നാനക്ഷി കലണ്ടർ
ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മറ്റി അംഗീകരിച്ച സൗര കലണ്ടർ From Wikipedia, the free encyclopedia
Remove ads
ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മറ്റി അംഗീകരിച്ച സൗര കലണ്ടറാണ് നാനാക് ഷാഹി കലണ്ടർ. വിവിധ സിക്ക്മത സംഭവങ്ങൾ കണക്കാക്കാനായി നാനാക് ഷാഹി കലണ്ടർ ഉപയോഗിക്കുന്നു. പ്രമുഖ സിക്ക് നേതാക്കളുടെ സാന്നിദ്ധ്യത്തിൽ തഖത്ത് ശ്രീ ധർമ്മ സാഹിബിൽ വച്ച് പ്രമുഖ സിക്ക് പണ്ഡിതൻ പ്രൊഫ കിർപാൽ സിങ്ങ് ബഢുൻഗാറാണ് ഈ കലണ്ടർ സ്വീകരിച്ചത്. 1988 മുതൽ ഉപയോഗിച്ചിരുന്ന ശക കലണ്ടറിനുപകരം ഉപയോഗിക്കാനായാണ് നാനാക് ഷാഹി കലണ്ടർ രൂപകൽപ്പന ചെയ്തത്. പാൽ സിംഗ് പുരേവാൾ എന്നയാളാണ് നാനക്ഷ കലണ്ടർ നിർമ്മിച്ചത്. ഇതിന്റെ അവലംബദിനം 1469 ൽ ജനിച്ച സിക്ക് ഗുരുവായ ഗുരുനാനാക് ദേവന്റെ ജന്മദിനമാണ്.ഗ്രഗോറിയൻ കലണ്ടറിലെ മാർച്ച് 14നാണ് പുതുവർഷം വരുന്നത്.
ലോകത്തിലെ 90 ശതമാനം ഗുരുദ്വാരകളിലും ഈ കലണ്ടർ സ്വീകരിച്ചിരിക്കുന്നു. ചില പരമ്പരാഗത സിക്ക് വിഭാഗങ്ങളിൽ ഈ കലണ്ടറിന്റെ സ്വീകാര്യതയെ സംബന്ധിച്ച് ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.
കലണ്ടറിന്റെ പ്രത്യേകതകൾ
- ട്രോപ്പിക്കൽ സൗര കലണ്ടർ
- സിക്ക്മതസ്ഥാപകൻ ഗുരുനാനാക്കിന്റെ നാമത്തിൽ നിന്നാണ് നാനാക് ഷാഹി കലണ്ടർ എന്ന പേര് വന്നത്
- ആദ്യവർഷം ഗുരുനാനാക്കിന്റെ ജന്മദിനമായ 1469 CE ആണ്. ഉദാഹരണത്തിന് 2014 ഏപ്രിൽ CE നാനാക് ഷാഹി 546 ആണ്.
- പൗരസ്ത്യ കലണ്ടറിന്റെ എല്ലാ പ്രത്യേകതകളും ഉപയോഗിക്കുന്നു
- വർഷത്തിന്റെ നീളം പൗരസ്ത്യ കലണ്ടറിന്റെ നീളം തന്നെയാണ് (365 ദിവസം 5 മണിക്കൂർ 48 മിനിട്ട് 45 സെക്കന്റ്)
- 5 മാസത്തിന് 31 ദിവസവും 7 മാസത്തിന് 30 ദിവസവും
- 4 വർഷം കൂടുമ്പോൾ വരുന്ന അധിവർഷത്തിൽ അവസാനമാസമായ ഭാഗുൻ ഒരു ദിവസം കൂട്ടിച്ചേർക്കുന്നു.
- 2003 ൽ അകൽ തക്ത് അംഗീകരിച്ചു എന്നാൽ പിന്നീട് മാറ്റം വരുത്തി.
Remove ads
മാസങ്ങൾ
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads