ്യവും സമകാലികരും നിരൂപകരും പുകഴ്ത്തി[7]. അമേരിക്കൻ എഴുത്തുകാരനായ വില്യം ഫോക്നർ മാർക് ട്വയിനിനെ "അമേരിക്കൻ സാഹിത്യത്തിന്റെ പിതാവ്" എന്ന് വിശേഷിപ്പിച്ചു[8].

തന്റെ സാഹിത്യത്തിന്, പ്രത്യേകിച്ചും തന്റെ കൃതികളിലെ നർമ്മത്തിന്, മാർക് ട്വയിൻ പ്രശസ്തനാണ്. മാർക് ട്വയിൻ ആദ്യം പ്രസിദ്ധീകരിച്ച ചെറുകഥ 1867-ൽ ദ് സെലെബ്രേറ്റഡ് ജമ്പിങ്ങ് ഫ്രോഗ് ഓഫ് കാലവെറാസ് കണ്ട്രി എന്ന കഥയായിരുന്നു.

ഹക്കിൾബെറി ഫിൻ എന്ന പുസ്തകം പരക്കെ അംഗീകരിക്കപ്പെട്ടു. ഇത് മാർക് ട്വയിന്റെ ഏറ്റവും നല്ല കൃതിയായി കരുതപ്പെടുന്നു. വെളുത്ത വർഗ്ഗക്കാ‍രനായ കുട്ടി ഒരു കറുത്ത മനുഷ്യനെ അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിലെ അടിമത്തത്തിൽ നിന്നും രക്ഷപെടാൻ സഹായിക്കുന്ന ഈ കഥ, പ്രമേയത്തിലെ മനുഷ്യസ്നേഹത്തിന്റെ പേരിൽ വിഖ്യാതമായി.

ചില പുസ്തകങ്ങളിൽ നീഗ്രോ എന്ന പദം മാർക് ട്വയിൻ ഉപയോഗിച്ചത് വിവാദങ്ങൾക്കും അപവാദങ്ങൾക്കും ഇടയാക്കിയിരുന്നു.

Remove ads

കൃതികൾ

മറ്റ് വെബ് വിലാസങ്ങൾ

അവലംബം

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads