മോണോലിത്തിക്ക് കെർണൽ

From Wikipedia, the free encyclopedia

Remove ads
Remove ads

കമ്പ്യൂട്ടർ സാങ്കേതികവിദ്യയിൽ, ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്ന മദ്ധ്യവർത്തി സംവിധാനങ്ങളുടെ രൂപകല്പനയിൽ അടിസ്ഥാനപരമായ പ്രാധാന്യമുള്ള ഒരു ആശയമാണു് മോണോലിത്തിക് കെർണൽ. ഇത്തരം കെർണൽ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ അവയുടെ മിക്കവാറും എല്ലാ ധർമ്മങ്ങളും നിറവേറ്റുന്നതു് പൊതുവേ സ്ഥിരമായ ഒരൊറ്റ കെർണൽ ആയിരിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വ്യത്യസ്ത സാഹചര്യങ്ങൾക്കനുസരിച്ച് രൂപഭേദം വരുത്താനാവാത്ത ഒരു 'സ്ഥിരം' സംവിധാനമാണു് മോണോലിത്തിക് കെർണലുകൾ ഉപയോഗിക്കുന്ന ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം.[1][2]

Thumb
Structure of monolithic kernel, microkernel and hybrid kernel-based operating systems

ഒരു മോണോലിത്തിക് കെർണൽ ഓപ്പറേറ്റിംഗ്സിസ്റ്റം ഹാർഡ്‌വെയറിനും ആപ്ലിക്കേഷനുകൾക്കും ഇടയിൽ ഒരൊറ്റ ഖണ്ഡമായി നിലനിന്നു് അവയ്ക്കിടയിൽ ഒരു സുതാര്യമായ ഇന്റർഫേസുണ്ടാക്കുന്നു. പ്രോസസ് നിയന്ത്രണം, ക്രിയകളുടെ മുൻഗണനാക്രമം, മെമ്മറിയുടെ നിയന്ത്രണവും മേൽനോട്ടവും, തുടങ്ങിയ ജോലികളെല്ലാം ഈ മുഖ്യകാമ്പിന്റെ ഉള്ളിൽ അടങ്ങുന്ന ഭാഗങ്ങളായിരിക്കും. ആവശ്യമെങ്കിൽ ഇതിൽ പ്രത്യേക ധർമ്മങ്ങളുള്ള മറ്റു ഡ്രൈവറുകൾ (ഉപകരണഭാഷാ വ്യാഖ്യാനത്തിനുള്ള താരതമ്യേന ലഘുവും വിശിഷ്ടവുമായ പ്രോഗ്രാമുകൾ) ഉപഘടങ്ങളാക്കി വിളക്കിച്ചേർക്കാൻ സാധിക്കും.

Remove ads

വിശദീകരണം

കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന മൈക്രോസൊഫ്റ്റ് വിൻഡോസ്, ഉബുണ്ടു, ഫെഡോറ തുടങ്ങിയ മദ്ധ്യവർത്തി സംവിധാനങ്ങളെയാണു് പൊതുവേ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നു വിളിക്കുന്നതു്. നാം നമ്മുടെ ആവശ്യപൂർത്തിയ്ക്കുപയോഗിക്കുന്ന പ്രോഗ്രാമുകളെ ആപ്ലിക്കേഷനുകൾ എന്നും വിളിക്കുന്നു. ഉദാഹരണം: ഫയർഫോക്സ്, എക്സൽ, ഓപ്പൺ ഓഫീസ്, ഫോട്ടോഷോപ്പ് തുടങ്ങിയവ).

യഥാർത്ഥത്തിൽ ഒരു പ്രോഗ്രാമിന്റെ ആന്തരപ്രവർത്തനങ്ങൾ നടക്കുന്നതു് കമ്പ്യൂട്ടറിന്റെ ഇലക്ട്രോണിക് ഘടകങ്ങളിൽ (ഹാർഡ്‌വെയർ) ആണു്. ഹാർഡ്‌വെയർ ഘടകങ്ങൾക്കും ആപ്ലിക്കേഷനുകൾക്കും ഇടയ്ക്കുള്ള മദ്ധ്യവർത്തി പ്രോഗ്രാമുകളുടെ ഒരുമിച്ചുള്ള രൂപമാണു് ഓപ്പറേറ്റിങ്ങ് സിസ്റ്റം.

ആപ്ലിക്കേഷനുകൾ ഹാർഡ്‌വെയറുമായി സംവദിക്കുന്നതു് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലൂടെയാണു്. ഒരേ ജോലി ചെയ്യാവുന്ന, പക്ഷേ വ്യത്യസ്ത വിധങ്ങളിലോ നിർമ്മാതാക്കളാലോ നിർമ്മിച്ചിട്ടുള്ള ഹാർഡ്‌വെയർ ഘടകങ്ങൾ ഉണ്ടായെന്നു വരാം. പക്ഷേ, ഇത്തരം വ്യത്യാസങ്ങൾ ആപ്ലിക്കേഷനുകളുടെ പ്രവർത്തനത്തെ നേരിട്ടു ബാധിക്കേണ്ടതില്ല. ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇവയ്ക്കിടയിൽ നിലനിന്നു് ഇവ പരസ്പരം കൈമാറുന്ന നിർദ്ദേശങ്ങൾ ആവശ്യാനുസരണം വ്യാഖ്യാനിച്ചുകൊടുക്കുകയാണു ചെയ്യുന്നതു്. ഇത്തരം വ്യാഖ്യാനം നടത്തുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ മുഖ്യഭാഗത്തിനെ അതിന്റെ കാമ്പ് അല്ലെങ്കിൽ കെർണെൽ എന്നു വിളിക്കാം.

മോണോലിത്തിക് കെർണൽ (ഏകാത്മക കാമ്പ്)

വ്യത്യസ്ത പ്രവർത്തനധർമ്മമുള്ള അനേകം ഘടകങ്ങൾ ചേർന്നതാണു് കമ്പ്യൂട്ടറിലെ ഇലക്ട്രോണിക് ഹാർഡ്‌വെയർ. (ഉദാഹരണത്തിനു് കമ്പ്യൂട്ടറിന്റെ ഉള്ളിലെ ഒരു ഭാഗം ശബ്ദം ജനിപ്പിക്കാൻ വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ള സൗണ്ട് കാർഡ് ആയിരിക്കാം. മറ്റൊരു ഭാഗം കീബോർഡിൽ നിന്നും വരുന്ന നിർദ്ദേശങ്ങൾ മനസ്സിലാക്കി അവയെ കമ്പ്യൂട്ടറിന്റെ കേന്ദ്രക്രിയാമണ്ഡലമായ സി.പി.യു.വിലേക്ക് അയക്കുവാനുള്ളതായിരിക്കാം.

(ചിത്രം)

ഇത്തരം വിവിധ ഭാഗങ്ങളുടെ ഓരോന്നിന്റേയും നിർദ്ദേശങ്ങൾ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ പൊതുഭാഷയിലേക്കും (തിരിച്ചും) അപ്പപ്പോൾ മാറ്റേണ്ടതുണ്ടു്. ഈ മാറ്റം നിർവ്വഹിക്കുന്ന കൊച്ചുപ്രോഗ്രാമുകൾ ഒറ്റയ്ക്കൊറ്റയ്ക്കായോ ഇവയെയെല്ലാം ഒരുമിച്ച് വിളക്കിച്ചേർത്തു് ഒരൊറ്റ വലിയ പ്രോഗ്രാമായോ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ ഉപയോഗിക്കാം. ഇങ്ങനെ വിളക്കിച്ചേർത്ത് ഒരൊറ്റ പ്രോഗ്രാം(അല്ലെങ്കിൽ കാമ്പ്) ആക്കി ഉപയോഗിക്കുമ്പോൾ അതിനെ മോണോലിത്തിക് കെർണൽ എന്നു പറയാം.

(ചിത്രം)

മൈക്രോ കെർണൽ

ഇതിൽ നിന്നു വ്യത്യസ്തമായി, ഓരോ ഘടകങ്ങൾക്കും വെവ്വേറേ വിവർത്തനപ്രോഗ്രാമുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഘടകങ്ങളും ആപ്ലിക്കേഷനുകളും അനുസരിച്ച് ആവശ്യാനുസരണം മാത്രം അവയെ പരസ്പരം വിളക്കിച്ചേർക്കാതെത്തന്നെ ഒരുമിച്ചുകൂട്ടി ഉപയോഗിക്കുന്ന സംവിധാനമാണു് മൈക്രോകെർണൽ.

(ചിത്രം)

Remove ads

ഇതും കൂടി കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads