പർവ്വതാരോഹണം
From Wikipedia, the free encyclopedia
Remove ads
മലകൾ അല്ലെങ്കിൽ പർവ്വതങ്ങളുടെ മുകളിലേക്ക് നടന്നു കയറുന്നതിനെയാണ് മലകയറ്റം അല്ലെങ്കിൽ പർവ്വതാരോഹണം എന്ന് പറയുന്നത്. ആൽപിനിസം എന്ന പേരിലും ഇത് അറിയപ്പെടുന്നു.[2] പർവതാരോഹണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ, പരമ്പരാഗത ഔട്ട്‌ഡോർ ക്ലൈംബിംഗ്, സ്കീയിംഗ്, ഫെറാറ്റാസ് വഴിയുള്ള യാത്ര എന്നിവ ഉൾപ്പെടുന്നു.[3][4][5][6] ഇൻഡോർ ക്ലൈംബിംഗ്, സ്‌പോർട്ട് ക്ലൈംബിംഗ്, ബോൾഡറിംഗ് എന്നിവയും പർവതാരോഹണമായി ചിലർ കണക്കാക്കുന്നു.[7][8] മിക്ക കായിക ഇനങ്ങളിൽ നിന്നും വ്യത്യസ്തമായി, പർവ്വതാരോഹണത്തിന് വ്യാപകമായി ബാധകമായ ഔപചാരിക നിയമങ്ങളും ചട്ടങ്ങളും ഒന്നും ഇല്ല. പർവ്വതാരോഹകർ പർവ്വതങ്ങളിൽ കയറുമ്പോൾ വൈവിധ്യമാർന്ന സാങ്കേതികതകളും തത്ത്വചിന്തകളും പാലിക്കുന്നു.[8][9] നിരവധി പ്രാദേശിക ആൽപൈൻ ക്ലബ്ബുകൾ പർവതാരോഹകരെ വിഭവങ്ങളും സാമൂഹിക പ്രവർത്തനങ്ങളും ഹോസ്റ്റുചെയ്യുന്നതിലൂടെ പിന്തുണയ്ക്കുന്നു. ആൽപൈൻ ക്ലബ്ബുകളിൽ ഇൻ്റർനാഷണൽ ക്ലൈമ്പിങ്ങ് ആൻ്റ് മൗണ്ടനറിങ്ങ് ഫെഡറേഷൻ (UIAA) ആണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗീകരിച്ചിട്ടുള്ള പർവ്വതാരോഹക സംഘടന.[10]


Remove ads
ചരിത്രം
ആദ്യകാല പർവതാരോഹണം
ചരിത്രാതീതകാലം മുതൽ മനുഷ്യർ പർവതങ്ങളിൽ കയറുുന്നണ്ട്. ബിസി നാലാം സഹസ്രാബ്ദത്തിൽ ജീവിച്ചിരുന്ന ഊറ്റ്സിയുടെ അവശിഷ്ടങ്ങൾ എറ്റ്സ്റ്റൽ ആൽപ്‌സിലെ ഹിമാനികളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.[11] എന്നിരുന്നാലും, ആദ്യകാലത്ത് ആളുകൾ ഏറ്റവും ഉയർന്ന പർവതങ്ങൾ അധികം സന്ദർശിക്കാറുണ്ടായിരുന്നില്ല, അവ പലപ്പോഴും അമാനുഷിക അല്ലെങ്കിൽ മതപരമായ ആശയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.[12] പത്തൊൻപതാം നൂറ്റാണ്ടിൽ കായികരംഗത്തെ ഔപചാരിക വികസനത്തിന് മുമ്പ് ആളുകൾ മലകയറുന്നതിന്റെ നിരവധി രേഖപ്പെടുത്തിയ ഉദാഹരണങ്ങളുണ്ട്, എന്നിരുന്നാലും ഈ കഥകളിൽ പലതും ചിലപ്പോൾ സാങ്കൽപ്പികമോ ഇതിഹാസമോ ആയി കണക്കാക്കപ്പെടുന്നു.[8]
പ്രശസ്ത കവി പെട്രാർക്ക് അദ്ദേഹത്തിന്റെ എപ്പിസ്റ്റോള ഫാമിലിയേഴ്സിൽ 1336 ഏപ്രിൽ 26-ന് വെന്റോക്സ് പർവതം 1,912 മീ (6,273 അടി) കയറിയതിനെക്കുറിച്ച് വിവരിക്കുന്നു. ഇതിന് മാസിഡോണിലെ ഫിലിപ്പ് അഞ്ചാമന്റെ ഹീമോ പർവതാരോഹണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി അവകാശപ്പെടുന്നു.[13] [14]
പുരാതന കാലഘട്ടത്തിൽ, മലകയറ്റം എന്നത് പ്രായോഗികമോ പ്രതീകാത്മകമോ ആയ ഒരു പ്രവർത്തനമായിരുന്നു, ഇത് സാധാരണയായി സാമ്പത്തിക, രാഷ്ട്രീയ, മതപരമായ ആവശ്യങ്ങൾക്കായി നടത്തുന്നവയായിരുന്നു. പൊതുവായി ഉദ്ധരിച്ച ഒരു ഉദാഹരണം ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥനും ഡൊംജൂലിയന്റെയും ബ്യൂപ്രെയുടെയും പ്രഭു അന്റോയ്ൻ ഡി വില്ലെയുടെെയും 1492 മോണ്ട് ഐഗ്വില്ലെ 2,085 മീ (6,841 അടി) കയറ്റം ആണ്.[14]
സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള 16-ആം നൂറ്റാണ്ടിന്റെ മധ്യത്തിലെ വൈദ്യനും സസ്യശാസ്ത്രജ്ഞനും പ്രകൃതിശാസ്ത്രജ്ഞനുമായ കോൺറാഡ് ഗെസ്‌നർ, കേവല സന്തോഷത്തിനായി കാൽനടയാത്രനടത്തി മലകയറിയ ആദ്യത്തെ വ്യക്തിയാണ്.[15] ആൻഡീസ് പർവതനിരകളിൽ, വളരെ ഉയർന്ന കൊടുമുടികളിൽ, ഏകദേശം 1400-കളുടെ അവസാനത്തിലും 1500-കളുടെ തുടക്കത്തിലും ഇൻകാകൾ നിരവധി തവണ കയറിയിട്ടുണ്ട്. അവർ കയറിയതായി അറിയപ്പെടുന്ന ഏറ്റവും ഉയർന്ന പർവ്വതം 6739 മീറ്റർ ഉയരമുള്ള വോൾക്കൻ ലുല്ലില്ലാക്കോ കൊടുമുടിയാണ്.[16]
ജ്ഞാനോദയവും ആൽപിനിസത്തിന്റെ സുവർണ്ണ കാലഘട്ടവും
ജ്ഞാനോദയ കാലത്തും കാൽപനിക കാലത്തും ഉയർന്ന പർവതങ്ങളോടുള്ള മനോഭാവത്തിൽ മാറ്റങ്ങളുണ്ടായി. 1757 മുതൽ സ്വിസ് ശാസ്ത്രജ്ഞനായ ഹൊറേസ്-ബെനഡിക്റ്റ് ഡി സോസൂർ ഫ്രാൻസിലെ മോണ്ട് ബ്ലാങ്ക് കീഴടക്കാൻ ശ്രമിച്ച് നിരവധി തവണ പരാജയപ്പെട്ടു. ഈ മലകയറാൻ കഴിയുന്ന ഏതൊരാൾക്കും അദ്ദേഹം ഒരു സമ്മാനം വാഗ്ദാനം ചെയ്തു, 1786 ൽ ഈ സമ്മാനം ജാക്ക് ബൽമത്തും മൈക്കൽ-ഗബ്രിയേൽ പാക്കാർഡും കരസ്തമാക്കി. മലകയറ്റത്തിന്റെ ചരിത്രത്തിലെ ഒരു എപോക്കൽ സംഭവമായിട്ടാണ് ഈ മലകയറ്റം കണക്കാക്കപ്പെടുന്നത്.[12] [14]
19 ആം നൂറ്റാണ്ടോടെ, പല ആൽപൈൻ കൊടുമുടികളും മനുഷ്യർ കീഴടക്കി.[12] 1808-ൽ, മോണ്ട് ബ്ലാങ്കിൽ കയറിയ ആദ്യത്തെ വനിതയായി മാരി പാരഡിസ് മാറി. [17]
യുകെയിൽ ഒരു കായിക വിനോദമെന്ന നിലയിൽ പർവതാരോഹണത്തിന്റെ തുടക്കം 1854-ൽ ഇംഗ്ലീഷ് പർവതാരോഹകനായ സർ ആൽഫ്രഡ് വിൽസ് വെറ്റർഹോൺ കീഴടക്കിയത് മുതലാണ്. അദ്ദേഹം ബ്രിട്ടനിൽ പർവതാരോഹണം ഫാഷനാക്കി മാറ്റി. ഇത് ആൽപിനിസത്തിന്റെ സുവർണ്ണകാലം എന്നറിയപ്പെട്ടു. ആദ്യത്തെ പർവതാരോഹണ ക്ലബ് - ആൽപൈൻ ക്ലബ് - 1857 ൽ സ്ഥാപിതമായി.[18][19]
"സുവർണ്ണ കാലഘട്ടത്തിന്റെ" ആദ്യ വർഷങ്ങളിൽ, കായിക വിനോദങ്ങളും ശാസ്ത്രപരമായ കാര്യങ്ങളും ഇടകലർന്നിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ, ലണ്ടൻ ആസ്ഥാനമായുള്ള ആൽപൈൻ ക്ലബിലും ആൽപൈൻ പർവതാരോഹണത്തിലും കായികതാരങ്ങൾ ആധിപത്യം സ്ഥാപിച്ചതോടെ അത് കൂടുതൽ മത്സരാധിഷ്ഠിതമായി മാറി.[20] ആൽപൈൻ ക്ലബ്ബിന്റെ ആദ്യ പ്രസിഡന്റായ ജോൺ ബോൾ, പതിറ്റാണ്ടുകളായി പോൾ ഗ്രോഹ്മാൻ, ആഞ്ചലോ ഡിബോണ തുടങ്ങിയ പർവതാരോഹകരുടെ ശ്രദ്ധാകേന്ദ്രമായിരുന്ന ഡോളോമൈറ്റുകളുടെ കണ്ടുപിടുത്തക്കാരനായി കണക്കാക്കപ്പെടുന്നു.[21] അക്കാലത്ത്, എഡൽവീസ് എന്ന ചെടി ആൽപിനിസ്റ്റുകളുടെയും പർവതാരോഹകരുടെയും പ്രതീകമായി മാറി.[22][23]
ലോകമെമ്പാടുമുള്ള വിപുലീകരണം
പത്തൊൻപതാം നൂറ്റാണ്ടിൽ പർവതാരോഹണത്തിന്റെ കേന്ദ്രം ആൽപ്‌സിനപ്പുറത്തുള്ള പർവതങ്ങളിലേക്ക് തിരിഞ്ഞു, ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പർവതാരോഹണം കൂടുതൽ അന്തർദ്ദേശീയ പ്രചാരം നേടി.
1897 ൽ അലാസ്ക - യൂക്കോൺ അതിർത്തിയിലെ സെന്റ് ഏലിയാസ് പർവ്വതം (18,008 അടി (5,489 മീ)) അബ്രുസി ഡ്യൂക്കും പാർട്ടിയും ചേർന്നു കീഴടക്കി.[24] ആഫ്രിക്കയിലെ കിളിമഞ്ചാരോ കൊടുമുടി 1889 ൽ ഓസ്ട്രിയൻ പർവതാരോഹകനായ ലുഡ്‌വിഗ് പർട്ട്‌ഷെല്ലറും ജർമ്മൻ ജിയോളജിസ്റ്റ് ഹാൻസ് മേയറും ചേർന്ന് കീഴടക്കി. മൗണ്ട് കെനിയ പർവതത്തിലേക്ക് 1899 ൽ ഹാൽഫോർഡ് മക്കിന്ദർ കയറി.[25]
ഹിമാലയം
ഏറ്റവും വലിയതും എന്നാൽ അവസാനം കീഴടക്കപ്പെട്ടതുമായ പർവതനിര മധ്യേഷ്യയിലെ ഹിമാലയമായിരുന്നു. സൈനിക, തന്ത്രപരമായ കാരണങ്ങളാൽ ബ്രിട്ടീഷ് സാമ്രാജ്യം അവിടെ ആദ്യം സർവേ നടത്തിയിരുന്നു. 1892-ൽ സർ വില്യം മാർട്ടിൻ കോൺവേ കാരക്കോറം ഹിമാലയം പര്യവേക്ഷണം ചെയ്തു, 23,000 അടി (7,000 മീ) കൊടുമുടിയിലെത്തി. 1895-ൽ ആൽബർട്ട് എഫ്. മമ്മേരി നംഗ പർവതം കീഴടക്കാൻ ശ്രമിക്കുന്നതിനിടെ മരിച്ചു. 1899-ൽ ഡഗ്ലസ് ഫ്രെഷ്ഫീൽഡ് സിക്കിമിലെ മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിലേക്ക് ഒരു യാത്ര നടത്തി.[26]
1899, 1903, 1906, 1908 എന്നീ വർഷങ്ങളിൽ അമേരിക്കൻ പർവതാരോഹക ശ്രീമതി. ഫാനി ബുള്ളക്ക് വർക്ക്മാൻ (ആദ്യത്തെ പ്രൊഫഷണൽ വനിതാ പർവതാരോഹകരിൽ ഒരാൾ) ഹിമാലയം കയറി, നൺ കുൻ കൊടുമുടികളിലൊന്ന് (23,300 അടി (7,100 മീ)) കീഴടക്കി. നിരവധി ഗൂർഖാ ശിപായിമാരെ വിദഗ്ദ്ധരായ പർവതാരോഹകരായി ചാൾസ് ഗ്രാൻവില്ലെ ബ്രൂസ് പരിശീലിപ്പിച്ചു പര്യവേക്ഷണം നടത്തി. [26]
1902-ൽ ഇംഗ്ലീഷ് പർവതാരോഹകനായ ഓസ്കാർ എക്കൻസ്റ്റൈന്റെയും ഇംഗ്ലീഷ് ഒക്കുലിസ്റ്റ് അലിസ്റ്റർ ക്രോലിയുടെയും നേതൃത്വത്തിൽ എക്കൻസ്റ്റൈൻ-ക്രോളി പര്യവേഷണം, ആദ്യമായി കെ2 അളക്കാൻ ശ്രമിച്ചു. അവർ 22,000 അടി (6,700 മീ) എത്തിയെങ്കിലും കാലാവസ്ഥയും മറ്റ് അപകടങ്ങളും കാരണം പര്യവേക്ഷണം പൂർത്തിയാക്കതെ തിരിച്ചുവന്നു. 1905- ൽ ക്രൌലി ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പർവ്വതമായ കാഞ്ചൻജംഗയിലേക്ക് ആദ്യത്തെ യാത്ര നയിച്ചു.[26]
പുതിയ ഉപകരണങ്ങളും കയറുന്ന രീതികളും വികസിപ്പിക്കുന്നതിൽ എക്കൻസ്റ്റൈൻ ഒരു വിദഗ്ദനായിരുന്നു. ഒറ്റ കൈകൊണ്ട് ഉപയോഗിക്കാവുന്ന ഹ്രസ്വമായ ഐസ് ആക്സുകൾ അദ്ദേഹം ഉപയോഗിച്ചുതുടങ്ങി, അതേപോലെ അദ്ദേഹം ആധുനിക ക്രാമ്പണുകൾ രൂപകൽപ്പന ചെയ്യുകയും കയറുന്ന ബൂട്ടിനായി ഉപയോഗിക്കുന്ന നെയിൽ പാറ്റേണുകൾ മെച്ചപ്പെടുത്തുകയും ചെയ്തു.[27]
1950 ൽ, മൌറിസ് ഹെർസോഗും ലൂയിസ് ലാചെനലും ചേർന്ന് അന്നപൂർണ്ണ കയറി. 1920 കളിൽ ബ്രിട്ടീഷുകാർ നടത്തിയ നിരവധി ശ്രമങ്ങൾക്ക് ശേഷം 1953 ൽ എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കി. 1922 ലെ പര്യവേഷണം 8,320 മീറ്റർ (27,300 അടി) വരെ എത്തിയിരുന്നു. 1924 ലെ പര്യവേഷണത്തിൽ ഉയരത്തിൽ മറ്റൊരു റെക്കോർഡ് നേടിയെങ്കിലും അവസാന ശ്രമത്തിൽ ജോർജ്ജ് മാലറിയും ആൻഡ്രൂ ഇർവിനും അപ്രത്യക്ഷമായപ്പോൾ പ്ര്യവേക്ഷണം അവസാനിപ്പിച്ചു. 1953 മെയ് 29 ന് നേപ്പാളിലെ തെക്ക് ഭാഗത്ത് നിന്ന് സർ എഡ്മണ്ട് ഹിലരിയും ടെൻസിംഗ് നോർഗെയും എവറസ്റ്റിന്റെ മുകളിലെത്തി.[26]
ഏതാനും മാസങ്ങൾക്കുശേഷം, ഹെർമൻ ബുൽ നംഗ പർവ്വതത്തിലേക്ക് (8,125m) ആദ്യ മലകയറ്റം നടത്തി, 1953-ലെ ജർമ്മൻ-ഓസ്ട്രിയൻ നംഗ പർവ്വത പര്യവേഷണത്തിൽ, ഒരു ഉപരോധ ശൈലിയിലുള്ള പര്യവേഷണം അവസാനമായി 1,300 മീറ്റർ ഒറ്റയ്ക്ക് നടന്നു, മയക്കുമരുന്നിന്റെ സ്വാധീനത്തിൽ: പെർവിറ്റിൻ (രണ്ടാം ലോകമഹായുദ്ധസമയത്ത് സൈനികർ ഉപയോഗിച്ച ഉത്തേജക മെത്താംഫെറ്റാമൈനെ അടിസ്ഥാനമാക്കി), കൊക്ക ഇലകളിൽ നിന്നുള്ള പാഡുറ്റിനും ചായയും. കെ2 (8,611 m), ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി, 1954-ൽ ലിനോ ലാസെഡെല്ലിയും അച്ചിൽ കോംപഗ്നോണിയും ചേർന്ന് ആദ്യമായി സ്കെയിൽ ചെയ്തു. 1964-ൽ, കീഴടക്കിയ ശിഷപാങ്മ (8,013) ആയിരുന്നു 8,000 മീറ്ററിൽ കൂടുതൽ ഉയരമുള്ള കൊടുമുടികളിൽ ഏറ്റവും ചെറുതും ഏറ്റവും അവസാനമായി കീഴടക്കിയതും.[26] 1986 വരെ എട്ടായിരത്തിന് മുകളിൽ ഉള്ള എല്ലാ കൊടുമുടിയും കയറുന്ന ആദ്യ വ്യക്തിയായിരുന്നു ഡോളോമൈറ്റ്സിൽ നിന്നുള്ള റെയിൻഹോൾഡ് മെസ്നർ.[28] 1978-ൽ പീറ്റർ ഹേബലറുമായി ചേർന്ന്, അദ്ദേഹം സപ്ലിമെന്ററി ഓക്സിജൻ ഇല്ലാതെ എവറസ്റ്റ് കീഴടക്കിയ ആദ്യ മനുഷ്യൻ ആയി.[29][30]
Remove ads
സംഘടന
പ്രവർത്തനങ്ങൾ
കായികവുമായി ബന്ധപ്പെട്ട വ്യത്യസ്ത പ്രവർത്തനങ്ങളുണ്ട്.
- ഒരു പ്രത്യേക പർവതത്തെയും കയറാനുള്ള വഴിയെയും തിരിച്ചറിയുക, ഉചിതമായ രീതിയിൽ പദ്ധതി നടപ്പിലാക്കുക എന്നിവയാണ് പരമ്പരാഗത പർവതാരോഹണം. എയ്ഡ് ക്ലൈംബിംഗ്, ഫ്രീ ക്ലൈംബിംഗ്, ഹിമാനികളിലും സമാന ഭൂപ്രദേശങ്ങളിലും ഐസ് ആക്സ്, ക്രാമ്പൺസ് എന്നിവയുടെ ഉപയോഗവുമായി ഈ പ്രവർത്തനം ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു.
- സാധാരണ മലനിരകളിലെ സ്കീയിംഗിനെ സ്കീ പർവതാരോഹണം എന്ന് പറയുന്നു. പരമ്പരാഗത പർവതാരോഹണത്തിൽ നിന്ന് വ്യത്യസ്തമായി, റൂട്ടുകൾ കൃത്യമായി നിർവചിക്കപ്പെട്ടിട്ടില്ല, മാത്രമല്ല ഏറ്റവും മുകളിൽ എത്തുക എന്നത് ഇതിൽ പ്രധാന ലക്ഷ്യമായിരിക്കില്ല.
- ആൽപ്സിന്റെ 4000 മീറ്റർ കൊടുമുടികൾ പോലുള്ള ശ്രദ്ധേയമായ പർവതങ്ങളുടെ പട്ടികയിലുള്ള കൊടുമുടികൾ കയറുന്നതാണ് പീക്ക് ബാഗിംഗ്.
- ഫെറാറ്റാസ് വഴി കയറുക എന്ന് പറയുന്നത്, വളരെ അറിയപ്പെടുന്ന ഭൂപ്രദേശങ്ങളിൽ ഗോവണി പോലുള്ള പാതകളിലൂടെ സഞ്ചരിക്കുന്നതാണ്.
നിയമങ്ങളും ഭരണവും
മലകയറ്റത്തിന് ഔപചാരിക നിയമങ്ങൾ ഇല്ല; സൈദ്ധാന്തികമായി, ഏതൊരു വ്യക്തിക്കും ഒരു പർവതത്തിൽ കയറാം, സ്വയം പർവതാരോഹകൻ എന്ന് വിളിക്കാം. പ്രായോഗികമായി, പർവതപ്രദേശങ്ങളിലെ സാങ്കേതിക വൈദഗ്ധ്യത്തിന്റെ സുരക്ഷിത ഉപയോഗത്തിലൂടെയാണ് കായിക വിനോദം നിർവചിച്ചിരിക്കുന്നത്. പർവതങ്ങൾ കയറാൻ ആളുകളെ സഹായിക്കുന്നതിന് വൈവിധ്യമാർന്ന സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്, അത് പർവ്വതാരോഹികൾക്കിടയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.[31][32]
നിർവ്വചിക്കപ്പെട്ട നിയമങ്ങളുടെ അഭാവവും മത്സരാതീതമായ സ്വഭാവവും ഉണ്ടായിരുന്നിട്ടും, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഒരു പ്രമുഖ അന്താരാഷ്ട്ര കായിക ഫെഡറേഷനായ യുഐഎഎ യും നിരവധി ദേശീയ ആൽപൈൻ ക്ലബ്ബുകളെ അതിന്റെ അംഗങ്ങളായി കണക്കാക്കുന്നു. യുഐഎഎയുമായി ബന്ധമില്ലാത്ത നിരവധി ശ്രദ്ധേയമായ പർവതാരോഹണ/ആൽപൈൻ ക്ലബ്ബുകളുണ്ട്, ഉദാഹരണത്തിന്, ദി മൗണ്ടനിയേഴ്‌സ്, ഫ്രഞ്ച് ഫെഡറേഷൻ ഓഫ് മൗണ്ടനീയറിംഗ് ആൻഡ് ക്ലൈംബിംഗ് എന്നിവ.
പൈലറ്റ് ഡി ഓർ ആണ് പർവതാരോഹണത്തിലെ പ്രധാന പുരസ്കാരം.[33] പർവതാരോഹണത്തിന് "ലോക ചാമ്പ്യൻഷിപ്പുകൾ" അല്ലെങ്കിൽ സമാനമായ മറ്റ് മത്സരങ്ങൾ ഇല്ല.
Remove ads
ഭൂപ്രദേശവും സാങ്കേതികതകളും
ലൊക്കേഷൻ, സീസൺ, ഒരു പർവതാരോഹകൻ കയറാൻ തിരഞ്ഞെടുക്കുന്ന പ്രത്യേക റൂട്ട് എന്നിവയെ ആശ്രയിച്ച് പർവതാരോഹണ സാങ്കേതികതകൾ വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. നിരപ്പായ പ്രദേശങ്ങൾ, പാറ, മൂടൽമഞ്ഞ്, ഐസ് എന്നിങ്ങനെ എല്ലാത്തരം ഭൂപ്രദേശങ്ങളിലും കയറാൻ പർവതാരോഹകർ പരിശീലിക്കുന്നു. ഓരോ തരം ഭൂപ്രദേശവും അതിന്റേതായ അപകടങ്ങൾ നിറഞ്ഞതാണ്. പർവതാരോഹകർക്ക് അവരുടെ ജോലികൾ പൂർത്തിയാക്കാൻ ആവശ്യമായ ഭക്ഷണം, വെള്ളം, വിവരങ്ങൾ, ഉപകരണങ്ങൾ, ശക്തി എന്നിവ ഉണ്ടായിരിക്കണം.
വാക്ക്-അപ്പ് ഭൂപ്രദേശം
സാങ്കേതിക ഉപകരണങ്ങളൊന്നും ആവശ്യമില്ലാത്ത ഭൂപ്രദേശത്തെ വിവരിക്കാൻ "വാക്ക്-അപ്പ്" അല്ലെങ്കിൽ "ട്രെക്ക്" എന്ന പദം ഉപയോഗിക്കുന്നു.[34] ഈ ഭൂപ്രദേശത്തിലൂടെ സഞ്ചരിക്കാൻ, പർവതാരോഹകർ ദീർഘദൂരം കാൽനടയാത്ര നടത്തുന്നു. ഒരു കാൽനടയാത്ര പൂർത്തിയാക്കാൻ മതിയായ ശാരീരിക ക്ഷമതയും ഭൂപ്രദേശവുമായി പരിചയവും ആവശ്യമാണ്; പർവതാരോഹണത്തിന്റെ എല്ലാ മേഖലകളിലും വിജയിക്കാനുള്ള ഒരു മുൻവ്യവസ്ഥ കൂടിയാണിത്.
പാറ
ആൽപൈൻ റോക്ക് ക്ലൈംബിംഗിൽ പാറയിൽ നങ്കൂരമിടാനുള്ള കഴിവ് ഉൾപ്പെടെയുള്ള സാങ്കേതിക വൈദഗ്ധ്യം ആവശ്യമാണ്. ചില സന്ദർഭങ്ങളിൽ, മലകയറ്റക്കാർക്ക് മുകളിൽ എത്താൻ ഒന്നിലധികം പാറകൾ കയറേണ്ടി വന്നേക്കാം. ലീഡർ എന്ന് വിളിക്കപ്പെടുന്ന ആദ്യത്തെ പർവതാരോഹകൻ പാറയുടെ ഒരു ബിന്ദുവിൽ എത്തുകയും പിന്നീട് ഒരു ആങ്കർ നിർമ്മിക്കുകയും ചെയ്യും, അത് തുടർന്നുള്ള പർവതാരോഹകരെ കയറ്റം സുരക്ഷിതമാക്കും. ഒരു മരത്തിനോ പാറക്കല്ലിനുചുറ്റും കെട്ടിയോ ക്യാമുകളും നട്ടുകളും പോലുള്ള സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിച്ചോ ആങ്കറുകൾ നിർമ്മിക്കാൻ കഴിയും.
ഒരിക്കൽ നങ്കൂരം ഉറപ്പിച്ചാൽ, താഴെ നിന്ന് മുകളിലേക്ക് വരുന്ന പർവതാരോഹകനെ ലീഡർ താങ്ങും. പിന്തുടരുന്നയാൾ മുകളിൽ എത്തിക്കഴിഞ്ഞാൽ, നേതാവ് പലപ്പോഴും ആവശ്യമായ എല്ലാ സംരക്ഷണ ഉപകരണങ്ങളും (റാക്ക് എന്നറിയപ്പെടുന്നു) അനുയായിക്ക് കൈമാറും. പിന്തുടരുന്നയാൾ ലീഡർ ആകുകയും അടുത്ത പിച്ചിൽ കയറുകയും ചെയ്യും. മലകയറ്റക്കാർ ഒന്നുകിൽ മുകളിൽ എത്തുന്നതുവരെ അല്ലെങ്കിൽ വ്യത്യസ്ത ഭൂപ്രദേശത്തേക്ക് കടക്കുന്നത് വരെ ഈ പ്രക്രിയ തുടരും.[9]
അങ്ങേയറ്റം ലംബമായ പാറകൾക്കായി, അല്ലെങ്കിൽ ചില ലോജിസ്റ്റിക് വെല്ലുവിളികളെ തരണം ചെയ്യാൻ, മലകയറ്റക്കാർ എയിഡ് ക്ലൈംബിംഗ് ടെക്നിക്കുകൾ ഉപയോഗിക്കാം. പർവതാരോഹകനെ സ്വയം പാറയിലേക്ക് ഗോവണി, ഫിക്സഡ് ലൈനുകൾ, അസന്റർ തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗം ഇതിൽ ഉൾപ്പെടുന്നു.[9]
ആൽപൈൻ ക്ലൈംബിംഗിൽ, പർവതാരോഹകർ ഹിമാനികൾ പാറകൾ ഐസ് എന്നിങ്ങനെ പലതരം ഭൂപ്രദേശങ്ങളെ അഭിമുഖീകരിക്കുന്നത് സാധാരണമാണ്.
മഞ്ഞും ഐസും

മഞ്ഞുപാളികൾക്ക് മുകളിലൂടെ പർവതാരോഹകർക്ക് കാൽനടയായി മുന്നേറാൻ കഴിയും, എന്നിരുന്നാലും മഞ്ഞ്, ഐസ് എന്നിവയ്ക്ക് മുകളിലൂടെ കാര്യക്ഷമമായും സുരക്ഷിതമായും സഞ്ചരിക്കാൻ പലപ്പോഴും ക്രാമ്പോണുകൾ ആവശ്യമാണ്. ഒരു പർവതാരോഹകന്റെ ബൂട്ടിന്റെ അടിയിൽ ഘടിപ്പിക്കുന്ന ക്രാമ്പണുകൾ കഠിനമായ മഞ്ഞിലും ഐസിലും അധിക ട്രാക്ഷൻ നൽകുന്നു. അയഞ്ഞ മഞ്ഞിൽ, ക്രാമ്പോണുകൾക്ക് പകരം സ്നോഷൂകൾ അല്ലെങ്കിൽ സ്കീസുകൾ തിരഞ്ഞെടുക്കാം. ആൽപൈൻ സ്കീയിംഗ് മുതൽ പർവതത്തിൽ കയറുകയോ ഇറങ്ങുകയോ ചെയ്യുന്നതിനുള്ള വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് സ്‌കൈ മൌണ്ടനെയറിങ് എന്ന് വിളിക്കപ്പെടുന്ന കായിക വിനോദത്തിന്റെ ഒരു രൂപമാണ്.
കുത്തനെയുള്ള മഞ്ഞ് ചരിവുകളിൽ സുരക്ഷിതമായി കയറുന്നതിനും ഇറങ്ങുന്നതിനും ഐസ് ആക്സും ഫ്രഞ്ച് ടെക്നിക്, ജർമ്മൻ ടെക്നിക് എന്നിവ പോലെ കഴിഞ്ഞ നൂറ്റാണ്ടിൽ വികസിപ്പിച്ചെടുത്ത വ്യത്യസ്തമായ ഫുട്ട്വർക്ക് ടെക്നിക്കുകളും ആവശ്യമാണ്. എല്ലാവരെയും ഒരു കയർ ഉപയോഗിച്ച് ഘടിപ്പിച്ച് ഒരു ടീം രൂപീകരിച്ചേക്കാം. തുടർന്ന് ആങ്കറുകളിൽ കയർ ഘടിപ്പിച്ച് ടീം മുഴുവനായി സുരക്ഷിതരാകുന്നു. എന്നിരുന്നാലും ഈ ആങ്കറുകൾ ചിലപ്പോൾ അപകടമുണ്ടാകാം.
കയറുന്നവർ ഒരു റോപ്പ് ടീം രൂപീകരിക്കുന്നത് എല്ലായ്പ്പോഴും നല്ലതല്ല, കാരണം ഒരാൾ വീണാൽ അത് മുഴുവൻ ടീമിനെയും അപകടത്തിലാക്കും. എന്നിരുന്നാലും, വ്യക്തിഗതവും സുരക്ഷിതമല്ലാത്തതുമായ യാത്രയുടെ അപകടസാധ്യതകൾ പലപ്പോഴും ഇതിലും വളരെ വലുതാണ്, ഗ്രൂപ്പുകൾക്ക് ഒരു റോപ്പ് ടീം രൂപീകരിക്കുകയല്ലാതെ മറ്റ് മാർഗമില്ല.
ഉദാഹരണത്തിന്, ഹിമാനികൾക്കു മുകളിലൂടെ സഞ്ചരിക്കുമ്പോൾ, കയറില്ലാത്ത ഒരു പർവതാരോഹകൻ വിള്ളലുകളിൽ വീണ് അപകടമുണ്ടാകാം. മഞ്ഞ് വീഴ്ചയിൽ മുകളിൽ ഒരു സ്നോബ്രിഡ്ജ് രൂപപ്പെടുന്നതിനാൽ ഈ ഭീമാകാരമായ വിള്ളലുകൾ എല്ലായ്പ്പോഴും ദൃശ്യമാകില്ല. ചില സമയങ്ങളിൽ സ്നോ ബ്രിഡ്ജുകൾ കുറച്ച് ഇഞ്ചുകൾ മാത്രം കനമുള്ളതാവാം, ആളുകൾ അവയ്ക്ക് മുകളിലൂടെ നടക്കുമ്പോൾ അവ തകർന്നേക്കാം. ഒരു പർവതാരോഹകൻ വീഴുകയാണെങ്കിൽ, ഒരു കയറുകൊണ്ട് സംരക്ഷിക്കപ്പെടുന്നത് പരിക്കിന്റെയോ മരണത്തിന്റെയോ സാധ്യതയെ വളരെയധികം കുറയ്ക്കുന്നു. റോപ്പ് ടീമിലെ മറ്റ് അംഗങ്ങൾക്ക് വിള്ളലിൽ നിന്ന് വീണ മലകയറ്റക്കാരനെ പുറത്തെടുക്കാൻ എളുപ്പത്തിൽ കഴിയും.
അങ്ങേയറ്റം വഴുവഴുപ്പുള്ളതോ കുത്തനെയുള്ളതോ ആയ മഞ്ഞ്, ഐസ്, മിക്സഡ് റോക്ക് ആൻഡ് ഐസ് ഭൂപ്രദേശങ്ങളിൽ കയറുന്നവർ ഐസ് ക്ലൈംബിംഗ് അല്ലെങ്കിൽ മിക്സഡ് ക്ലൈംബിംഗ് എന്ന് വിളിക്കുന്ന കൂടുതൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കണം. മിശ്രിത ഭൂപ്രദേശത്ത് നങ്കൂരമിടാനുള്ള പരമ്പരാഗത റോക്ക് ക്ലൈംബിംഗ് ഉപകരണങ്ങളും, ഐസ് സ്ക്രൂകൾ, ഐസ് പിക്കുകൾ എന്നിവ പോലുള്ള പ്രത്യേക ഉപകരണങ്ങളും മലകയറ്റക്കാരെ ഇതിൽ സഹായിക്കുന്നു. ഒരു ടീമിലെ മുഴുവൻ ആളുകളും ഒരുമിച്ച് കയറുന്നതിന് പകരം രണ്ട് ഗ്രൂപ്പുകളായി കയറുന്നു. കൂടുതൽ സുരക്ഷിതത്വമുള്ള ഈ വിദ്യയെ സിമുൽ-ക്ലൈംബിംഗ് അല്ലെങ്കിൽ റണ്ണിംഗ് ബെലേ എന്ന് വിളിക്കുന്നു, ചിലപ്പോൾ ഐസിലും ഇത് ഉപയോഗിക്കുന്നു, എന്നിരുന്നാലും താഴ്ന്ന ടീം അംഗങ്ങളുടെ മേൽ സ്ഥാനഭ്രംശം സംഭവിച്ച ഐസ് വീഴാനുള്ള സാധ്യത ഐസിൽ അതിന്റെ ഉപയോഗത്തെ പരിമിതപ്പെടുത്തുന്നു.
Remove ads
ഷെൽറ്റർ
സാഹചര്യങ്ങളെ ആശ്രയിച്ച് മലകയറ്റക്കാർ വ്യത്യസ്തമായ ഷെൽറ്ററുകൾ ഉപയോഗിക്കുന്നു. പർവതനിരകളിലെ കാലാവസ്ഥ പ്രവചനാതീതമായേക്കാം എന്നതിനാൽ, പർവതാരോഹകരുടെ സുരക്ഷയുടെ വളരെ പ്രധാനപ്പെട്ട വശമാണ് ഷെൽറ്റർ. ഉയരമുള്ള പർവതങ്ങൾക്ക് നിരവധി ദിവസത്തെ ക്യാമ്പിംഗ് ആവശ്യമായി വന്നേക്കാം.[32]
ഒരു ദിവസത്തിൽ താഴെ നീളുന്ന ചെറിയ യാത്രകൾക്ക് പൊതുവെ ഷെൽറ്ററുകൾ ആവശ്യമില്ല, എന്നിരുന്നാലും സുരക്ഷയ്ക്കായി, മിക്ക പർവതാരോഹകരും ലൈറ്റ് ബിവൗക് സാക്ക് പോലെ ഒരു എമർജൻസി ഷെൽട്ടർ കൊണ്ടുപോകും.[32]
ക്യാമ്പിംഗ്
ക്യാമ്പിംഗിന് ഉപയോഗിക്കുന്ന സാധാരണ ഷെൽട്ടറുകളിൽ ടെന്റുകളും ബിവൗക്ക് സാക്കുകളും ഉൾപ്പെടുന്നു. സംരക്ഷണം നൽകാനുള്ള ഈ ഷെൽട്ടറുകളുടെ കഴിവ് അവയുടെ രൂപകൽപ്പനയെ ആശ്രയിച്ചിരിക്കുന്നു. തണുത്ത കാലാവസ്ഥയോ മഞ്ഞും ഐസും ഉള്ള പ്രദേശങ്ങളിൽ കയറുന്ന പർവതാരോഹകർ കൂടുതൽ ഹെവി-ഡ്യൂട്ടി ഷെൽട്ടറുകൾ ഉപയോഗിക്കും.[32]
ഒറ്റപ്പെട്ട വിദൂര സ്ഥലങ്ങളിലെ മല കയറ്റങ്ങളിൽ ഇടയിൽ പർവതാരോഹകർക്കായി "ബേസ് ക്യാമ്പ്" ഉണ്ടാകും. ബേസ് ക്യാമ്പുകൾ കഠിനമായ ഭൂപ്രദേശങ്ങളിൽ നിന്നും കാലാവസ്ഥയിൽ നിന്നും താരതമ്യേന സുരക്ഷിതമാണ്. ബേസ് ക്യാമ്പിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് കൊടുമുടിയിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ, ബേസ് ക്യാമ്പിന് മുകളിൽ അധിക ക്യാമ്പുകൾ ഉണ്ടായിരിക്കും. ജനപ്രിയ പർവതങ്ങൾക്ക്, ബേസ് ക്യാമ്പുകൾ ഒരു നിശ്ചിത സ്ഥലത്ത് ആയിരിക്കുകയും പ്രശസ്തമാവുകയും ചെയ്യാം. എവറസ്റ്റ് ബേസ് ക്യാമ്പുകളും ക്യാമ്പ് മുയറും ഏറ്റവും പ്രശസ്തമായ ബേസ് ക്യാമ്പുകളിൽ ഒന്നാണ്.
ഹട്ട്

ജനവാസ കേന്ദ്രത്തിന് അടുത്തുള്ള മലകൾ പോലെ, ചില സാഹചര്യങ്ങളിൽ ക്യാമ്പിംഗ് ഒരു നല്ല ഓപ്ഷനല്ല. ചില പ്രദേശങ്ങളിൽ പരിസ്ഥിതിയെക്കുറിച്ചുള്ള ഉത്കണ്ഠയോ ജനക്കൂട്ടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോ കാരണം ക്യാമ്പിംഗ് നിയമപരമായി നിരോധിച്ചേക്കാം. ക്യാമ്പിംഗിന് പകരമായി, പർവതാരോഹകർക്ക് മൌണ്ടെൻ ഹട്ട് തിരഞ്ഞെടുക്കാം.
യൂറോപ്യൻ ആൽപൈൻ പ്രദേശങ്ങളിൽ, പ്രത്യേകിച്ച്, മൌണ്ടെൻ ഹട്ട്കളുടെ ഒരു വലിയ ശൃംഖലയുണ്ട്. ഉയർന്ന പർവതങ്ങളിൽ ഉൾപ്പെടെ നിരവധി ഇടങ്ങളിൽ ഇത്തരം കുടിലുകൾ നിലവിലുണ്ട്. വലുപ്പത്തിലും ഗുണമേന്മയിലും വ്യത്യാസപ്പെടുന്നവയാണ് ഹട്ടുകൾ. അടിസ്ഥാന സൗകര്യങ്ങൾ മാത്രമേയുള്ളൂ എങ്കിലും, അവയുടെ സ്ഥാനങ്ങൾ കണക്കിലെടുക്കുമ്പോൾ, വിശ്രമം അനുവദിക്കുന്നതിലൂടെയും കൊണ്ടുപോകേണ്ട ഉപകരണങ്ങളുടെ ഭാരം കുറയ്ക്കുന്നതിലൂടെയും ഹട്ടുകൾ പർവ്വതാരോഹർക്ക് സുപ്രധാനമായ അഭയം പ്രദാനം ചെയ്യുന്നു. യൂറോപ്പിൽ, എല്ലാ ഹട്ടുകളും വേനൽക്കാലത്തും (ജൂൺ പകുതി മുതൽ സെപ്റ്റംബർ പകുതി വരെ) ചിലത് വസന്തകാലത്തും (മാർച്ച് പകുതി മുതൽ മെയ് പകുതി വരെ) ജീവനക്കാരെ നിയമിക്കും. മറ്റിടങ്ങളിൽ, മറ്റ് ഋതുക്കളിലും അവ തുറന്നേക്കാം. ഹട്ടുകൾക്ക് ആളില്ലാത്ത എപ്പോഴും തുറന്നിരിക്കുന്ന ഒരു ഭാഗം ഉണ്ടായിരിക്കാം, അതിനെ വിന്റർ ഹട്ട് എന്ന് വിളിക്കുന്നു.[35]
തുറന്നതും ആളുള്ളതുമായിരിക്കുമ്പോൾ, ഹട്ടുകളിൽ സാധാരണയായി മുഴുവൻ സമയ ജീവനക്കാർ ഉണ്ടാകും, എന്നാൽ ചിലതിൽ ആൽപൈൻ ക്ലബ്ബുകളിലെ അംഗങ്ങൾ സ്വമേധയാ ജോലി ചെയ്യുന്നു. യൂറോപ്പിൽ ഗാർഡിയൻ അല്ലെങ്കിൽ വാർഡൻ എന്ന് വിളിക്കപ്പെടുന്ന ഹട്ടുകളിലെ മാനേജർ, സാധാരണയായി പകൽ മാത്രം സന്ദർശിക്കുന്നവർക്കും രാത്രി താമസിക്കുന്നവർക്കും ലഘുഭക്ഷണവും ഭക്ഷണവും വിൽക്കും. ശുദ്ധജലം ഉൾപ്പെടെയുള്ള മിക്ക സാധനങ്ങളും ഹെലികോപ്റ്ററിൽ എത്തിക്കേണ്ടവയാണ്. ഗ്ലൂക്കോസ് അടിസ്ഥാനമാക്കിയുള്ള ലഘുഭക്ഷണങ്ങൾ (കാൻഡി ബാറുകൾ പോലുള്ളവ), കേക്കുകൾ, പേസ്ട്രി, വിവിധതരം ചൂടുള്ളതും തണുത്തതുമായ പാനീയങ്ങൾ (ബിയറും വൈനും ഉൾപ്പെടെ), വൈകുന്നേരങ്ങളിൽ ഉയർന്ന കാർബോഹൈഡ്രേറ്റ് ഡിന്നറുകൾ എന്നിവ ഹട്ടുകളിൽ ലഭ്യമാണ്. ചില ഹട്ടുകൾ സന്ദർശകർക്ക് അവരുടെ സ്വന്തം ഭക്ഷണവും പാചക ഉപകരണങ്ങളും കൊണ്ടുവരാനും നൽകിയിരിക്കുന്ന സൗകര്യങ്ങൾ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാനും അനുവദിക്കുന്നു. ഹട്ടുകളിൽ രാത്രി തങ്ങാനുള്ള ബുക്കിംഗ് നിർബന്ധമാണെന്ന് കരുതപ്പെടുന്നു, 100-ലധികം കിടക്കകളുള്ള ചില ജനപ്രിയ ഹട്ടുകൾ പോലും നല്ല കാലാവസ്ഥയിലും വാരാന്ത്യങ്ങളിലും നിറഞ്ഞിരിക്കുമെന്നതിനാൽ അത് അത്യന്താപേക്ഷിതമാണ്. മിക്ക ഹട്ടുകളും ടെലിഫോണിലൂടെ ബന്ധപ്പെടാം, മിക്കവരും പണമടയ്ക്കാനുള്ള മാർഗമായി ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കുന്നു.[35]
സ്നോ കേവ്
സാഹചര്യങ്ങൾ അനുവദിക്കുന്നിടത്ത്, പർവതത്തിൽ ഉയരത്തിൽ അഭയം പ്രാപിക്കാനുള്ള മറ്റൊരു മാർഗമാണ് മഞ്ഞുകൊണ്ട് നിർമ്മിച്ച ഗുഹകൾ ആയ സ്നോ കേവുകൾ. ചില മലകയറ്റക്കാർ വളരെ ഉയർന്ന ഉയരത്തിൽ ടെന്റുകൾ ഉപയോഗിക്കാറില്ല, കാരണം സ്നോ കേവുകൾ നിശബ്ദവും ടെന്റുകളേക്കാൾ ചൂട് കൂടിയതുമാണ്. കൂടാതെ അവ താരതമ്യേന എളുപ്പത്തിൽ നിർമ്മിക്കാൻ കഴിയും. ശരിയായി നിർമ്മിച്ച സ്നോ കേവിന്റെ താപനില പുറത്തെ താപനിലയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കൂടുതൽ ആയിരിക്കും. നാലടിയോളം മഞ്ഞുവീഴ്ചയുള്ള എവിടെ വേണമെങ്കിലും അവ നിർമ്മിക്കാം. നല്ല നിലവാരമുള്ള ബിവോക് ബാഗും അടച്ച സെൽ ഫോം സ്ലീപ്പിംഗ് മാറ്റും സ്നോ കേവുകളിലെ ചൂട് വർദ്ധിപ്പിക്കും. നന്നായി പ്രവർത്തിക്കുന്ന മറ്റൊരു ഷെൽട്ടർ ഒരു ക്വിൻസി ആണ്, അത് കഠിനമാക്കപ്പെട്ടതോ സിന്റർ ചെയ്തതോ ആയ (സാധാരണയായി ചവിട്ടുന്നതിലൂടെ) മഞ്ഞിന്റെ കൂമ്പാരത്തിൽ നിന്ന് നിർമ്മിക്കുന്നതാണ്. ചില പർവതാരോഹകർ ഇഗ്ലൂകൾ ഉപയോഗിക്കുന്നു, പക്ഷേ അവ നിർമ്മിക്കാൻ ബുദ്ധിമുട്ടാണ്, കൂടാതെ അവയ്ക്ക് പ്രത്യേക മഞ്ഞ് സാഹചര്യങ്ങൾ ആവശ്യമാണ്.[32]
Remove ads
അപകടങ്ങൾ
പർവതാരോഹകർ പലതരം അപകടങ്ങൾ അഭിമുഖീകരിക്കുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്ന അപകട ഘടകങ്ങളിൽ പ്രതികൂല കാലാവസ്ഥ, അപകടകരമായ ഭൂപ്രദേശം, മോശം ഉപകരണങ്ങൾ എന്നിവ ഉദാഹരണങ്ങൾ ആണ്. ഒരു മലകയറ്റക്കാരന്റെ മോശം തീരുമാനങ്ങൾ, മോശം ആസൂത്രണം, കഴിവുകളുടെ അഭാവം എന്നിവയും അപകട ഘടകങ്ങൾ ആണ്. [9]
പർവതാരോഹകർ അഭിമുഖീകരിക്കുന്ന അപകടങ്ങളിൽ പാറകൾ വീഴൽ, മഞ്ഞുവീഴ്ച, ഹിമപാതങ്ങൾ, മലകയറ്റക്കാരന്റെ വീഴൽ, മഞ്ഞുപാളികളിൽ നിന്ന് വീഴൽ, മഞ്ഞ് ചരിവുകളിൽ നിന്ന് വീഴൽ, വിള്ളലുകളിൽ വീഴൽ, ഉയരത്തിൽ നിന്നും കാലാവസ്ഥയിൽ നിന്നുമുള്ള അപകടങ്ങൾ എന്നിവ ഉൾപ്പെടുന്നു. [36]
ഉയരം
ദ്രുതഗതിയിലുള്ള കയറ്റം ആൾട്ടിറ്റ്യൂട് സിക്ക്നസ് എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. [37] ഉടൻ ഇറങ്ങുക എന്നതാണ് ഏറ്റവും നല്ല ചികിത്സ. ആൻഡീസിൽ, പരമ്പരാഗതമായി ആൾട്ടിറ്റ്യൂട് സിക്ക്നസ് ലക്ഷണങ്ങൾ ചികിത്സിക്കാൻ കൊക്ക ഇലകൾ ചവയ്ക്കുന്നു. [38]
കടുത്ത തലവേദന, ഉറക്ക പ്രശ്‌നങ്ങൾ, ഓക്കാനം, വിശപ്പില്ലായ്മ, ആലസ്യം, ശരീരവേദന എന്നിവയാണ് ആൾട്ടിറ്റ്യൂട് സിക്ക്നസിന്റെ സാധാരണ ലക്ഷണങ്ങൾ. ആൾട്ടിറ്റ്യൂട് സിക്ക്നസ്, ഹൈ ആൾട്ടിറ്റ്യൂഡ് സെറിബ്രൽ എഡിമ,അല്ലെങ്കിൽ ഹൈ ആൾട്ടിറ്റ്യൂഡ് പൾമണറി എഡിമ ആയി മാറിയേക്കാം, ഇവ രണ്ടും 24 മണിക്കൂറിനുള്ളിൽ മാരകമായേക്കാം. [36][37][39]
ഉയർന്ന പർവതങ്ങളിൽ, അന്തരീക്ഷമർദ്ദം കുറവാണ്, ഇതിനർത്ഥം ഓക്സിജൻ അളവ് കുറവാണെന്നാണ്. [36] ആൾട്ടിറ്റ്യൂട് സിക്ക്നസിന്റെ അടിസ്ഥാന കാരണം ഇതാണ്. മുമ്പ് ഉയർന്ന ഉയരത്തിൽ പോയിട്ടുള്ള പർവതാരോഹകർക്ക് പോലും ഇത് സംഭവിക്കാം. [40] പൊതുവായി പറഞ്ഞാൽ, പർവതാരോഹകർ 7,000 മീറ്ററിനു മുകളിൽ കയറുമ്പോൾ കുപ്പികളിൽ ഉള്ള ഓക്സിജൻ ഉപയോഗിക്കാൻ തുടങ്ങും. എന്നിരുന്നാലും ചില പർവതാരോഹകർ ഓക്സിജൻ ഇല്ലാതെ 8000-മീറ്റർ കൊടുമുടികൾ (എവറസ്റ്റ് ഉൾപ്പെടെ) കയറിയിട്ടുണ്ട്, മിക്കവാറും എല്ലായ്‌പ്പോഴും ശ്രദ്ധാപൂർവം ആസൂത്രണം ചെയ്‌ത അക്ലിമൈസേഷൻ പ്രോഗ്രാമുമായി.
ചൂടുമായി ബന്ധപ്പെട്ട അവസ്ഥകൾ
ചൂടുള്ള ചുറ്റുപാടുകളിൽ കൂടുതൽ ചിലവഴിക്കുമ്പോഴോ ശാരീരിക അദ്ധ്വാനം കൂടുമ്പോഴോ ശരീരത്തിൽ ചൂട് കൂടുന്നതിന് കാരണമാകുന്നു. ചർമ്മത്തിലൂടെ ശരീരത്തിന് ചൂട് നഷ്ടപ്പെടുത്താൻ കഴിയാതെ വരുമ്പോൾ ചൂടുമായി ബന്ധപ്പെട്ട അവസ്ഥകൾ ഉണ്ടാകാം.[32]
ഇത്തരത്തിലുള്ള എക്സ്പോഷർ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഹീറ്റ് ക്രാമ്പ്, ഹീറ്റ് എക്സ്ഹോഷൻ, ഹീറ്റ് സ്ട്രോക്ക് എന്നിവയാണ്. തലവേദന, തണുത്തതും ഇറുകിയതുമായ ചർമ്മം, തലകറക്കം, ക്ഷീണം, ഓക്കാനം, ദാഹം, ദ്രുതഗതിയിലുള്ള പൾസ് എന്നിവയാണ് ഹീറ്റ് എക്സ്ഹോഷന്റെ സാധാരണ ലക്ഷണങ്ങൾ. പാദങ്ങൾ ഉയർത്തി വിശ്രമിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, അധിക വസ്ത്രങ്ങൾ നീക്കം ചെയ്യുക എന്നിവയാണ് ഏറ്റവും നല്ല ചികിത്സ.[32][41]
ഹീറ്റ് സ്ട്രോക്കിന്റെ സാധാരണ ലക്ഷണങ്ങൾ മാനസികാവസ്ഥയിലെ മാറ്റം, ദ്രുതഗതിയിലുള്ള പൾസ്, ശ്വാസോച്ഛ്വാസം കൂടുക, തലവേദന, ചൂടുള്ള ചർമ്മം, ഏകോപനം നഷ്ടപ്പെടൽ, അപസ്മാരം എന്നിവയാണ്. ഇത് ജീവന് ഭീഷണിയായ ഒരു അവസ്ഥയാണ്, അത് ഉടനടി കൈകാര്യം ചെയ്യണം. പർവതാരോഹണ സമയത്ത്, ശരീരവും തലയും തണുപ്പിക്കാൻ മഞ്ഞും ഐസും ഉപയോഗിക്കാം.[32][41]
തണുപ്പുമായി ബന്ധപ്പെട്ട അവസ്ഥകൾ
ചില പാരിസ്ഥിതിക സാഹചര്യങ്ങളിൽ ബാഷ്പീകരണം, വികിരണം, സംവഹനം, എന്നിവ കാരണം ശരീരത്തിലെ ചൂട് നഷ്ടപ്പെടും. ശരീരത്തിലെ ചൂട് നഷ്ടപ്പെടുമ്പോൾ തണുപ്പുമായി ബന്ധപ്പെട്ട അവസ്ഥകൾ ഉണ്ടാകാം.[42]
തണുപ്പ് മൂലം ഉണ്ടാകാവുന്ന പ്രശ്നങ്ങളിൽ വിൻഡ് ചിൽ, ഹൈപ്പോഥെർമിയ, ഫോസ്റ്റ് നിപ്പ്, ഫോസ്റ്റ് ബൈറ്റ്, ഇമ്മർഷൻ ഫൂട്ട് എന്നിവ ഉൾപ്പെടുന്നു.[32]
ഹൈപ്പോഥെർമിയയ്ക്കുള്ള ഏറ്റവും നല്ല ചികിത്സ, രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ കാത്തിരിക്കുന്നതിനുപകരം പ്രതിരോധ നടപടികൾ ഉപയോഗിച്ച് അത് സംഭവിക്കുന്നതിന് മുമ്പ് അത് കൈകാര്യം ചെയ്യുക എന്നതാണ്. ഈ അപകടകരമായ അവസ്ഥകളിലേക്ക് നയിച്ചേക്കാവുന്ന വിയർപ്പും ക്ഷീണവും ഒഴിവാക്കാൻ പർവതാരോഹണത്തിന് മന്ദഗതിയിലുള്ള വേഗത മതിയാകും. ഹൈപ്പോഥെർമിയ തടയുന്നതിനുള്ള മറ്റ് നുറുങ്ങുകൾ, നല്ല ഭക്ഷണവും ജലാംശവും നിലനിർത്തുക, തണുപ്പ് അനുഭവപ്പെടുമ്പോൾ കൂടുതൽ വസ്ത്രങ്ങൾ ധരിക്കുക, ചൂടും ഉണങ്ങലും നിലനിർത്താൻ ആവശ്യമായ ഉപകരണങ്ങൾ ധരിക്കുക എന്നിവയാണ്.[42][43]
Remove ads
അവലംബം
കൂടുതൽ വായനയ്ക്ക്
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads