നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ

From Wikipedia, the free encyclopedia

നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ
Remove ads

സ്മാർട്ട് ഫോണുകളിലും സദൃശ്യ ഉപകരണങ്ങളിലും റേഡിയോ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ. എൻ. എഫ്. സി. എന്നും പറയാറുണ്ട്. എൻ. എഫ്. സിയിൽ രണ്ട് ഉപകരണങ്ങളും തമ്മിൽ തൊടുകയൊ വളരെ അടുത്ത് പിടിക്കുകയോ ചെയ്യുന്നതിലൂടെയാണ് ബന്ധം സ്ഥാപിക്കുന്നത്. ആശയവിനിമയത്തിനായി രണ്ടു ഉപകരണങ്ങളും 4സെന്റിമീറ്റരിൽ കൂടാത്ത അകലത്തിലായിരിക്കണം. സ്പർശനമില്ലാതെ പണമിടപാടു നടത്താനും, ഡാറ്റാ കൈമാറ്റത്തിനും, വൈഫൈ പോലെയുള്ള സങ്കീർണ്ണമായ ബന്ധങ്ങളെ ലളിതമാക്കാനും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് വരുന്നു.[1] ഒരു എൻഎഫ്‌സി ഉപകരണവും വൈദ്യുതബന്ധമില്ലാത്ത മറ്റൊരു എൻഎഫ്‌സി ഉപകരണവും തമ്മിലും ആശയവിനിമയം സാധ്യമാണ്. ഇത്തരത്തിലുള്ള ബന്ധത്തെ ടാഗ് എന്ന് വിളിക്കപ്പെടുന്നു.[2].

Thumb
ഒരു എൻഎഫ്‌സി മൊബൈൽ ഫോൺ മറ്റൊരു സ്മാർട്ട് പോസ്റ്ററുമായി ആശയവിനിമയം നടത്തുന്നു.
Thumb
എൻഎഫ്‌സി ഉപയോഗിക്കുന്ന ഓസ്ട്രിയൻ ഫെഡറൽ റെയിൽവേസിലെ ഒരു ടിക്കറ്റ് മുദ്രണ യന്ത്രം.

ഐഎസ്ഓ/ഐഇസി 1443, ഫെലിക എന്നിവ ഉൾപ്പെട്ട നിലവിലുള്ള റേഡിയോ ആവൃത്തി തിരിച്ചറിയൽ മാനകത്തെ[3] അടിസ്ഥാനമാക്കി, വിവിധ ആശയവിനിമയ നിയമങ്ങളും ഡാറ്റാ കൈമാറ്റ രീതികളും ഉൾപ്പെടുത്തിയാണ് എൻഎഫ്‌സി മാനകങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. നോക്കിയ, ഫിലിപ്സ്, സോണി എന്നിവർ ചേർന്ന് 2004ൽ സ്ഥാപിച്ച, ഇപ്പോൾ 160ഓളം അംഗങ്ങളുള്ള എൻഎഫ്‌സി ഫോറം ആണ് ഐഎസ്ഓ/ഐഇസി 18092 ഉൾപ്പെടുത്തിയിട്ടുള്ള എൻഎഫ്‌സി മാനകം തയ്യാറാക്കിയിട്ടുള്ളത്.[4] ഈ ഫോറം എൻഎഫ്‌സിയെ പ്രോത്സാഹിപ്പിക്കുകയും ഉപകരണത്തിന്റെ അനുഗുണതയെ പരിശോധിക്കുകയും ചെയ്യുന്നു.[5]

Remove ads

അവലംബം

തുടർ വായനക്ക്

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads