നാഗ്പൂർ
From Wikipedia, the free encyclopedia
Remove ads
മഹാരാഷ്ട്ര സംസ്ഥാനത്തെ ഒരു വലിയ പട്ടണമാണ് നാഗ്‌പൂർ .ⓘ (മറാഠി: नागपूर). 2001ലെ കണക്ക് പ്രകാരം മദ്ധ്യേന്ത്യയിലെ ഏറ്റവും വലിയ പട്ടണമാണ് ഇത്. മഹാരാഷ്ട്ര സംസ്ഥാനത്തെ മൂന്നാമത്തെ ജനത്തിരക്കുള്ള നഗരവുമാണ് നാഗ്പൂർ. ഇവിടുത്തെ നഗര ജനസംഖ്യ 24,20,000 ആണ്. [4] ലോകത്തിലെ നൂറ്റി പതിന്നാലാത്തെ വലിയ നഗരമാണ് ഇത് . [3] [5] ഭൂമിശാസ്ത്രപരമായി നാഗ്പൂർ ഇന്ത്യയുടെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നുവെന്ന് കണക്കാക്കുന്നു. [6]. പരിസ്തിഥി രംഗത്തിൽ മുന്നിട്ടു നിൽക്കുന്ന നാഗ്പൂറിനെ " ഗ്രീൻ സിറ്റി " എന്നും ചിലർ വിശേഷിപ്പിക്കാറുണ്ട്. ഇവിടെ ഹിന്ദി, മറാഠി തുടങ്ങിയ ഭാഷകൾ സംസാരിച്ചു വരുന്നു.
Remove ads
ചരിത്രം
ഈ പട്ടണം സ്ഥാപിച്ചത് ഗോണ്ട് വംശജരാണ്. പിന്നീട് ഇത് മറാത്തിഭരണകൂടത്തിന് കീഴിൽ വന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ ഇവിടം മദ്ധ്യപ്രവിശ്യയുടെ തലസ്ഥാനമാക്കി. പിന്നീട് ഇത് മഹാരാഷ്ട്രയുടെ രണ്ടാം തലസ്ഥാനമാക്കി.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads