നവീനശിലായുഗ വിപ്ലവം
From Wikipedia, the free encyclopedia
Remove ads
ലോകത്തെ ആദ്യ കാർഷിക വിപ്ലവമാണ് നവീനശിലായുഗ വിപ്ലവം. ഇത് വേട്ടയാടിയും കായ്കനികൾ ശേഖരിച്ചും ജീവിച്ചിരുന്ന നാടോടി ഗോത്രങ്ങളും കൂട്ടായ്മകളും ജീവിതശൈലി പതിയെ കൃഷിയിലേക്കും സ്ഥിരമായ താവളങ്ങളിലേക്കും മാറ്റിയതിനെ കുറിക്കുന്നു.[1] ഇത് വിപ്ലവം എന്ന് വിളിക്കപ്പെടാൻ കാരണം ഇതിനു വിധേയമായ സമൂഹങ്ങളുടെ ജീവിതരീതികൾ സമൂലമാറ്റത്തിന് കാരണമായതുകൊണ്ടാണ്. ഇത് പല സമൂഹങ്ങളിൽ പല കാലഘട്ടങ്ങളിലാണ് സംഭവിച്ചത്. ഒട്ടുമിക്ക പ്രാചീന സമൂഹങ്ങളും 9 മുതൽ 7 സഹസ്രാബ്ദങ്ങൾക്ക് മുമ്പാണ് ഈ മാറ്റത്തിന് വിധേയരായത്.

നവീനശിലായുഗ വിപ്ലവം എന്ന വാക്ക് ആ കാലഘട്ടത്തെ സൂചിപ്പിക്കാനും, സമൂഹങ്ങളിലുണ്ടായ മാറ്റങ്ങളെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നുണ്ട്.ആദിമ കാർഷിക സങ്കേതങ്ങളുടെ വികസനം, വിളകളുടെ കൃഷി, മൃഗങ്ങളെ ഇണക്കി വളർത്തൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.[2] സാമൂഹിക ഘടനയിലും, സാങ്കേതികവിദ്യയുടെ വളർച്ചയിലും നവീനശിലായുഗ വിപ്ലവം പ്രധാനമായ പങ്ക് വഹിച്ചു.
നവീനശിലായുഗ വിപ്ലവം മനുഷ്യരെ സ്ഥിര, അർധസ്ഥിര താവളങ്ങളിൽ ജീവിക്കാൻ പഠിപ്പിച്ചു. ഇതുമൂലം നാടോടി ജീവിതം നയിക്കുന്ന ജനവിഭാഗങ്ങൾ കുറഞ്ഞുവന്നു. ഓരോ കൃഷിയിടത്തിന്റെയും ഉടമ ആരെന്ന് അറിയേണ്ട ആവശ്യം ഭൂവുടമ എന്ന ആശയം ഉത്ഭവിപ്പിച്ചു. ഭൂപ്രകൃതിയിൽ മാറ്റം വന്നു, ജനസംഖ്യ വർധിച്ചു, ജനങ്ങൾ ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികളും ധാന്യങ്ങളും ഉൾപ്പെടുത്തിത്തുടങ്ങി. സമൂഹങ്ങളിൽ വിവിധ തട്ടുകൾ രൂപപ്പെട്ടു. വിളവുകൾ ശേഖരിക്കാനും അവ വ്യാപാരത്തിനുപയോഗിക്കാനും തുടങ്ങി.ധാന്യ ശേഖരണം കൃഷിനാശം ഉണ്ടാവുന്ന വർഷങ്ങളിൽ സമൂഹങ്ങളെ മുന്നോട്ട് നയിക്കാൻ സഹായിച്ചു.
Remove ads
ഇതും കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads