നയ്റോബി

From Wikipedia, the free encyclopedia

നയ്റോബി
Remove ads

കെനിയയുടെ തലസ്ഥാനമാണ് നയ്റോബി. കെനിയയിലെ ഏറ്റവും വലിയ നഗരവും ഇത് തന്നെ. "തണുത്ത ജലത്തിന്റെ പ്രദേശം" എന്നർത്ഥമുള്ള മാസായി ഭാഷയിലെ "എങ്കാരെ ന്യിറോബി" എന്നതിൽ നിന്നാണ് നയ്റോബി എന്ന പേരുണ്ടായത്. [1]

വസ്തുതകൾ നയ്റോബി, കെനിയ, Country ...

1899ലാണ് നയ്റോബി സ്ഥാപിതമായത്. 1905ൽ കെനിയൗടെ തലസ്ഥാനം എന്ന പദവി മൊസാംബയിൽ നിന്ന് നയ്റോബിക്ക് ലഭിച്ചു.[2] നയ്റോബി പ്രവിശ്യ, നയ്റോബി ജില്ല എന്നിവയുടേയും തലസ്ഥാമാണ് ഈ നഗരം. രാജ്യത്തിന്റെ തെക്ക് ഭാഗത്തായി നയ്റോബി നദിയുടെ കരയിൽ സമുദ്ര നിരപ്പിൽ നിന്ന് 1661 മീറ്റർ (5450 അടി) ഉയരത്തിലാണ് നഗരം സ്ഥിതിചെയ്യുന്നത്.[3]

കിഴക്കൻ ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമാണ് നയ്റോബി. 30 ലക്ഷത്തിനും 49 ലക്ഷത്തിനും ഇടയിലാണ് ഇവിടുത്തെ ജനസംഖ്യ. 1999ലെ സെൻസസ് അനുസരിച്ച് 684 km² വിസ്തീർണമുള്ള നയ്റോബിയുടെ ഭരണ പ്രദേശത്ത് 2,143,254 ജനങ്ങൾ വസിക്കുന്നു.[4] ഇപ്പോൾ ആഫ്രിക്കയിലെ ഏറ്റവും വലിയ നാലാമത്തെ നഗരമാണ് നയ്റോബി.

ആഫ്രിക്കയിലെ രാഷ്ട്രീയപരമായും സാമ്പത്തികപരമായും വളരെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് നയ്റോബി.[5] പല കമ്പനികളും ഓർഗനൈസേഷനുകളും ഇവിടം ആസ്ഥാനമാക്കി പ്രവർത്തിക്കുന്നുണ്ട്.

ദ ഇൻഡിപെന്റന്റ് ദിനപത്രം പുറത്തിറക്കിറക്കിയ ലോകതലസ്ഥാനം (കാപിറ്റൽ ഓഫ് ദ വേൾഡ്) പട്ടികയിൽ 58ആം സ്ഥാനത്താണ് നയ്റോബി.

Remove ads

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads