മിർസ മുഗൾ

അവസാനത്തെ മുഗൾ ചക്രവർത്തിയായിരുന്ന ബഹാദൂർ ഷാ സഫറിന്റെ അഞ്ചാമത്തെ മകൻ From Wikipedia, the free encyclopedia

മിർസ മുഗൾ
Remove ads

അവസാനത്തെ മുഗൾ ചക്രവർത്തിയായിരുന്ന ബഹാദൂർ ഷാ സഫറിന്റെ അഞ്ചാമത്തെ മകനായിരുന്നു മിർസ മുഗൾ (ജീവിതകാലം:1828-1857 സെപ്റ്റംബർ 22). 1857-ലെ ലഹളക്കാലത്ത് ഡെൽഹിയിൽ തമ്പടിച്ചിരുന്ന വിമതശിപായിമാരുടെ നേതാവായിരുന്നു മിർസ മുഗൾ. ബ്രിട്ടീഷുകാർക്കെതിരെ ലഹള നടക്കുമ്പോഴും അതിനുശേഷം ശേഷം ബ്രിട്ടീഷുകാർ ഡെൽഹി പിടിച്ചെടുക്കാൻ ശ്രമിക്കുന്ന സമയത്തും ഡെൽഹിയിലെ ഭരണം നടത്തിക്കൊണ്ടുപോയിരുന്നത് മിർസ മുഗളായിരുന്നു.[1]

Thumb
ബഹാദൂർഷാ സഫറിന്റെ സ്ഥാനാരോഹണസമയത്തെ ചിത്രം. പത്തുവയസുകാരൻ മിർസ മുഗൾ സഫറിനടുത്ത് നിൽക്കുന്നു. ചിത്രത്തിൽ ഇടത്തേ അറ്റത്ത് നിൽക്കുന്നത് മിർസ ഫഖ്രുവാണ്.

ബഹാദൂർ ഷാ സഫറിന്, ഷരഫുൽമഹൽ സയ്യിദാനി എന്ന ഭാര്യയിൽ ജനിച്ച മകനായിരുന്നു മിർസ മുഗൾ. പ്രവാചകന്റെ പരമ്പരയിലുള്ളത് എന്നവകാശപ്പെടുന്ന സയ്യിദ കുടുംബത്തിൽ നിന്നുള്ള ഷരഫുൽ മഹൽ, മുഗൾ അന്തഃപുരത്തിലെ പ്രധാനികളിലൊരാളായിരുന്നു.[1] 1852-ൽ വൻ വിട്ടുവീഴ്ചകൾ ചെയ്ത് ബ്രിട്ടീഷുകാരുമായി ധാരണയുണ്ടാക്കിയ[2] മിർസ ഫഖ്രുവിനെ സഫർ തഴഞ്ഞതിനു ശേഷം, സീനത്ത് മഹലിന്റെ പക്ഷം ചേർന്നാണ് മിർസ മുഗളിന് രാജസഭയിൽ പ്രാധാന്യം ലഭിക്കുന്നത്. അന്ന് മിർസ ഫഖ്രുവിൽ നിന്ന് പിടിച്ചെടുത്ത സ്ഥാനമാനങ്ങളും വസ്തുവകകളും മിക്കവാറും മിർസ മുഗളിനാണ് ലഭിച്ചത്.[2] ഇതോടൊപ്പം ഇദ്ദേഹം ഖിലാദാർ ആയി നിയമിക്കപ്പെട്ടു. 1856-ൽ മിർസ ഫഖ്രു മരിച്ചതിനു ശേഷം സഫറിന്റെ ബാക്കിയുള്ള വിഹിതസന്തതികളിൽ മൂത്തയാളായിരുന്നു മിർസ മുഗൾ.[1]

1857-ലെ ലഹളയുടെ അവസാനം ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ വില്യം ഹോഡ്സനുമുമ്പാകെ കീഴടങ്ങിയ മിർസ മുഗളിനെ സെപ്റ്റംബർ 22-ന് ഹോഡ്സൺ വെടിവച്ചുകൊല്ലുകയായിരുന്നു. ഒപ്പം സഹോദരനായ മിർസ ഖിസർ സുൽത്താനെയും, സഹോദരപുത്രനായ മിർസ അബൂബക്കറിനെയും ഹോഡ്സൻ കൊലപ്പെടുത്തി.[3]

Remove ads

കുറിപ്പുകൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads