നംഗപർവ്വതം
From Wikipedia, the free encyclopedia
Remove ads
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നാണ് നംഗപർവ്വതം( Sanskrit: नंगा परबत, Urdu: ننگا پربت [nəŋɡaː pərbət̪]). പടിഞ്ഞാറൻ ഹിമാലയ നിരകളിൽ സമുദ്രനിരപ്പിൽനിന്ന് സു. 8,114 മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്ന നംഗ പർവതം ഏറ്റവും ദുർഘടം നിറഞ്ഞ ഹിമാലയ ശൃംഗങ്ങളിലൊന്നാണ്. ഔദ്ദ്യോഗികമായി ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഇപ്പോൾ പാകിസ്താൻ കൈവശപ്പെടുത്തി വച്ചിരിക്കുന്ന അധിനിവേശ കാശ്മീരിൻറെ ഭാഗമാണ്.
'നംഗ പർവതം' എന്ന പദത്തിന് 'നഗ്നമായ പർവതം' എന്നാണ് അർഥം. പ്രാദേശികമായി ഈ പർവതം 'ദയാമീർ' (പർവതങ്ങളുടെ രാജാവ്) എന്നറിയപ്പെടുന്നു. എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനു തൊട്ടുപിന്നാലെ 1953-ൽ സംയുക്ത ജർമൻ-ആസ്റ്റ്രിയൻ പര്യവേക്ഷക സംഘത്തിലെ അംഗമായ ഹെർമൻ ബുൾ (Hermann Buhl) നംഗ പർവതം ആദ്യമായി കീഴടക്കിയിരുന്നു.
1895-ലാണ് നംഗ പർവതം കീഴടക്കുവാനുള്ള പ്രഥമ ദൌത്യം നടന്നത്. ഇത് പരാജയപ്പെട്ടു. തുടർന്നു നടന്ന നിരവധി ദൗത്യങ്ങളും വിജയം കണ്ടില്ല. ഒടുവിൽ 1953-ൽ ഡോ. കാൾ ഹെർലിഗ്കോഫറിന്റെയും (Karl Herrligkoffer) പീറ്റർ ആഷെൻബ്രണ്ണറിന്റെയും (Peter Aschenbrenner) നേതൃത്വത്തിലുള്ള സംയുക്ത ജർമൻ-ആസ്ട്രിയൻ പര്യവേക്ഷക സംഘം നംഗ പർവതം കീഴടക്കാനുള്ള ദൗത്യത്തിൽ വിജയം കണ്ടെത്തി. പ്രസ്തുത സംഘത്തിലെ അംഗമായിരുന്ന ഹെർമൻ ബുൾ 1953 ജൂല-3ന് നംഗ പർവതത്തിന്റെ നെറുകയിൽ കാലുകുത്തി.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads