ഛത്രപതി ശിവജി ടെർമിനസ്
ഇന്ത്യയിലെ തീവണ്ടി നിലയം From Wikipedia, the free encyclopedia
Remove ads
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റയിൽവേ സ്റ്റേഷനുകളിലൊന്നാണ് മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനസ്. മധ്യ റയിൽവേയുടെ ആസ്ഥാനം കൂടിയായ ഇവിടം ഇന്ത്യയിലെ മനോഹരമായ റയിൽവേ സ്റ്റേഷനുകളിലൊന്നാണ്.
Remove ads
ചരിത്രം
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകാലത്താണ് ഛത്രപതി ശിവാജി ടെർമിനൽസ് റയിൽവേസ്റ്റേഷൻ നിർമ്മിച്ചത്. ബ്രിട്ടീഷുകാരനായ എഫ്. ഡബ്ലൂ സ്റ്റീവൻസാണ് ഇതിന്റെ വാസ്തുശില്പി. 1878-ൽ നിർമ്മാണം ആരംഭിച്ച ഇതിന്റെ പണി പൂർത്തിയാകാൻ പത്തു വർഷത്തിലധികം എടുത്തു. ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ ബഹുമാനാർത്ഥം വിക്ടോറിയ ടെർമിനൽസ് എന്നായിരുന്നു ഇതിനു ആദ്യമിട്ട പേര്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികരികളിലൊരാളായ ഛത്രപതി ശിവാജിയുടെ ബഹുമാനാർഥം 1996ൽ ഇതിന്റെ പേർ ഛത്രപതി ശിവാജി ടെർമിനൽസ് എന്നാക്കി മാറ്റി.
Remove ads
ഇന്ന്
ഇന്ന് മുംബൈ നഗരവാസികളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ഛത്രപതി ശിവാജി ടെർമിനൽസ്.
2008 ലെ ഭീകരാക്രമണം
2008 നവംബറിലുണ്ടായ ഭീകരാക്രമണത്തിൽ ഈ സ്റ്റേഷനും ഇരയാവുകയുണ്ടായി. 26 നവംബർ 2008, ന് രണ്ട് ഭീകരർ യാത്രാ വാതിലിലൂടെ കയറി വെടിവെപ്പ് നടത്തി. എ.കെ.47 തോക്കുപയോഗിച്ച് നടത്തിയ ഈ ആക്രമണത്തിൽ 50 ലധികം ആളുകൾ കൊല്ലപ്പെട്ടു. [2]
ചിത്രശാല
- പ്രധാന കെട്ടിടത്തോട് ചേർന്നുനില്ക്കുന്ന പ്രധാന കവാടം
- വിക്ടോറിയ ടെർമിനസ് (1903)
- പാതയിലെ ഒരു പ്ലാറ്റ്ഫോം
- ഛത്രപതി ശിവജി ടെർമിനസ്, ഒരു ദൃശ്യം
- 2015 ലെ റിപ്പബ്ലിക് ദിനത്തിൽ ഛത്രപതി ശിവജി ടെർമിനസ്
- പടിഞ്ഞാറേ ഗോപരുത്തിനു മുകളിലുള്ള പ്രതിമ
- ഛത്രപതി ശിവജി ടെർമിനസിന്റെ പുറംഭാഗം
- ഛത്രപതി ശിവജി ടെർമിനസിന്റെ പ്രധാന ഡോം
- പ്രധാന ഡോമിനു മുകളിലുള്ള പ്രതിമ
- അകത്തെ ചില്ലിൽ ചിത്രങ്ങൾ ഉള്ള ജനാലകളും കൊത്തുപണികളും
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads