മെർ

ഓപ്പറേറ്റിങ്‌ സിസ്റ്റം From Wikipedia, the free encyclopedia

മെർ
Remove ads

ഒരു സോഫ്റ്റ്‌വേർ വിതരണ തട്ടകമാണ് മെർ.[2] മൊബൈൽ ഉപകരണങ്ങൾക്കായി നിർമ്മിക്കപ്പെടുന്ന ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്ക് ഒരു അടിസ്ഥാന ഘടകം പ്രദാനം ചെയ്യുക എന്നതാണ് മെറിന്റെ ലക്ഷ്യം. മീഗോയുടെ ഔദ്യോഗിക പിൻഗാമിയായ ടൈസെന്റെ നയ വ്യതിചലനങ്ങളാണ് മീഗോ വ്യുൽപ്പന്നമായ മെറിന്റെ നിർമ്മാണത്തിന് വഴിയൊരുക്കിയത്.[3][4] തങ്ങളെ മീഗോയുടെ യഥാർത്ഥ പിൻഗാമികളായി ലിനക്സ് ഫൗണ്ടേഷൻ അംഗീകരിക്കും എന്നതായിരുന്നു മെർ നിർമ്മാതാക്കളുടെ പ്രഖ്യാപനം.[5]

വസ്തുതകൾ ഒ.എസ്. കുടുംബം, തൽസ്ഥിതി: ...
Thumb
മെർ മിഡിൽവെയർ ആണ്; ഇതിന് ലിനക്സ് കേർണൽ ഇല്ല, കൂടാതെ പ്ലാസ്മ മൊബൈൽ പോലെയുള്ള യുഐയും ഇല്ല
Remove ads

ആർക്കിടെക്ചർ

മെർ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം അല്ല. ലിനക്സ് കെർണൽ അധിഷ്ഠിതമായ ഒരു ഒഎസ് ഘടകമാണ് മെർ പ്രദാനം ചെയ്യുന്നത്. ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ഘടകം കെർണലിനു മുകളിലായും ഗ്രാഫികൽ യൂസർ ഇന്റർഫേസിനു താഴെയായും പ്രവർത്തിക്കുന്നു.

മീഗോയ്ക്ക് തത്തുല്യമായ കോറാണ് മെറും പ്രദാനം ചെയ്യുന്നത്. മുമ്പ് മീഗോ പ്രവർത്തിച്ചിരുന്നതും മീഗോക്ക് പ്രവർത്തിക്കാവുന്നതുമായ എല്ലാത്തരം ആർക്കിടെക്ചറുകളെയും മെറും പിന്തുണക്കും. മീഗോ പ്രവർത്തിപ്പിക്കുന്ന അതേ രൂപത്തിൽ അവയിലെല്ലാം മെറിനെയും പ്രവർത്തിപ്പിക്കാം.

Remove ads

ഹാർഡ്‌വെയർ പിന്തുണ

മെർ ഇന്റൽ എക്സ്86, ആം ആർക്കിടെക്ചർ, മിപ്സ് ആർക്കിടെക്ചർ എന്നിവയെ പിന്തുണക്കുന്നു.

വിവിധ ഉപകരണങ്ങൾക്കുള്ള മെർ രൂപങ്ങൾ ലഭ്യമാണ്. റാസ്ബെറി പൈ, ബീഗിൾബോർഡ്, നോക്കിയ എൻ900, നോക്കിയ എൻ9, നോക്കിയ എൻ950 തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന മെർ രൂപങ്ങൾ നിലവിലുണ്ട്. ഇന്റൽ ആറ്റം പ്രൊസസർ അധിഷ്ഠിത ടാബ്‌ലെറ്റ് ഉപകരണങ്ങളിലും മെർ പ്രവർത്തിക്കും. വിവിധ ഹാർഡ്‌വെയറുകളിൽ മെർ പ്രവർത്തിപ്പിക്കാനാവശ്യമായ നിരവധി അഡാപ്റ്റേഷൻ പാക്കേജുകൾ വിവിധ പദ്ധതികളുടെ ഭാഗമായി രൂപപ്പെടുത്തിയിട്ടുണ്ട്. മെർ ഉപകരണങ്ങളിൽ നേരിട്ട് ഉപയോഗിക്കുകയോ ഡുവൽ ബൂട്ട് നടത്തി ഉപയോഗിക്കുകയോ ചെയ്യാം.[6]

Remove ads

മെർ ഉൽപ്പന്നങ്ങൾ

വിവാൾഡി ടാബ്‌ലെറ്റ്

2012 ജനുവരിയിൽ സ്പാർക്ക് എന്നൊരു മെർ - പ്ലാസ്മ ആക്റ്റീവ് അധിഷ്ഠിത ടാബ്‌ലെറ്റ് വിപണിയിലെത്തുമെന്ന് അറിയിച്ചു.[7] പിന്നീട് സ്പാർക്ക് എന്ന പേര് മാറ്റി വിവാൾഡി എന്നാക്കി. 7 ഇഞ്ച് മൾട്ടിടച്ച് പിന്തുണയോടെയും ആം സിപിയുവോടെയുമായിരുന്നു വിവാൾഡി ഇറക്കാൻ ഉദ്ദേശിച്ചിരുന്നത്. വില 200 യൂറോ ആകുമെന്ന് കരുതപ്പെട്ടിരുന്നു. പുറത്തിറങ്ങും മുമ്പേത്തന്നെ വിവാൾഡിക്ക് നല്ല സ്വീകരണം ലഭിച്ചു.[8] എന്നാൽ ഹാർഡ്‌വെയർ പാർട്ട്ണറായ ചൈനീസ് കമ്പനിയുമായുള്ള പ്രശ്നങ്ങൾ കാരണം പുറത്തിറക്കൽ വൈകി. പിന്നീട് ജൂലൈയിൽ വിവാൾഡി തിരിച്ചെത്തുമെന്ന് പ്ലാസ്മ നിർമ്മാതാക്കളിൽ ഒരാളായ ആരോൺ സീഗോ അറിയിച്ചു.[9]

സെയിൽഫിഷ് ഓഎസ്

2012 ജൂലൈയിൽ മീഗോ വികസിപ്പിച്ചിരുന്ന മുൻ നോക്കിയ തൊഴിലാളികൾ സ്ഥാപിച്ച ഫിന്നിഷ് മൊബൈൽ കമ്പനിയായ ഹോള മൊബൈൽ മെർ-മീഗോ അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റമായ സെയിൽഫിഷ് ഓഎസോടു കൂടിയ ഉപകരണങ്ങൾ വിപണിയിലെത്തുമെന്ന് പ്രഖ്യാപിച്ചു.[10] 2012 നവംബറിൽ സെയിൽഫിഷ് പുറത്തിറങ്ങി. 2013ൽ ആദ്യ ഹോള മൊബൈൽ ഫോൺ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.[11]

Thumb
പ്ലാസ്മ ആക്റ്റീവ് 3

കെഡിഇ പ്ലാസ്മ ആക്റ്റീവ്

കെഡിഇയുടെ മൊബൈൽ പ്ലാറ്റ്ഫോമായ പ്ലാസ്മ ആക്റ്റീവിന്റെ അവലംബ തട്ടകം മെർ ആണ്.[12]

നെമോ മൊബൈൽ

സെയിൽഫിഷിന് സമാന്തരമായ മറ്റൊരു മെർ അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നെമോ മൊബൈൽ. സെയിൽഫിഷിൽ നിന്നു വ്യത്യസ്തമായി കമ്യൂണിറ്റി പദ്ധതിയായ നെമോയിൽ ലിനക്സ് കെർണൽ, മെർ, ഗ്രാഫിക്കൽ സമ്പർക്കമുഖം, നിരവധി ആപ്ലികേഷനുകൾ എന്നിവ ഉൾക്കൊള്ളുന്നു.[13][14][15]

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads