ദ്രവണാങ്കം
From Wikipedia, the free encyclopedia
Remove ads
ദ്രവണാങ്കം(melting point), സാധാരണ അന്തരീക്ഷമർദ്ദത്തിൽ ഖരം ഊഷ്മാവു കൂടി ദ്രാവകമായി മാറുന്ന സ്ഥിരതാപനിലയാണ്. ദ്രവണാങ്കത്തിൽ ഖര-ദ്രാവകാവസ്ഥകൾ ഒരേപോലെ നിലനിൽക്കുന്നു. ഖരം ദ്രാവകമാകുമ്പോൾ ദ്രവണാങ്കമെന്നും ദ്രാവകാവസ്ഥയിൽ നിന്നും ഖരാവസ്ഥയിലെത്തുമ്പോൾ ഇതിന് ഖരാങ്കമെന്നും പറയും. വസ്തുക്കളെ അതിശീതീകൃതാവസ്ഥയിൽ എത്തിക്കാൻ സാധിക്കുമെന്നതിനാൽ ഖരാങ്കം ഇപ്പോൾ ഒരു വസ്തുവിന്റെ ഗുണവിശേഷങ്ങളിലൊന്നായി വിശേഷിപ്പിക്കാറില്ല.
പൊതുവേ വസ്തുക്കളുടെ ദ്രവണാങ്കവും ഖരാങ്കവും ഒരേ താപനിലയിലാവുമെങ്കിലും അല്ലാത്ത വസ്തുക്കളും കുറവല്ല. ഉദാഹരണത്തിന് മെർക്കുറിയുടെ ഖരാങ്കവും ദ്രവണാങ്കവും 234.32 കെൽവിൻ (അല്ലെങ്കിൽ −38.83 °C അഥവാ −37.89 °F) ആണ്. നേരെ മറിച്ച് അഗാർ ഉരുകുന്നത് 85 ഡിഗ്രി സെൽഷ്യസിലും (185 °F) ഖരമാവുന്നത് 31-40 ഡിഗ്രിയിലുമാണ് (89.6 °F to 104 °F). ഈ പ്രതിഭാസത്തിന് ഹിസ്റ്റെറിസിസ് എന്നു പറയുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads