മൗണ്ടൻ ബ്ലൂബേർഡ്
From Wikipedia, the free encyclopedia
Remove ads
മൗണ്ടൻ ബ്ലൂബേർഡ് (Sialia currucoides) (Mountain bluebird) ഏകദേശം 30 ഗ്രാം (1.1 oz) ഭാരമുള്ളതും 16–20 സെ.മീ (0.52–0.66 അടി) നീളമുള്ളതും ആയ ഒരു ഇടത്തരം പക്ഷിയാണ്. പ്രായപൂർത്തിയായ ആൺപക്ഷികൾക്ക് നേർത്ത ചുണ്ടുകളും ശോഭയുള്ള ടർക്കോയ്‌സ്-നീലനിറവും കാണപ്പെടുന്നു. പ്രായപൂർത്തിയായ പെൺപക്ഷികൾക്ക് നീലനിറത്തിലുള്ള ചിറകുകളും വാലും, ചാരനിറത്തിലുള്ള മാറിടം, കിരീടം, തൊണ്ട, പുറം എന്നിവയും കാണപ്പെടുന്നു. ഐഡഹോയിലെയും നെവാഡയിലെയും സംസ്ഥാന പക്ഷിയാണിത്. 6 മുതൽ 10 വർഷം വരെ വനത്തിൽ ജീവിക്കുന്ന മിശ്രഭുക്കായ ഇവ ചിലന്തികൾ, വെട്ടുകിളികൾ, ഈച്ചകൾ, മറ്റ് പ്രാണികൾ, ചെറിയ പഴങ്ങൾ എന്നിവ ഭക്ഷിക്കുന്നു. കിഴക്കൻ പടിഞ്ഞാറൻ നീലപ്പക്ഷികളുടെ ബന്ധുവാണ് മൗണ്ടൻ ബ്ലൂബേർഡ്.
Remove ads
സമാന ഇനം
- Western bluebird (Sialia mexicana)
- Eastern bluebird (Sialia sialis)
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads