മിൻഗ്രേലിയൻ ഭാഷ

From Wikipedia, the free encyclopedia

മിൻഗ്രേലിയൻ ഭാഷ
Remove ads

ജോർജിയയുടെ പശ്ചിമ മേഖലയിലെ സമേഗ്രെലോ (ഒഡീഷി) എന്ന ചരിത്ര പ്രധാനമായ പ്രവിശ്യയിലും കരിങ്കടലിന്റെ കിഴക്കു വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന തർക്ക പ്രദേശമായ അബ്ഖാസിയയിലേയും മിൻഗ്രേലിയൻ ജനങ്ങൾ സംസാരിക്കുന്ന ഒരു കാർട്‌വേലിയൻഭാഷയാണ് മിൻഗ്രേലിയൻ ഭാഷ. (Mingrelian അല്ലെങ്കിൽ Megrelian (მარგალური ნინა margaluri nina) ) 20ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ ഭാഷ ഐവീരിയൻ - Iverian (Georgian iveriuli ena) എന്ന പേരിലും അറിയപ്പെട്ടിരുന്നു. ആയിരത്തിലധികം വർഷമായി മിൻഗ്രേലിയൻ ഭാഷയ്ക്ക് ജോർജിയയിൽ ഒരു പ്രാദേശിക ഭാഷാ പദവി മാത്രമായിരുന്നു. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ഭാഷകളുടെ കൂട്ടത്തിലാണ് മിൻഗ്രേലിയൻ ഭാഷയെ യുനെസ്‌കോ പരിഗണിച്ചിരിക്കുന്നത്.[3]

വസ്തുതകൾ Mingrelian, ഉത്ഭവിച്ച ദേശം ...
Remove ads

വ്യാപനവും പദവിയും

മിൻഗ്രേലിയൻ ഭാഷ സംസാരിക്കുന്ന തദ്ദേശീയരായ ജനങ്ങളുടെ വിശ്വസനീയമായ കണക്കുകൾ നിലവിലില്ല. എന്നാൽ, 500,000നും 800,000 ഇടയിലാണെന്ന് കണക്കാക്കപ്പെടുന്നു. കോൽകേതി താഴ്‌വരയും ഒഡിഷി മലകളും അടങ്ങിയ ജോർജിയയുടെ പടിഞ്ഞാറു വശത്തെ ചരിത്ര പ്രസിദ്ധമായ സമേഗ്രെലോ പ്രവിശ്യയിലാണ് മിൻഗ്രേലിയൻ ഭാഷ സംസാരിക്കുന്ന കൂടുതൽ ജനങ്ങൾ വസിക്കുന്നത്. കരിങ്കടലിന്റെ തീരപ്രദേശം മുതൽ സ്വാൻ മലനിരകൾ റ്റ്‌ഷെകിനിസ്റ്റ്കലി നദി വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നുണ്ട്. അഖ്ബാസിയയിലെ ചെറിയ എൻക്ലേവുകളിലും മിൻഗ്രേലിയൻസ് വസിക്കുന്നുണ്ട്. [4]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads