ഉൽക്ക

From Wikipedia, the free encyclopedia

ഉൽക്ക
Remove ads

ബഹിരാകാശത്തു കൂടി സ‍ഞ്ചരിക്കുന്ന ചെറിയ ലോഹീയമോ അല്ലാത്തതോ ആയ ശിലാശകലങ്ങളെയാണ് ഉൽക്കകൾ എന്നു പറയുന്നത്. ധൂളീകണങ്ങൾ മുതൽ ഒരു മീറ്റർ വരെ വലിപ്പമുള്ളവയാണ് ഇവ. വളരെ ചെറിയവയെ ബഹിരാകാശധൂളീകണങ്ങൾ എന്നു വിളിക്കുന്നു.[1][2][3] ഇവയിൽ ഭൂരിഭാഗവും വരുന്നത് ധൂമകേതു, ഛിന്നഗ്രഹങ്ങൾ എന്നിവയിൽ നിന്നാണ്. വളരെ അപൂർവ്വമായി ചന്ദ്രൻ, ചൊവ്വ എന്നിവയിൽ നിന്നും ഉൽക്കകൾ എത്താറുണ്ട്.[4][5][6][7]

Thumb
അർജന്റീനയിൽ കണ്ടെടുത്ത പല്ലാസൈറ്റ് ഉൽക്കാശില. കാനഡയിലെ കനേഡിയൻ മ്യൂസിയം ഓഫ് നാച്വറിലാണ് ഇതു പ്രദർശിപ്പിച്ചിരിക്കുന്നത്.

സെക്കന്റിൽ 42 മീറ്റർ വേഗത്തിലാണ് സാധാരണയായി ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നത്. ഇവ ഭൂമിയുടെ അന്തരീക്ഷവുമായി ഉരഞ്ഞ് കത്തുന്നു. ഇങ്ങനെ കത്തിവീഴുന്ന ഉൽക്കകൾ ആകാശത്ത് ഒരു അഗ്നിരേഖ സൃഷ്ടിക്കുന്നു. ഇവയെയാണ് നമ്മൾ കൊള്ളിമീനുകൾ എന്നു വിളിക്കുന്നത്. ചില ദിവസങ്ങളിൽ മിനിറ്റുകൾ ഇടവിട്ടുള്ള ഉൽക്കാവീഴ്ചകൾ കാണാം. ഈ പ്രതിഭാസത്തെയാണ് ഉൽക്കാവർഷം എന്നു വിളിക്കുന്നത്.

Thumb
ഉൽക്ക ഗ്രഹന്തരീക്ഷത്തിക്ഷത്തിലേക്ക് കടക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം

ഒരു വർഷം 15,000 ടണ്ണിലേറെ ഉൽക്കകൾ (സൂക്ഷ്മധൂളീകണങ്ങൾ ഉൾപ്പെടെ) ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നുണ്ട്.[8]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads