ദേശീയ ദുരന്ത പ്രതികരണ സേന
ഭാരതത്തിൽ പ്രവർത്തിക്കുന്ന സേന From Wikipedia, the free encyclopedia
Remove ads
ഡിസാസ്റ്റർ മനേജ്മെന്റ് ആക്ട്, 2005 ന്റെ അടിസ്ഥാനത്തിൽ ഭാരതത്തിൽ പ്രവർത്തിക്കുന്ന സേനയാണ് ദേശീയ ദുരന്ത നിവാരണ സേന (National Disaster Response Force (NDRF))[3] :section 44–45 . ദുരന്ത വേളകളിൽ അവയുടെ കെടുതികൾ പരമാവധി കുറയ്ക്കുന്നതിന് വേണ്ടി പ്രവർത്തിക്കുകയാണ് ഇതിന്റെ കർത്തവ്യം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA) യുടെ കീഴിലാണ് ദേശീയ ദുരന്ത പ്രതികരണ സേന [4][5].
Remove ads
ഘടന

ദേശീയ ദുരന്ത പ്രതികരണ സേനയ്ക്ക് 16 ബറ്റാലിയൻ ഉണ്ട്. കേന്ദ്ര സായുധ പോലീസ് വിഭാഗങ്ങളിലെ (BSF, CRPF, ITBP, SSB, CISF, Assam Rifles) സൈനികരാണ് ഇതിൽ സേവനം ചെയ്യുന്നത്. ഓരോ ബറ്റാലിയനിലും ആയിരത്തിൽപ്പരം സേനാംഗങ്ങൾ ഉണ്ടായിരിക്കും [6]. പ്രകൃതി ദുരന്തങ്ങൾക്ക് പുറമേ മനുഷ്യസൃഷ്ടിയായ ആണവദുരന്തങ്ങൾ, രാസ ദുരന്തങ്ങൾ തുടങ്ങിയവയും നേരിടുന്നതിന് ഈ സേനാംഗങ്ങൾക്ക് സാധിക്കുന്നു[7].
Remove ads
വിന്യാസം
ദുരന്തമുഖത്തേക്ക് എത്തുന്നതിനുള്ള സമയദൈർഘ്യം കുറയ്ക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് 12 ബറ്റാലിയൻ വിന്യസിച്ചിട്ടുള്ളത്. ഇപ്പോൾ നിലവിലുള്ള കേന്ദ്രങ്ങൾ: [8]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
