നാട്ടിക ഗ്രാമപഞ്ചായത്ത്
തൃശ്ശൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
Remove ads
തൃശൂർ ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് തളിക്കുളം ബ്ലോക്കിൽ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് നാട്ടിക.[1] വിസ്തീർണ്ണം 9.6 ച.കി.മീ.. ഭൂപ്രകൃതിയനുസരിച്ച് തീരസമതലം, ചെറിയചരിവ്, ചെറിയ ഉയർച്ച, ചെറിയ താഴ്ച, സമതലം എന്നിങ്ങനെ ആറായി തിരിക്കാവുന്നതാണ്. പുഴ, തോട്, ചിറകൾ, കനോലി കനാൽ എന്നിവയാണ് ഗ്രാമത്തിലെ പ്രധാന ജലസ്രോതസ്.
| നാട്ടിക | |
| 10.4202291°N 76.1045802°E | |
![]() | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | തൃശ്ശൂർ |
| വില്ലേജ് | {{{വില്ലേജ്}}} |
| താലൂക്ക് | |
| ബ്ലോക്ക് | |
| നിയമസഭാ മണ്ഡലം | നാട്ടിക |
| ലോകസഭാ മണ്ഡലം | തൃശ്ശൂർ |
| ഭരണസ്ഥാപനങ്ങൾ | ഗ്രാമപഞ്ചായത്ത് |
| പ്രസിഡന്റ് | ജെമിനി സദാന്ദൻ |
| വൈസ് പ്രസിഡന്റ് | |
| സെക്രട്ടറി | |
| വിസ്തീർണ്ണം | 9.6ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | എണ്ണം |
| ജനസംഖ്യ | 19192 |
| ജനസാന്ദ്രത | 1999/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+0487 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | ശ്രീരാമസ്വാമിക്ഷേത്രം |
Remove ads
അതിരുകൾ
വടക്ക് പുത്തൻതോട്, കലാഞ്ഞിതോട്, തളിക്കുളം ഗ്രാമപഞ്ചായത്ത്. കിഴക്ക് കനോലി കനാൽ. തെക്ക് അങ്ങാടിതോടും കുഴിക്കൻ കടവ് റോഡും, വലപ്പാട് ഗ്രാമപഞ്ചായത്ത് ഭാഗങ്ങൾ. പടിഞ്ഞാറ് അറബിക്കടൽ തീരദേശ പഞ്ചായത്തായ ഈ പ്രദേശത്തിന്റെ കുറുകെയാണു ദേശീയ പാത- 17 കടന്നു പോകുന്നത്.
ചരിത്രം
1710ൽ ഡച്ചുകാർ ഈ പ്രദേശം സാമൂതിരിയിൽ നിന്നു പിടിച്ചെടുത്തു. പഴഞ്ചേരി നായരായിരുന്നു. ഈ പ്രദേശത്തെ പ്രധാന ജന്മി. 1789 ലെ ടിപ്പുവിന്റെ പടയോട്ടമാണ് എടുത്തു പറയത്തക്ക ഒരു ചരിത്രസംഭവം. അക്കാലത്ത് ടിപ്പു സഞ്ചരിച്ച വഴികളും പീരങ്കിപ്പടയുടെ സഞ്ചാരത്തിനു വേണ്ടി തയ്യാറാക്കിയ വീഥികളും പിൽക്കാലത്ത് ടിപ്പുസുൽത്താൻ റോഡുകൾ എന്ന് അറിയപ്പെട്ടു. തൃപ്രയാർ എ.യു.പി.സ്കൂളാണ് നാട്ടികയിലെ ആദ്യ ഔപചാരിക വിദ്യാകേന്ദ്രം. +2 വരെയുള്ള നാട്ടിക ഫിഷറീസ് ഹൈസ്കൂൾ കൂടാതെ നിരവധി പ്രൈമറി-യു.പി. സ്കൂളുകളും, പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനം എസ്.എൻ. കൊളേജും, പ്രൈവറ്റ് കോളേജുകളും ഉള്ള ഈ പ്രദേശം വിദ്യഭ്യാസ രംഗത്ത് നല്ല നിലവാരം പുലർത്തുന്നു. വലപ്പാട് പോളിടെൿനിക് യഥാർത്ഥത്തിൽ സ്ഥിതി കൊള്ളുന്നത് ഈ പഞ്ചായത്ത് അതിർത്തിക്കുള്ളിലാണെന്നതാണു വാസ്തവം.
മലയാള ചലച്ചിത്ര രംഗത്ത് എക്കാലത്തും സ്മരണിയമായ സംഭാവനയേകിയ രാമു കാര്യാട്ട്-തകഴി കൂട്ടുകെട്ടിന്റെ "ചെമ്മീൻ"എന്ന സിനിമയുടെ ഓർമ്മകളാൽ സമ്പുഷ്ടമാണിവിടം. "ചെമ്മീൻ" എന്ന ചിത്രത്തിന്റെ പല ഭാഗങ്ങളും ഇവിടെ ചിത്രീകരിച്ച രാമു-കാര്യാട്ടിന് ഒരുപാട് നല്ല കൂട്ടുകാരുണ്ടായിരുന്നിവിടെ.ഏറെ ആകർഷകവും മനോഹരമായ കടൽതീരം ടൂറിസ്റ്റ് ഭൂപടത്തിലും ഇടം നേടിക്കഴിഞ്ഞു.
കലാ-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ ഏറെ മികച്ച സംഭാവനകൾ നൽകിയ ഒരുപാട് വ്യക്തിത്വങ്ങൾ ഇവിടെയുണ്ട്.
Remove ads
ആരാധനാലയങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും
അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ തൃപ്രയാർ ശ്രീരാമക്ഷേത്രം ഈ പഞ്ചായത്തിലെ പ്രധാന ആരാധനാലയമാണ്. കൂടാതെ നിരവധി ക്ഷേത്രങ്ങളും ഇവിടെയുണ്ട്. നട്ടിക മുഹിയിദ്ധിൻ ജുമ-മസ്ജിദ് ഉൾപ്പെടെ ധാരാളം മുസ്ലിം ആരാധനാലയങ്ങളും ഒരു ക്രിസ്ത്യൻ പള്ളിയും ഈ പഞ്ചായത്തിലുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ശ്രീരാമ പോളിടെൿനിക്
- ശ്രീ നാരായണ കോളേജ്, നാട്ടിക
- ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, നാട്ടിക
- എസ്സ്.എൻ.ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ, നാട്ടിക
ഗ്രാമ പഞ്ചായത്ത് വാർഡുകൾ
- കടപ്പുറം
- പോസ്റ്റ് ഓഫീസ് ജംഗ്ഷൻ
- മസ്ജിദ്
- താന്നപാടം
- നാട്ടിക
- കലാഞ്ഞി
- ചേർക്കര
- ടെമ്പിൾ
- ഗോഖലെ
- സേതുകുളം
- തൃപ്രയാർ സെന്റർ
- വാഴക്കുളം
- മൂത്തകുന്നം ബീച്ച്
- തൃപ്രയാർ ബീച്ച്
ഇതും കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads

