തന്മാത്ര

From Wikipedia, the free encyclopedia

Remove ads
Remove ads

രണ്ടോ അതിലധികമോ അണുക്കൾ രാസബന്ധനം വഴി കൂടിച്ചേർന്ന് ഒരു നിശ്ചിതമായ ചിട്ടയിൽ നിലകൊള്ളൂന്നതും വൈദ്യുതപരമായി നിർവീര്യമായതുമായ പദാർത്ഥത്തിന്റെ സ്വതന്ത്ര ഘടകമാണ് തന്മാത്ര(molecule).[1][2][3][4][5][6] ഒരു പദാർഥത്തിന്റെ രാസ-ഭൗതിക ഗുണങ്ങൾ നിലനിർത്തുന്ന, ആ പദാർഥത്തിന്റെ ഏറ്റവും ചെറിയ കണികയാണ് തന്മാത്ര. ഒരു പദാർഥത്തെ വിഭജിയ്ക്കുമ്പോൾ, അവയുടെ ഘടനയും രാസ സ്വഭാവങ്ങളും നിലനിർത്തിക്കൊണ്ട്‍, ഒരു പ്രത്യേക അളവിൽ കഴിഞ്ഞ് മുന്നോട്ടു പോകാനാവില്ല: അങ്ങനെയിരിയ്ക്കവെ, ആ പദാർഥത്തിന്റെ തനിമയിലുളള ഏറ്റവും ചെറിയ കണികയാണ് തന്മാത്ര. തന്മാത്രയെ വീണ്ടും വിഭജിച്ചാൽ പദാർഥത്തിന്റെ ഗുണങ്ങൾ ലഭിക്കാത്ത ചെറിയ ഘടകങ്ങളായി തീരും ഇവയാണ്‌ അണുക്കൾ.

തന്മാത്രാ ശാസ്ത്രത്തിൽ, മതിയായ സ്ഥിരതയുള്ള, വിദ്യുത് നിഷ്പക്ഷമായ, രണ്ടോ, അതിലധികമോ അണുക്കളുള്ള സ്വതന്ത്ര ഘടകമാണ് തന്മാത്ര എന്ന് വിവക്ഷിക്കപ്പെടുന്നത്

തന്മാത്രകൾ ഒരേ ഇനം അണുക്കൾകൊണ്ട് നിർമ്മിച്ചവയോ വ്യത്യസ്ത ഇനം തന്മാത്രകൾ കൊണ്ട് നിർമ്മിച്ചവയോ ആകാം. ഓരേ ഇനം അണുക്കൾ കൊണ്ട് നിർമ്മിക്കപ്പെട്ട തന്മാത്രകളെ മൂലകങ്ങൾ എന്നുപറയുന്നു. ഉദാ- ഓക്സിജൻ. വ്യത്യസ്തഇനം അണുക്കൾ കൊണ്ട് നിർമ്മിക്കപ്പെട്ട തന്മാത്രകളെ സംയുക്തങ്ങൾ എന്നും പറയുന്നു. ഉദാ- കാർബൺ ഡൈ ഓക്സൈഡ്.

ഏകാണു തന്മാത്രകളും ഉണ്ട്, പക്ഷേ, അവ ഉൽകൃഷ്ട മൂലകങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.

Remove ads

തന്മാത്രാശാസ്ത്രം

തന്മാത്രകളെ സംബന്ധിച്ചുള്ള പഠനത്തിന് തന്മാത്രാ രസതന്ത്രെന്നോ തന്മാത്രാ ഭൌതികം എന്നോ പറയുന്നു. രസതന്ത്രത്തിനോ ഭൌതികത്തിനോ ഏതിനാണ് പ്രാധാന്യം നൽകുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.

ചരിത്രം

ഇതേപ്പറ്റി ഗ്രീസിലേയും ഭാരതത്തിലേയും ചിന്തകൻമാർക്ക്‌ ക്രിസ്തുവിനു മുൻപു തന്നെ തന്മാത്രയെ കുറിച്ച് ഏകദേശ ധാരണയുണ്ടായിരുന്നു. കണ്വാദമഹർഷിയാണത്രെ ഭാരതത്തിൽ ആദ്യമായി കണങ്ങളെപ്പറ്റി പഠിച്ചയാൾ[അവലംബം ആവശ്യമാണ്].

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads